ഉത്തരകാശി തുരങ്ക അപകടം; രക്ഷാ പ്രവർത്തനം ആറാം ദിവസത്തിലേക്ക്; 21 മീറ്റർ വരെ തുരന്നു; രക്ഷാ പ്രവർത്തനത്തിൽ ശുഭാപ്തി വിശ്വാസമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അപകടത്തില്‍പ്പെട്ട തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ആറാം ദിവസവും തുടരുന്നു.കഴിഞ്ഞ ദിവസം നടത്തിയ രക്ഷാപ്രവര്‍ത്തനം മുന്നേറ്റം നടത്തിയിരുന്നു. നൂതന ആഗര്‍ ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച്‌ വെള്ളിയാഴ്ച രാവിലെ ആറു മണി വരെ തുരങ്കത്തിനുള്ളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളുടെ 21 മീറ്റര്‍ വരെ തുരന്നതായി എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ സില്‍ക്യാര കണ്‍ട്രോള്‍ റൂം അറിയിച്ചു.എന്നാല്‍, അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കഠിനമായ ഒരു പദാര്‍ത്ഥത്തിന്റെ സാന്നിധ്യം കാരണം ഡ്രില്ലിംഗ് പ്രക്രിയ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് …

ബൈക്കില്‍ സഞ്ചരിച്ച് മോഷണം; ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍

കണ്ണൂര്‍: ഇരിട്ടിയില്‍ ജ്വല്ലറി കവര്‍ച്ച നടത്തിയ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയില്‍. ഇരിട്ടി ടൗണിലെ വിവ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ തമിഴ്നാട് കൃഷ്ണഗിരി സലാം പെട്ടി സ്വദേശി മസ്റപ്പാസാണ് (20) പിടിയിലായത്. മോഷ്ടാക്കളുടെ ദൃശ്യം അന്ന് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇരിട്ടി ഇന്‍സ്പെക്ടര്‍ കെ.ജെ വിനോയിയുടെയും എസ്.ഐ വിപിനിന്റേയും നേതൃത്വത്തിലുള്ള സ്‌ക്വാഡംഗങ്ങളായ എസ്.ഐ നാസര്‍ പൊയിലന്‍, സി.പി. ഒമാരായ ഷിജോയ്, പ്രകാശന്‍, പ്രവീണ്‍, ജയദേവന്‍ എന്നിവര്‍ ചേര്‍ന്ന് കൃഷ്ണഗിരിയിലെ ജയദേവി എന്ന സ്ഥലത്ത് വെച്ചാണ് മോഷ്ടാവിനെ പിടികൂടിയത്. കവര്‍ച്ചയ്ക്കായി …

വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് സഞ്ചാരികളുമായി എത്തിയ വാഹനത്തിൻ്റെ ഡ്രൈവർ വാനിനുള്ളിൽ മരിച്ച നിലയിൽ

മേപ്പാടി : വയനാട് മേപ്പാടി 900കണ്ടിയിൽ ഡ്രൈവറെ ട്രാവലറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊള്ളാച്ചിയിൽ നിന്ന് വിനോദസഞ്ചാരികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവർ പൊള്ളാച്ചി സ്വദേശി ബാലകൃഷ്ണനാണ് (45) മരിച്ചത്.  പാർക്ക് ചെയ്തിരുന്ന ട്രാവലറിനുള്ളിൽ സീറ്റിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാർ മൃതദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി. മീനാക്ഷി പാർക്കിംഗ് കേന്ദ്രത്തിലായിരുന്നു വാഹനം നിർത്തിയിട്ടിരുന്നത്. മരണ കാരണം വ്യക്തമായിട്ടില്ല. ഹൃദയാഘാതമാണോ മരണകാരണം എന്ന് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

