നീലേശ്വരത്ത് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്‍റെ ക്രൂരമർദ്ദനം;ആളുമാറിയുള്ള മർദ്ദനത്തിൽ ബോധരഹിതനായ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു;ഒതുക്കി തീർക്കാൻ ശ്രമം

കാസർകോട്: കാസർകോട് നീലേശ്വരത്ത് ക്ലാസിൽ ബഹളം വെച്ചതിന് ആറാംക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപകന്‍റെ ക്രൂരമർദ്ദനം.ചായ്യോത്ത് ഗവൺമെന്‍റ് സ്കൂളിലെ വിദ്യാർത്ഥിയെ ആണ് അധ്യാപകനായ സതീശൻ മർദ്ദിച്ചത്. ബഹളം വച്ചത് മറ്റൊരു വിദ്യാർത്ഥിയാണെങ്കിലും ആളു മാറി കുട്ടിയെ അടിക്കുകയായിരുന്നു. ബോധരഹിതനായി വീണ വിദ്യാർത്ഥിയെ നീലേശ്വരത്തെ എൻകെബിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരമാസകലം പരിക്കേറ്റ പാടുകളുണ്ട്.കുട്ടിയെ സ്കാൻ ചെയ്യാൻ  പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക്റഫർ ചെയ്തു. അതേ സമയം മർദ്ദന വിഷയത്തിൽ പരാതി നൽകരുതെന്ന് കുട്ടിയുടെ രക്ഷിതാക്കളോട് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. സ്കൂളിന്‍റെ സത്പേരിനെ ബാധിക്കുമെന്നായിരുന്നു അധികൃതരുടെ വാദം.കുട്ടിയുടെ ചികിത്സയുടെ ചിലവ് വഹിക്കാമെന്ന് ഉറപ്പു നൽകിയതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടാൻ തയ്യാറായിട്ടില്ല.രാത്രി തന്നെ വിഷയം ഒതുക്കി തീർക്കാൻ വ്യാപക ഇടപെടലുകളാണ് നടന്നത്. കുട്ടി ഇപ്പോഴും ചികിത്സയിലാണ്.സംഭവത്തിൽ രക്ഷിതാക്കൾക്ക് വ്യാപക അമർഷമുണ്ട്.    

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page