കോഴിക്കോട്:കോഴിക്കോട് വടകരയില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാൻ എത്തിയ വയോധികൻ സ്റ്റേഷന് പുറത്ത് കുഴഞ്ഞു വീണു മരിച്ചു.മടപ്പള്ളി കോളേജിന് സമീപം കുഞ്ഞായിശ മൻസില്‍ ഹംസ (71)ആണ് മരിച്ചത്.പൊലീസ് സ്റ്റേഷനില്‍ എത്തുന്നതിന് മുൻപേ വഴിയിലാണ് കുഴഞ്ഞു വീണത്. ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. വൈകിട്ട് ആറോടെയാണ് ഇയാള്‍ സ്റ്റേഷൻ പരിസരത്ത് എത്തിയത്. നേരത്തെ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.