യുവാവിനെ തട്ടികൊണ്ടുപോയി കൊള്ള; പ്രതികള്‍ അറസ്റ്റില്‍

കാസർകോട്: യുവാവിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച്‌ പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത നാലുപേര്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ സ്വദേശികളായ എം.സുള്‍ഫിക്കര്‍ (27), മുഹമ്മദ്‌ ഷെരീഫ്‌ (30), മുഹമ്മദ്‌ അനസ്‌ (26), മുഹമ്മദ്‌ സിദ്ദീഖ്‌ (22) എന്നിവരെയാണ്‌ ചന്തേര എസ്‌.ഐ ശ്രീദാസും സംഘവും അറസ്റ്റു ചെയ്‌തത്‌. ഇക്കഴിഞ്ഞ 14ന്‌ രാത്രിയിലാണ്‌ കേസിനാസ്‌പദമായ സംഭവം. ഏഴര മണിയോടെ ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത്‌ നില്‍ക്കുകയായിരുന്ന പിലിക്കോട്‌ മടിവയല്‍ സ്വദേശി വെമ്പിരിഞ്ഞന്‍ നിഥി(30)നെ ഓട്ടോയില്‍ തട്ടികൊണ്ടുപോയെന്നാണ്‌ പരാതി. പടന്ന ഭാഗത്ത്‌ എത്തിച്ചശേഷം സൈക്കിള്‍ ചെയിന്‍, …

’15 മിനിറ്റിനുള്ളില്‍ നാല് മുസ്ലിങ്ങളെ കൊലപ്പെടുത്തി ലോക റെക്കോര്‍ഡ് നേടിയ രാജാവ്’; ഉഡുപ്പിയില്‍ നാലുപേരെ കൊന്ന പ്രതിയെ ‘മഹാനാക്കി’ വിദ്വേഷ പോസ്റ്റ്; ഹിന്ദുമന്ത്ര എന്ന അക്കൗണ്ട് ഉടമയുടെ പേരില്‍ കേസ്

മംഗളൂരു: ഉഡുപ്പി കൂട്ടക്കൊല കേസിലെ പ്രതിയെ മഹത്വവത്കരിച്ച് വിദ്വേഷ പരാമര്‍ശം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനെതിരെ കേസെടുത്ത് പൊലീസ്. ഉഡുപ്പി സൈബര്‍ പൊലീസാണ് ഹിന്ദുമന്ത്ര എന്ന അക്കൗണ്ട് ഉടമയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ’15 മിനിറ്റ് കൊണ്ട് നാല് മുസ്ലിങ്ങളെ കൊലപ്പെടുത്തി ലോക റെക്കോര്‍ഡ്’ എന്ന് തുളു ഭാഷയില്‍ രേഖപ്പെടുത്തിയാണ് പ്രവീണിന്റെ ഫോട്ടോ ഈ അക്കൗണ്ടിലൂടെ പ്രചരിച്ചതെന്നും പൊലീസ് അറിയിച്ചു. മുന്‍പും നിരവധി തരത്തിലുള്ള വിദ്വേഷപ്രചരണങ്ങളാണ് ഈ അക്കൗണ്ടിലൂടെ പ്രചരിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രതിയായ പ്രവീണിന്റെ തലയില്‍ …

പൂജാ മുറിയില്‍ നിന്നും തീ സാരിയിലേക്ക് പടര്‍ന്നു; പൊള്ളലേറ്റ വയോധിക മരിച്ചു

കാസര്‍കോട്: പൂജാ മുറിയില്‍ നിന്നു സാരിയിലേയ്ക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മഞ്ചേശ്വരം കുളൂര്‍, പൊയ്യേലു സ്വദേശി പരേതനായ മദനപ്പ ഷെട്ടിയുടെ ഭാര്യ എം.സുനിത(84) യാണ് മരിച്ചത്. വ്യാഴ്ച രാത്രി മംഗളൂരു, കങ്കനാടി ആശുപത്രിയിലായിരുന്നു അന്ത്യം. ഈ മാസം 14 നാണ് അപകടം. പൂജാ മുറിയില്‍ നിന്നു പൊള്ളലേറ്റ സുനിതയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പൊള്ളല്‍ ഗുരുതരമായതിനാല്‍ മംഗളൂരു സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മക്കള്‍: മോഹന്‍ ഷെട്ടി, യോഗീഷ് ഷെട്ടി, പരേതനായ ചന്ദ്രഹാസ ഷെട്ടി. …

