പോക്‌സോ കേസ്‌ പ്രതിക്ക്‌ 4 വർഷ തടവും പിഴയും ശിക്ഷ; പീഡനത്തിനിരയായത് കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടി

കാസര്‍കോട്‌: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക്‌ തടവും പിഴയും ശിക്ഷ. മധൂര്‍, ഉളിയത്തടുക്കയിലെ വാസുദേവഗട്ടി (52) യെ ആണ്‌ കാസര്‍കോട്‌ ഫാസ്റ്റ്‌ ട്രാക്ക്‌ സ്‌പെഷ്യല്‍ കോടതി ജഡ്‌ജി സി.ദീപു ശിക്ഷിച്ചത്‌. ഒരു വര്‍ഷത്തെ കഠിനതടവും മൂന്നുവര്‍ഷത്തെ സാധാരണ തടവും 30,000 രൂപ പിഴയുമാണ്‌ ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ്‌ അനുഭവിക്കണം. പ്രതിയുടെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ 2021 ജൂലായ്‌ മാസത്തില്‍ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌.കാസര്‍കോട്‌ വനിതാ പൊലീസ്‌ സ്റ്റേഷന്‍ …

എം.ഡി.എം.എയുമായി കാഞ്ഞങ്ങാട് രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് എം.ഡി.എംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. ആറങ്ങാടി സ്വദേശി കെ.കെ.ഹൗസില്‍ കെ.കെ.റാഫി (26), പുല്ലൂര്‍ സ്വദേശി തുഷാരത്തില്‍ വിഷ്ണു പ്രസാദ്(22) എന്നിവരാണ് പിടിയിലായത്. 720 മില്ലിഗ്രാം എം.ഡി.എംഎയുമായി റാഫിയെ ഞായറാഴ്ച രാത്രി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു വച്ച് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനാണ് അറസ്റ്റു ചെയ്തത്. രാവിലെ 6.10 ന് കാഞ്ഞങ്ങാട് പഴയബസ് സ്റ്റാന്റിന് സമീപത്തു വച്ച് 08.81 ഗ്രാം എം.ഡി.എ.എയുമായി വിഷ്ണു പ്രസാദിനെ എസ്.ഐ കെ.പി.സതീഷുമാണ് അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ എസ്.ഐ സി.വി.രാമചന്ദ്രനും ഉണ്ടായിരുന്നു.

ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ വ്യാജ വെബ്ബ് സൈറ്റ് ഉണ്ടാക്കി 1.25 കോടി തട്ടി; കാസർകോട് പെരുമ്പള സ്വദേശി അറസ്റ്റില്‍

കോട്ടയം: വിദേശ ട്രേഡിങ്ങ്‌ കമ്പനിയുടെ പേരില്‍ വ്യാജ സൈറ്റ്‌ നിര്‍മ്മിച്ച്‌ യുവാവിനെ കബളിപ്പിച്ച ശേഷം 1.25 കാല്‍ കോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ കാസര്‍കോട്‌, പെരുമ്പള സ്വദേശി അറസ്റ്റില്‍. പെരുമ്പള അംഗനവാടിക്കു സമീപത്തെ ടി.റാഷിദി(29)നെയാണ്‌ കോട്ടയം ഈസ്റ്റ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ യുവാവ്‌ നല്‍കിയ പരാതി പ്രകാരമാണ്‌ അറസ്റ്റ്‌. വ്യാജഫേസ്‌ബുക്ക്‌ ഐഡി ഉപയോഗിച്ചാണ്‌ റാഷിദ്‌ പരാതിക്കാരനുമായി ബന്ധം സ്ഥാപിച്ചത്‌. പിന്നീട്‌ വ്യാജ ഷെയര്‍ ട്രേഡിംഗ്‌ വെബ്‌സൈറ്റ്‌ നിര്‍മ്മിച്ച്‌ പരാതിക്കാരനില്‍ നിന്നു 10,24,19,15 രൂപ …

പ്രണയിച്ചു വിവാഹം കഴിച്ചു, ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് നവവധു ആത്മഹത്യചെയ്തു

മംഗളൂരു: ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ സുഭാഷ് നഗറില്‍ താമസിക്കുന്ന നൗസീന്‍ (22) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് യുവതി ഉള്ളാള്‍ സ്വദേശി അസ്മാനെ വിവാഹം ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. പ്രണയവിവാഹമായിരുന്നെങ്കിലും വധുവിന്റെ വീട്ടുകാര്‍ അസ്മാന് വിവാഹ സമ്മാനമായും സ്ത്രീധനമായും 180 ഗ്രാം സ്വര്‍ണം നല്‍കിയിരുന്നു. എന്നാല്‍ നല്‍കിയ സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നൗസീനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ …

