പോക്‌സോ കേസ്‌ പ്രതിക്ക്‌ 4 വർഷ തടവും പിഴയും ശിക്ഷ; പീഡനത്തിനിരയായത് കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടി

കാസര്‍കോട്‌: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക്‌ തടവും പിഴയും ശിക്ഷ. മധൂര്‍, ഉളിയത്തടുക്കയിലെ വാസുദേവഗട്ടി (52) യെ ആണ്‌ കാസര്‍കോട്‌ ഫാസ്റ്റ്‌ ട്രാക്ക്‌ സ്‌പെഷ്യല്‍ കോടതി ജഡ്‌ജി സി.ദീപു ശിക്ഷിച്ചത്‌. ഒരു വര്‍ഷത്തെ കഠിനതടവും മൂന്നുവര്‍ഷത്തെ സാധാരണ തടവും 30,000 രൂപ പിഴയുമാണ്‌ ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ്‌ അനുഭവിക്കണം. പ്രതിയുടെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ 2021 ജൂലായ്‌ മാസത്തില്‍ പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌.കാസര്‍കോട്‌ വനിതാ പൊലീസ്‌ സ്റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന സി.ഭാനുമതിയാണ്‌ കേസ്‌ അന്വേഷിച്ച്‌ കുറ്റപ്പത്രം സമര്‍പ്പിച്ചത്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page