മയക്കുമരുന്നു റാക്കറ്റ്‌ അടിമയാക്കിയ പെണ്‍കുട്ടി ഗുരുതര നിലയില്‍; ദമ്പതികളെ തെരയുന്നു

കണ്ണൂര്‍: സിന്തറ്റിക്‌ മയക്കുമരുന്നിന്റെ ഇരയായ പെണ്‍കുട്ടി അതീവ ഗുരുതര നിലയില്‍. എടക്കാട്‌ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ഒരു വാടക കെട്ടിടത്തില്‍ താമസിക്കുന്ന 17കാരിയാണ്‌ മാനസികമായും ശാരീരികമായും തകര്‍ന്ന നിലയില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്‌. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അയൽവാസികളായ ദമ്പതികള്‍ക്കെതിരെ എടക്കാട്‌ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. സല്‍നിത്ത്‌, വിജിന എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. ഒളിവില്‍ പോയ ഇരുവര്‍ക്കുമായി പൊലീസ്‌ അന്വേഷണം ആരംഭിച്ചു.ദമ്പതികളാണെന്ന വ്യാജേനയാണ്‌ ഇരുവരും പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്തിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസത്തിനു എത്തിയത്‌. …

കാട്ടുപന്നി ഇറച്ചിയും തോക്കുമായി നായാട്ടു സംഘം അറസ്റ്റില്‍; പിടിയിലായത് കാറിൽ ഇറച്ചി കടത്തുന്നതിനിടെ

കാസർകോട് : വേട്ടയാടിയ കാട്ടുപന്നിയെ ഇറച്ചിയാക്കി കാറില്‍ കടത്തുന്നതിനിടയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സംഘത്തില്‍ നിന്നു ഒരു തോക്കും 21 വെടിയുണ്ടകളും പിടികൂടി. ബേഡഡുക്ക പുത്ത്യയടുക്കത്തെ പുതിയടുക്കം ഹൗസിലെ ടി.കെ.പ്രശാന്ത്‌ കുമാര്‍ (37), ബേഡഡുക്ക, കാട്ടിയടുക്കം, കൂവാര ഹൗസിലെ കെ.രാധാകൃഷ്‌ണന്‍ (48) എന്നിവരെയാണ്‌ ബേഡകം എസ്‌.ഐ ഗംഗാധരനും സംഘവും അറസ്‌റ്റു ചെയ്‌തത്‌. ഇന്നലെ പുലര്‍ച്ചെ കുണ്ടംകുഴി, ബെദിര ഭാഗത്തുനിന്നു മരുതടുക്കം ഭാഗത്തേയ്‌ക്ക്‌ പോകുന്നതിനിടയില്‍ ആണ്‌ നായാട്ട്‌ സംഘം പൊലീസിന്റെ പിടിയിലായത്‌. കാട്ടുപന്നിയെ വെടിവച്ചു കൊന്ന ശേഷം ഇറച്ചിയാക്കിയ നിലയിലാണ്‌ …

നവകേരളസദസിനു നാളെ തുടക്കം; മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ചടങ്ങില്‍; കാസര്‍കോട് ജില്ലയില്‍ കനത്ത സുരക്ഷ

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു ശനിയാഴ്ച തുടക്കം. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ പൈവളിഗെ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന പരിപാടിക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. കൂറ്റന്‍ പന്തലാണ് പരിപാടിക്കായി ഒരുക്കിയിട്ടുള്ളത്. കവാടത്തിനു മുന്നില്‍ യക്ഷഗാനം അടക്കമുള്ള തുളു നാടന്‍ കലാരൂപങ്ങളുടെ മാതൃകകള്‍ സ്ഥാപിച്ചിട്ടുണ്ട്. പരിപാടിയുടെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നേരിട്ടെത്തി വിലയിരുത്തി. ജനപ്രതിനിധികളും റവന്യൂ പൊലീസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. നാളെ വൈകുന്നേരം 3.30ന് നവകേരളസദസ് …

