മംഗളൂരു: ഉളളാള്‍ നേത്രാവതി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി യുവാവ് ആത്മഹത്യചെയ്തു. ചിക്കമംഗളൂരുവിന് സമീപം മുഗുലബള്ളി ഗോകുല്‍ ഫാമില്‍ താമസിക്കുന്ന ബി.എസ് ശങ്കര്‍ഗൗഡയുടെ മകന്‍ പ്രസന്ന (37) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. തൊക്കോട്ടുനിന്ന് എത്തിയ യുവാവ് പാലത്തിന് സമീപം കാര്‍ നിര്‍ത്തി സുരക്ഷാ വേലിയുടെ മുകളില്‍ കയറി പുഴയിലേക്ക് ചാടുകയായിരുന്നു. സംഭവം നേരിട്ട് കണ്ട യാത്രക്കാര്‍ വാഹനം നിര്‍ത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമം നടത്തി. ആളുകള്‍ തടിച്ചുകൂടിയതോടെ ദേശീയപാതയില്‍ അല്‍പനേരം ഗതാഗതം സ്തംഭിച്ചു. നിരവധി പേരാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പാലത്തില്‍ നിന്ന് പുഴയില്‍ ചാടി ആത്മഹത്യചെയ്തത്. 2019 ല്‍ കഫേ ഡേ ഉടമ സിദ്ധാര്‍ത്ഥയുടെ മരണത്തിന് ശേഷം പാലത്തില്‍ സുരക്ഷാ വേലിയും സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു. ഇതോടെ ഇവിടെ ആത്മഹത്യകള്‍ കുറഞ്ഞുവന്നിരുന്നു.