കാസര്‍കോട്: കാഞ്ഞങ്ങാട് എം.ഡി.എംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. ആറങ്ങാടി സ്വദേശി കെ.കെ.ഹൗസില്‍ കെ.കെ.റാഫി (26), പുല്ലൂര്‍ സ്വദേശി തുഷാരത്തില്‍ വിഷ്ണു പ്രസാദ്(22) എന്നിവരാണ് പിടിയിലായത്. 720 മില്ലിഗ്രാം എം.ഡി.എംഎയുമായി റാഫിയെ ഞായറാഴ്ച രാത്രി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു വച്ച് ഇന്‍സ്പെക്ടര്‍ കെ.പി.ഷൈനാണ് അറസ്റ്റു ചെയ്തത്. രാവിലെ 6.10 ന് കാഞ്ഞങ്ങാട് പഴയബസ് സ്റ്റാന്റിന് സമീപത്തു വച്ച് 08.81 ഗ്രാം എം.ഡി.എ.എയുമായി വിഷ്ണു പ്രസാദിനെ എസ്.ഐ കെ.പി.സതീഷുമാണ് അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ എസ്.ഐ സി.വി.രാമചന്ദ്രനും ഉണ്ടായിരുന്നു.