നീലേശ്വരത്ത് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്‍റെ ക്രൂരമർദ്ദനം;ആളുമാറിയുള്ള മർദ്ദനത്തിൽ ബോധരഹിതനായ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു;ഒതുക്കി തീർക്കാൻ ശ്രമം

കാസർകോട്: കാസർകോട് നീലേശ്വരത്ത് ക്ലാസിൽ ബഹളം വെച്ചതിന് ആറാംക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്‍റെ ക്രൂരമർദ്ദനം.ചായ്യോത്ത് ഗവൺമെന്‍റ് സ്കൂളിലെ വിദ്യാർത്ഥിയെ ആണ് അധ്യാപകനായ സതീശൻ മർദ്ദിച്ചത്. ബഹളം വച്ചത് മറ്റൊരു വിദ്യാർത്ഥിയാണെങ്കിലും ആളു മാറി കുട്ടിയെ അടിക്കുകയായിരുന്നു. ബോധരഹിതനായി വീണ വിദ്യാർത്ഥിയെ നീലേശ്വരത്തെ എൻകെബിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്.കുട്ടിയെ സ്കാൻ ചെയ്യാൻ  പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക്റഫർ ചെയ്തു. അതേ സമയം മർദ്ദന വിഷയത്തിൽ പരാതി നൽകരുതെന്ന് കുട്ടിയുടെ രക്ഷിതാക്കളോട് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. സ്കൂളിന്‍റെ സത്പേരിനെ …

പതിവായി ഒരുമിച്ച് ചായ കുടിക്കാറുള്ള സുഹൃത്തിൻ്റെ ചായക്കട അടിച്ചു തകർത്തു; വിരോധത്തിന് കാരണമറിയില്ലെന്ന് കടയുടമ; അക്രമി അറസ്റ്റിൽ

കാസര്‍കോട് ബേക്കലില്‍ ചായക്കട അടിച്ചുതകര്‍ത്ത് യുവാവ്. ചായക്കടയ്ക്ക് സമീപത്തുള്ള ടര്‍ഫിലെ ജീവനക്കാരനായ മുഹമ്മദ് ഇര്‍ഷാദ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. ബേക്കലില്‍ ചായക്കട അടിച്ചുതകര്‍ത്ത് യുവാവ്. ചായക്കടയ്ക്ക് സമീപത്തുള്ള ടര്‍ഫിലെ ജീവനക്കാരനായ മുഹമ്മദ് ഇര്‍ഷാദ് എന്ന യുവാവാണ് ആക്രമണം നടത്തിയത്.ബ്രൗണ്‍ കഫേ എന്ന ചായക്കടയാണ് ഇയാള്‍ അടിച്ചുതകര്‍ത്തത്.ആക്രമണത്തിന് പിന്നിലെ പ്രകോപനം എന്ന കാര്യം വ്യക്തമല്ല. ടര്‍ഫിനോട് ചേര്‍ന്നുള്ള ഗെയിം സെന്‍ററില്‍ ഇരുന്നതിന്‍റെ പേരില്‍ യുവാവിനേയും ചോദിക്കാന്‍ ചെന്ന സുഹൃത്തുക്കളേയും ഇര്‍ഷാദ് ഇതിന് മുൻപ് മര്‍ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് …

കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നല്‍കാന്‍ സങ്കടഹര്‍ജി തയാറാക്കിയ ശേഷം

