പതിനാലുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ


പത്തനംതിട്ട:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌, തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
കോട്ടയം പെരുന്ന പുഴവാത് ഹിദായത് നഗറില്‍ തോട്ടുപറമ്ബ് വീട്ടില്‍ സുജിത് (24)ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച്ച വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ പിന്നീട് കാണാതായിരുന്നു. കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്.

അത്തിക്കയം, റാന്നി തുടങ്ങിയ സ്ഥലങ്ങളിലെ കടകളിലും മറ്റുമുള്ള സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവാവിനൊപ്പം അത്തിക്കയം റോഡിലൂടെ പെണ്‍കുട്ടി നടന്നു പോകുന്നതായി കണ്ടെത്തി. തുടര്‍ന്ന്, ഇവര്‍ ഓട്ടോയില്‍ കയറി പൂവന്മലയിലെത്തി. അവിടെ നിന്നും തിരുവല്ലക്ക് പോകുന്ന ഒരു പിക് അപ്പ് വാനില്‍ കയറിയപ്പോള്‍ ഡ്രൈവര്‍ക്ക് സംശയം തോന്നി തീയാടിക്കലിൽ വണ്ടി നിര്‍ത്തി. അവിടെയിറങ്ങിയ ഇരുവരും ഇടത്രാമണ്‍ എത്തി ഓട്ടോറിക്ഷയില്‍ കയറി പുതവഴി വാളന്‍പടിയില്‍ ഇറങ്ങി മറ്റൊരു പിക് അപ്പ് വാനില്‍ കോഴഞ്ചേരി ഭാഗത്തേക്ക് പോകുകയായിരുന്നു.

ഇതിനിടെ ഒരു ഫേസ്ബുക്ക് പേജില്‍ ഇവര്‍ പോകുന്നത് സംബന്ധിച്ച്‌ സന്ദേശം വന്നതായും പോലീസ് കണ്ടെത്തി. തുടര്‍ന്ന് കുട്ടിയുടെ അമ്മയും മറ്റും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പ്രതിയുടെ താമസ്ഥലത്തുനിന്നും കണ്ടെത്തിയത്. തിരുവല്ലയിലുള്ള യുവാവിന്റെ ബന്ധുവീട്ടില്‍ വച്ച്‌ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് കുട്ടിയുടെ മൊഴിയില്‍ നിന്നും വ്യക്തമായി. പിന്നീട് പത്തനംതിട്ട ജെ എഫ് എം കോടതി രണ്ടില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതിനാല്‍ കോഴഞ്ചേരി മഹിളാമന്ദിരത്തിലേക്ക് മാറ്റി. കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയശേഷം പ്രതിയുടെ വൈദ്യപരിശോധന നടത്തുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page