അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസുകാരൻ മരിച്ചു. തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശിയും ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയുമായ എം വി അനന്തസൂര്യ(14) ആണ് മരിച്ചത്. മൃതദേഹം ചൊവ്വാഴ്ച രാവിലെ തൃക്കരിപ്പൂർ ലൈഫ് കെയർ ആശുപത്രിയിൽ എത്തിക്കും. 10 മണിക്ക് ഉദിനൂർ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെക്കും. എം.വി.സതീശന്റെയും രമ്യയുടെയും മകനാണ്.
സഹോദരി: അനന്തഗംഗ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page