കണ്ണൂര്‍: വന്യമൃഗശല്യം മൂലം രണ്ടേക്കര്‍ സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്കു താമസം മാറിയ കര്‍ഷകന്‍ ജീവനൊടുക്കിയത് മുഖ്യമന്ത്രിക്ക് നല്‍കാന്‍ സങ്കടഹര്‍ജി തയാറാക്കിയ ശേഷം. അയ്യന്‍കുന്ന് പഞ്ചായത്തിലെ പാലത്തിന്‍ കടവ് മുടിക്കയത്ത് നടുവത്ത് സുബ്രഹ്‌മണ്യന്‍ (71) ആണ് തന്റെ ദുരിതാവസ്ഥ വിവരിക്കുന്ന നിവേദനം തയാറാക്കിയത്. പേരാവൂരില്‍ നവകേരള സദസിനെത്തുന്ന മുഖ്യമന്ത്രിക്ക് നല്‍കാനായിരുന്നു സങ്കടഹര്‍ജി. എന്നാല്‍ ഇതു സമര്‍പ്പിക്കും മുമ്പേ അദ്ദേഹം മരിക്കുകയായിരുന്നു. ജീവിതം വഴിമുട്ടിയെന്നും സഹായത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നും നിവേദനം ഹര്‍ജിയിലുണ്ടയിരുന്നു. രണ്ടരയേക്കര്‍ ഭൂമിയുള്ളതിനാല്‍ ലൈഫ് …

ഉടുമുണ്ട് ഊരി തലയിലൂടെ ഇട്ട് ജീവനക്കാരനെ പൂട്ടി;കോഴിക്കോട് ഓമശ്ശേരിയിലെ പെട്രോൾ പമ്പിൽ നടന്ന മോഷണം ഞെട്ടിപ്പിക്കുന്നത്

കോഴിക്കോട്: പെട്രോൾ പമ്പിൽ സിനിമാ സ്റ്റൈലിൽ മോഷണം.കോഴിക്കോട് ഓമശ്ശേരിയിലെ പെട്രോൾ പമ്പിലാണ് മോഷണം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ മാങ്ങാപൊയിൽ എച്ചിപിസിഎൽ പമ്പിൽ  ആണ് 3 അംഗ സംഘം കവർച്ച നടത്തിയത്. ജീവനക്കാരന് സമീപം എത്തിയ സംഘം ഇയാൾക്ക് മേൽ മുളക് പൊടിയെറിയുകയും ജീവനക്കാരന്റെ തല ഉടുമുണ്ട് ഊരി മൂടുകയും ചെയ്തതിന് ശേഷമാണ് കവർച്ച നടത്തിയത്.ജീവനക്കാരൻ കുതറി മാറാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. ഈ സമയം പെട്രോൾ പമ്പിൽ രണ്ട് ജീവനക്കാരുണ്ടായിരുന്നെങ്കിലും രണ്ടാമത്തെ ആളുടെ ശ്രദ്ധയിൽ …

മംഗളൂരുവിലെ പ്രശസ്ത യൂറോളജിസ്റ്റ് ഡോ. ജി.ജി ലക്ഷ്മണ്‍ പ്രഭു അന്തരിച്ചു

മംഗളൂരു: പ്രശസ്ത യൂറോളജിസ്റ്റ് ഡോ. ജി ജി ലക്ഷ്മണ്‍ പ്രഭു അന്തരിച്ചു. 61 വയസായിരുന്നു.ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ ഡ്യൂട്ടിയിലിരിക്കെ ഡോ.പ്രഭുവിന് ഹൃദയാഘാതം സംഭവിച്ചിരുന്നു.തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. 36 വര്‍ഷമായി കെ.എംസി സ്വകാര്യ ആശുപത്രിയില്‍ സേവനം ചെയ്തുവരികയായിരുന്നു. ജനറല്‍ യൂറോളജി, യൂറോലിത്തിയാസിസ്, ആന്‍ഡ്രോളജി, യുറോഡൈനാമിക്‌സ്, റീകണ്‍-യൂറോളജി, യൂറോഗൈനക്കോളജി, എന്‍ഡോറോളജി എന്നിവയില്‍ വൈദഗ്ധ്യം നേടിയിരുന്നു. മലയാളികളടക്കമുള്ള ആയിരക്കണക്കിന് രോഗികളെ ചികില്‍സിക്കുന്നതില്‍ പേരുകേട്ട ആളായിരുന്നു. എംബിബിഎസ്, എംഎസ് ജനറല്‍ സര്‍ജറി, എംസിഎച്ച് ജെനിറ്റോറിനറി സര്‍ജറി, ഡിഎന്‍ബി …

