ഉടുമുണ്ട് ഊരി തലയിലൂടെ ഇട്ട് ജീവനക്കാരനെ പൂട്ടി;കോഴിക്കോട് ഓമശ്ശേരിയിലെ പെട്രോൾ പമ്പിൽ നടന്ന മോഷണം ഞെട്ടിപ്പിക്കുന്നത്

കോഴിക്കോട്: പെട്രോൾ പമ്പിൽ സിനിമാ സ്റ്റൈലിൽ മോഷണം.കോഴിക്കോട് ഓമശ്ശേരിയിലെ പെട്രോൾ പമ്പിലാണ് മോഷണം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ മാങ്ങാപൊയിൽ എച്ചിപിസിഎൽ പമ്പിൽ  ആണ് 3 അംഗ സംഘം കവർച്ച നടത്തിയത്. ജീവനക്കാരന് സമീപം എത്തിയ സംഘം ഇയാൾക്ക് മേൽ മുളക് പൊടിയെറിയുകയും ജീവനക്കാരന്റെ തല ഉടുമുണ്ട് ഊരി മൂടുകയും ചെയ്തതിന് ശേഷമാണ് കവർച്ച നടത്തിയത്.ജീവനക്കാരൻ കുതറി മാറാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. ഈ സമയം പെട്രോൾ പമ്പിൽ രണ്ട് ജീവനക്കാരുണ്ടായിരുന്നെങ്കിലും രണ്ടാമത്തെ ആളുടെ ശ്രദ്ധയിൽ മോഷണ ശ്രമം പെട്ടിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page