ആദൂരില്‍ ഭര്‍തൃമതിയെ പീഡിപ്പിക്കുവാന്‍ ശ്രമം; നാൽപതുകാരിയുടെ പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

കാസർകോട്: യുവതിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പൊലീസ്‌ ഭര്‍തൃസഹോദരനെതിരെ കേസെടുത്തു.ആദൂര്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ നാല്‍പതുകാരിയാണ്‌ പരാതിക്കാരി. ഇതേ യുവതിയുടെ പരാതി പ്രകാരം യുവാവിനെതിരെ നേരത്തെയും ആദൂര്‍ പൊലീസ്‌ സമാനമായ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിരുന്നു. ഈ കേസ്‌ നിലനില്‍ക്കുന്നതിനിടയിലാണ്‌ വീണ്ടും പീഡന ശ്രമം ഉണ്ടായതെന്നു പരാതിയില്‍ പറയുന്നുണ്ട്. വീട്ടിൽ വച്ച് ഭർതൃ സഹോദരൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പൊലീസ് അന്വേഷണം തുടങ്ങി.പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

കളമശ്ശേരി സ്ഫോടനം; പ്രതിയുമായി തെളിവെടുപ്പ്‌ തുടങ്ങി;അന്വേഷണം എന്‍.ഐ.എയ്‌ക്ക്‌ വിട്ടേക്കും

കൊച്ചി:മൂന്നുപേരുടെ മരണത്തിനും 17 പേരുടെ പരിക്കിനും ഇടയാക്കിയ കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമനിക്ക്‌ മാര്‍ട്ടിനുമായി പൊലീസ്‌ തെളിവെടുപ്പ്‌ തുടങ്ങി. ഇന്നു രാവിലെ അത്താണിയിലുള്ള കുടുംബ വീട്ടില്‍ നിന്നാണ്‌ തെളിവെടുപ്പ്‌ ആരംഭിച്ചത്‌. ദേശീയപാതയോട്‌ തൊട്ടുചേര്‍ന്ന ഗ്രൗണ്ടിനോട്‌ ചേര്‍ന്നുള്ള ഇരുനില വീട്ടിലാണ്‌ പൊലീസ്‌ പ്രതിയുമായി തെളിവെടുപ്പ്‌ ആരംഭിച്ചത്‌. ബോംബു നിര്‍മ്മിക്കുന്നതിനുള്ള സാധനങ്ങള്‍ ഇവിടെയാണ്‌ സൂക്ഷിച്ചിരുന്നതെന്നാണ്‌ പ്രതി മൊഴി നല്‍കിയിരുന്നത്‌.അത്താണിയിലെ വീട്ടിലെ തെളിവെടുപ്പ്‌ പൂര്‍ത്തിയാക്കിയശേഷം സ്‌ഫോടനം നടന്ന കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ എത്തിച്ചും തെളിവെടുക്കും. അതിനുശേഷം പ്രതിയുടെ തമ്മനത്തെ വീട്ടില്‍ …

ദുരന്ത മുന്നറിയിപ്പ് പരീക്ഷണ സന്ദേശം  മൊബൈൽ ഫോണുകളിൽ എത്തിതുടങ്ങി;ഏവർക്കും ഒരേ സമയം ലഭിച്ചില്ല; വൈകിട്ട് വരെ എത്തുമെന്ന് അധികൃതർ

വെബ് ഡെസ്ക്:  സംസ്ഥാനത്തെ മൊബൈൽ ഫോൺ ഉപഭോക്താക്കളുടെ ഫോണുകളിലേക്ക് ദുരന്ത മുന്നറിയിപ്പ് പരീക്ഷണ സന്ദേശം ലഭിച്ചു തുടങ്ങി.  രാവിലെ 11 ന് ശേഷമാണ് 15 സെക്കന്‍റിലധികം നീണ്ടു നിൽക്കുന്ന സന്ദേശം ലഭിച്ചത്. കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന, അടിയന്തിര ഘട്ട മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായുള്ള മുന്നറിയിപ്പാണ് വന്നത്.എന്നാൽ എല്ലാ ഫോണുകളിലും ഒരേ സമയത്ത് അല്ല മുന്നറിയിപ്പ് എത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ …

നായയെ ലിഫ്റ്റില്‍ കയറ്റി; യുവതിയുടെ മുഖത്തടിച്ച് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍, ആദ്യം വാക്കേറ്റം, പിന്നാലെ തല്ലുമാല