ലോകകപ്പ് യോഗ്യതാ മത്സരം;ലോക ചാമ്പ്യന്മാരായ അർജൻ്റീനക്കും, ബ്രസീലിനും തോൽവി: ഏഷ്യൻ യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് ജയം

വെബ് ഡെസ്ക്: ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യൻന്മാരായ അര്‍ജന്‍റീനക്കും മുന്‍ ചാമ്പ്യൻന്മാരായ ബ്രസീലിനും  തോല്‍വി.ലാറ്റിനമേരിക്കന്‍ യോഗ്യതാ ഗ്രൂപ്പില്‍ മുന്‍ ചാമ്പ്യൻമാരായ യുറുഗ്വേയാണ്  അര്‍ജന്‍റീനയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയത്. റൊണാള്‍ഡ് അറൗജോയും ഡാര്‍വിന്‍ ന്യൂനസുമാണ് യുറുഗ്വോയുടെ ഗോളുകള്‍നേടിയത്. 41-ാ മിനിറ്റില്‍ അറൗജോയിലൂടെ ലീഡെടുത്ത യുറുഗ്വേ 87-ാം മിനിറ്റില്‍ ന്യൂനസിന്‍റെ ഗോളിലൂടെ ജയം ഉറപ്പിച്ചു.ഡിസംബറില്‍ ലോകകപ്പ് നേടിയശേഷം അര്‍ജന്‍റീനയുടെ ആദ്യ തോല്‍വിയാണിത്. ലോകകപ്പ് ആദ്യ റൗണ്ടില്‍ സൗദി അറേബ്യയോടാണ് ഇതിന് മുമ്പ് അര്‍ജന്‍റീന അവസാനമായി തോല്‍വി അറിഞ്ഞത്. …

ലോഡ്ജില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ഒപ്പമുണ്ടായിരുന്ന യുവതിയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം നഗരത്തിലെ ലോഡ്ജില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം മാങ്കോട് തേന്‍കുടിച്ചാല്‍ സ്വദേശി അജിനാണ് (33) മരിച്ചത്. ചെട്ടികുളങ്ങരയിലെ ലോഡ്ജില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. അജിനെ അബോധാവസ്ഥയില്‍ കണ്ടതോടെ യുവതി ലോഡ്ജ് ജീവനക്കാരുടെ സഹായത്താല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതരുടെ വിവരത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി ; പരാതി നല്‍കി ബിജെപി

തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി.സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പരാതി നല്‍കിയത്. സിആര്‍ കാര്‍ഡെന്ന അപ്ലിക്കേഷന്‍ ഉപയോഗിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ മാത്രം മതിയെന്നത് ഞെട്ടിക്കുന്നതാണെന്ന് പരാതിയില്‍ ചൂണ്ടികാട്ടുന്നു. രാജ്യസുരക്ഷയെയും ജനാധിപത്യ പ്രക്രിയയെയും ബാധിക്കുന്ന ഈ സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് …

യാത്രക്കാരുടെ ശ്രദ്ധക്ക്;നാളെയും മറ്റന്നാളും 8 ട്രെയിനുകൾ ഉണ്ടാവില്ല; 12 എണ്ണം  സർവ്വീസ്  നടത്തുക ഭാഗികമായി

തിരുവനന്തപുരം: പാതയിൽ  അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തില്‍ നിയന്ത്രണം. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകള്‍ റദ്ദാക്കി.12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയവയില്‍ മാവേലി എക്സ്പ്രസടക്കമുള്ള പ്രധാന ട്രെയിനുകളുണ്ട്. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.പൂര്‍ണമായി റദ്ദാക്കിയവ നാളെ 16603- മംഗളൂരു സെൻട്രെല്‍- തിരുവനന്തപുരം മാവേലി എക്സ്പ്രസ്, 06018 എറണാകുളം- ഷൊര്‍ണൂര്‍ മെമു, 06448 എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ് സ്പെഷ്യല്‍. ഞായറാഴ്ച 16604- തിരുവനന്തപുരം- മംഗളൂരു സെൻട്രെല്‍ …