ന്യൂഡല്‍ഹി: നോയിഡയിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയിലെത്തി. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞു. ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള 108 ലെ പാര്‍ക്ക് ലോറേറ്റ് സൊസൈറ്റിയിലാണ് സംഭവം. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് സ്ത്രീകളും തമ്മിലായിരുന്നു തര്‍ക്കം. വളര്‍ത്തുനായയെ ലിഫ്റ്റില്‍ കയറ്റുന്നതിനെച്ചൊല്ലി ആദ്യം വാക്കേറ്റമുണ്ടായി. പിന്നീട് ഇരുകൂട്ടരും അക്രമാസക്തരാവുകയായിരുന്നു. രണ്ട് സ്ത്രീകള്‍ അവരുടെ വളര്‍ത്തുനായയുമായി ലിഫ്റ്റില്‍ കയറിയത് കണ്ട ഐഎഎസ് ഉദ്യോഗസ്ഥന്‍ ലിഫ്റ്റ് നിര്‍ത്തി അവരോട് നായയുമായി ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ലിഫ്റ്റിന്റെ വാതില്‍ അടയ്ക്കാനും അനുവദിച്ചില്ല. തുടര്‍ന്ന് …

സുരക്ഷാവേലി സ്ഥാപിച്ചിട്ടും രക്ഷയില്ല; നേത്രാവതി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി യുവാവ് ആത്മഹത്യചെയ്തു

മംഗളൂരു: ഉളളാള്‍ നേത്രാവതി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി യുവാവ് ആത്മഹത്യചെയ്തു. ചിക്കമംഗളൂരുവിന് സമീപം മുഗുലബള്ളി ഗോകുല്‍ ഫാമില്‍ താമസിക്കുന്ന ബി.എസ് ശങ്കര്‍ഗൗഡയുടെ മകന്‍ പ്രസന്ന (37) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. തൊക്കോട്ടുനിന്ന് എത്തിയ യുവാവ് പാലത്തിന് സമീപം കാര്‍ നിര്‍ത്തി സുരക്ഷാ വേലിയുടെ മുകളില്‍ കയറി പുഴയിലേക്ക് ചാടുകയായിരുന്നു. സംഭവം നേരിട്ട് കണ്ട യാത്രക്കാര്‍ വാഹനം നിര്‍ത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമം നടത്തി. ആളുകള്‍ തടിച്ചുകൂടിയതോടെ ദേശീയപാതയില്‍ അല്‍പനേരം ഗതാഗതം സ്തംഭിച്ചു. നിരവധി …

യുവാവിനെ ലോഡ്ജിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി;പരിക്ക് ഗുരുതരം

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനെയാണ് വെടിയേറ്റനിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വയം വെടിവച്ചതെന്നാണ് പ്രാഥമിക നിഗമനം. ഷംസുദ്ദീന്‍ കിടക്കയില്‍ വെടിയേറ്റ നിലയില്‍ കമഴ്ന്നു കിടക്കുയായിരുന്നുവെന്നും ഇന്നലെ രാത്രി ബന്ധുക്കളെത്തി അന്വേഷിച്ചപ്പോഴാണ് മുറി തുറന്നതെന്നും ലോഡ്ജ് ജീവനക്കാർ  പൊലീസിനോട് പറഞ്ഞു. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

മെസ്സിക്ക് തുല്യം മെസ്സി മാത്രം; എട്ടാം ബാലൺ ഡി ഓർ നേടി ലയണൽ മെസ്സി; ഫുട്ബോൾ ലോകത്ത് സമാനതകളില്ലാത്ത നേട്ടവുമായി മൈതാനത്തെ മിശിഹാ

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള എട്ടാമത്തെ ബാലൺ ഡി ഓർ നേടി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി. നോർവേയുടെ യുവേഫ പ്ലെയർ ഓഫ് ദി ഇയർ ജേതാവായ മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡിനെ പിന്തള്ളിയാണ്, മെസ്സി ഇത് സ്വന്തമാക്കിയത്. എന്നാൽ കഴിഞ്ഞ സീസണിൽ 56 ഗോളുകളുമായി യൂറോപ്പിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയതിന് ‘ഗെർഡ് മുള്ളർ ട്രോഫി’ എർലിംഗ് ഹാലൻഡിന് സ്വന്തം. അന്തരിച്ച അർജന്റീന ഇതിഹാസം ഡീഗോ മറഡോണയ്ക്ക് മെസ്സി ട്രോഫി സമർപ്പിച്ചു.ഈ അവാർഡോടെ, മേജർ ലീഗ് …

കളമശ്ശേരി സ്ഫോടനം;കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചതിന് കേസ്

കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ നടത്തിയ പ്രതികരണത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്.മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചതിന്  ഐപിസി 153, 153 A, 120 O KP നിയമം എന്നിവ അനുസരിച്ച് എറണാകുളം സെന്‍ട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സാമൂഹ്യ മാധ്യമം ഉപയോഗിച്ച് മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നതാണ് മന്ത്രിക്കെതിരായ പരാതി. സൈബര്‍ സെൽ എസ്ഐയാണ് കേന്ദ്രമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കേന്ദ്രമന്ത്രിയുടേത് പൂർണമായും വർഗീയ വീക്ഷണത്തോടെയുള്ള നിലപാടാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തിൽ പ്രതികരിച്ചത്. വിഷാംശമുള്ളവർ എപ്പോഴും ആ വിഷം ചീറ്റിക്കൊണ്ടിരിക്കും. കേന്ദ്രമന്ത്രി വമിപ്പിക്കുന്നത് …

30 ദിവസം കൊണ്ട് കുറ്റപത്രം; 26 ദിവസം കൊണ്ട് വിചാരണ; അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ ശനിയാഴ്ച വിധി

ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ നവംബര്‍ നാലിന് വിധി പറയും. 26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയായ കേസില്‍ എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. ബീഹാര്‍ സ്വദേശി അസഫാക് ആലം ആണ് പ്രതി. കേസില്‍ ഒക്ടോബര്‍ 4 നാണ് വിചാരണ ആരംഭിച്ചത്. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്ഫാക് ആലത്തെ വിസ്തരിച്ചത്. 30 ദിവസം കൊണ്ടാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 26 …

35 തവണ ലിസ്റ്റ് ചെയ്യപ്പെട്ട ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഏറെ വിവാദമായ എസ്.എന്‍.സി. ലാവ്‌ലിന്‍ കേസില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. 2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. ഒക്ടോബര്‍ പത്തിനും കേസ് പരിഗണനക്കെടുത്തില്ല. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി സംസ്ഥാനത്തന് 86 കോടിയുടെ നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. മുഖ്യമന്ത്രി …

സംസ്ഥാനത്ത് സ്വകാര്യ ബസ്സ് സൂചനാ പണിമുടക്ക് തുടങ്ങി; വലഞ്ഞ് ജനം

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ സൂചന പണിമുടക്ക് തുടങ്ങി. ഇന്ന് അര്‍ധരാത്രി വരെയാണ് സമരം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ അടുത്ത മാസം 21 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സ്വകാര്യ ബസ്സുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സീറ്റ് ബെല്‍റ്റ് കേന്ദ്ര നിയമമാണെന്നും ബസുകളില്‍ ക്യാമറ ഘടിപ്പിക്കണമെന്ന …

പതിനാലുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

പത്തനംതിട്ട:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌, തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.കോട്ടയം പെരുന്ന പുഴവാത് ഹിദായത് നഗറില്‍ തോട്ടുപറമ്ബ് വീട്ടില്‍ സുജിത് (24)ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച്ച വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതായിരുന്നു. കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. അത്തിക്കയം, റാന്നി തുടങ്ങിയ സ്ഥലങ്ങളിലെ കടകളിലും മറ്റുമുള്ള സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവാവിനൊപ്പം അത്തിക്കയം റോഡിലൂടെ പെണ്‍കുട്ടി നടന്നു പോകുന്നതായി കണ്ടെത്തി. തുടര്‍ന്ന്, …

പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്:കോഴിക്കോട് വടകരയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാൻ എത്തിയ വയോധികൻ സ്റ്റേഷന് പുറത്ത് കുഴഞ്ഞു വീണു മരിച്ചു.മടപ്പള്ളി കോളേജിന് സമീപം കുഞ്ഞായിശ മൻസില്‍ ഹംസ (71)ആണ് മരിച്ചത്.പൊലീസ് സ്റ്റേഷനില്‍ എത്തുന്നതിന് മുൻപേ വഴിയിലാണ് കുഴഞ്ഞു വീണത്. ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. വൈകിട്ട് ആറോടെയാണ് ഇയാള്‍ സ്റ്റേഷൻ പരിസരത്ത് എത്തിയത്. നേരത്തെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസുകാരൻ മരിച്ചു. തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശിയും ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയുമായ എം വി അനന്തസൂര്യ(14) ആണ് മരിച്ചത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ തൃക്കരിപ്പൂർ ലൈഫ് കെയർ ആശുപത്രിയിൽ എത്തിക്കും. 10 മണിക്ക് ഉദിനൂർ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. എം.വി.സതീശന്റെയും രമ്യയുടെയും മകനാണ്.സഹോദരി: അനന്തഗംഗ.