ആത്മഹത്യ ചെയ്തു

കാസര്‍കോട്: ബദ്രഡുക്ക രാംനഗര്‍ കാവില്‍ ഹൗസിലെ എന്‍ വിനോദ് കുമാര്‍ (46) ആത്മഹത്യ ചെയ്തു, കൂലിപ്പണിക്കാരനാണ്. പരേതനായ കെ കെ നാരായണനാണ് പിതാവ്. അമ്മ: ഹേമലത. ഭാര്യ: സുജാത. മകള്‍: സ്‌നേഹ. സഹോദരങ്ങള്‍: ഉദയന്‍, ഉത്തമന്‍, ഇന്ദുലേഖ.

കാറഡുക്ക ജി വി എച്ച് എസ് : കുമ്പള ഉപജില്ലാ ജേതാക്കൾ

കാസര്‍കോട്: കുമ്പള ഉപജില്ലാ കേരളോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാറഡുക്ക ജി വി എച്ച് എസ് എസ് 188 പോയിന്റു നേടി വിജയ കിരീടമണിഞ്ഞു. നീര്‍ച്ചാല്‍ എം എസ് സി എച്ച് എസ് എസിനു 167 പോയിന്റ് ലഭിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കാട്ടുകുക്കെ എസ് എസ് എച്ച് എസ് എസ് 181 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. കുമ്പള ജി എച്ച് എസ് എസിനു രണ്ടാം സ്ഥാനം ലഭിച്ചു. 177 പോയിന്റ് എല്‍ പി വിഭാഗത്തില്‍ ചെന്നങ്കോട് …

സ്വര്‍ണ്ണം കടത്താൻ  പുതുവഴികൾ;സ്വർണ്ണ  ലായനിയില്‍ മുക്കിയെടുത്ത ലുങ്കികള്‍  തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടി; ഒരാൾ   പിടിയിൽ

തിരുവനന്തപുരം: ഓരോ ദിവസവും സ്വർണ്ണ കടത്തിന് പുതുവഴികളുമായി കടത്തുകാർ. കസ്റ്റംസിൻ്റെ കണ്ണ് വെട്ടിക്കാൻ സ്വർണ്ണ ലായനിയിൽ മുക്കിയെടുത്ത ഉടുമുണ്ടുകൾ പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് സ്വര്‍ണം ചേര്‍ത്ത ലായനിയില്‍ മുക്കിയെടുത്ത ലുങ്കികളുമായെത്തിയ വിമാനയാത്രക്കാരനെ കസ്റ്റംസ് പിടികൂടിയത്.മണക്കാട് കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്‌സറിനെയാണ് (28) കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.ശനിയാഴ്ച പുലര്‍ച്ചെ 2.45-ന് ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്‌സ് വിമാനത്തിലാണ് മുഹമ്മദ് അഫ്‌സറെത്തിയത്. സ്വര്‍ണം മുക്കിയ 10 ലുങ്കികളാണ് ഇയാളുടെ ബാഗിലുണ്ടായിരുന്നത്.ഏകദേശം 60 ലക്ഷം രൂപയുടെ സ്വര്‍ണമുണ്ടാകുമെന്നാണ് പ്രാഥമിക …

ധൂം സിനിമയുടെ സംവിധായകൻ സഞ്ജയ് ഗാഡ് വി അന്തരിച്ചു

വെബ് ഡെസ്ക്: പ്രശസ്ത സംവിധായകൻ സഞ്ജയ് ഗാഡ്‌വി അന്തരിച്ചു. 56 വയസായിരുന്നു. ഇന്നു രാവിലെ പ്രഭാതസവാരിയ്ക്കായി ഇറങ്ങിയ സഞ്ജയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.ഹൃത്വിക് റോഷനും അഭിഷേക് ബച്ചനും പ്രധാനവേഷത്തിലെത്തിയ ധൂം, ധൂം 2 തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തിരക്കേറിയ സംവിധായകനായി മാറിയ ആളാണ് സഞ്ജയ്. ഭാര്യ ജിനയ്ക്കും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം മുംബൈയിലായിരുന്നു താമസം. നവംബര്‍ 22-ന് 57-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് സഞ്ജയുടെ അപ്രതീക്ഷിത വിയോഗം. 2000ല്‍ പുറത്തിറങ്ങിയ തേരേ ലിയേ എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധായകനായുള്ള സഞ്ജയുടെ അരങ്ങേറ്റം. മേരേ …

ഉത്തർ കാശി തുരങ്ക അപകടം; രക്ഷാപ്രവർത്തനം പുനരാരംഭിച്ചു; കേന്ദ്ര മന്ത്രി നിധിൻ ഖട് കരിയും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും സംഭവ സ്ഥലത്ത്  എത്തി; ഡ്രില്ലിംഗ് വീണ്ടും തുടങ്ങിയതോടെ പ്രതീക്ഷയിൽ തൊഴിലാളികൾ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ  ഡ്രില്ലിംഗ് വീണ്ടും തുടങ്ങി.ടണലിനുള്ളിലുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു . ടണലിന് മുകളിലൂടെ തുരക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായി സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി‌യും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയും അറിയിച്ചു. രക്ഷാദൗത്യം വിലയിരുത്തുന്നതിനായി ദുരന്തമേഖലയില്‍ എത്തിയതായിരുന്നു ഇവര്‍. ആദ്യഘട്ട രക്ഷാദൗത്യം ആരംഭിച്ചത് ടണല്‍ മുഖത്ത് നിന്നുള്ള അവശിഷ്ടങ്ങള്‍ മാറ്റിക്കൊണ്ടായിരുന്നു. പിന്നീട് യന്ത്രം ലോഹഭാഗത്ത് ഇടിച്ചതിനെ തുടര്‍ന്ന് രക്ഷാദൗത്യം നിര്‍ത്തിവെക്കേണ്ട സാഹചര്യം വന്നു. പിന്നീട് മുകളില്‍ നിന്ന് തുരക്കാനായിരുന്നു തീരുമാനം. …

കരിപ്പൂരിൽ വീണ്ടും സ്വർണ്ണം പിടികൂടി ; ഒരാൾ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണം പിടികൂടി.റിയാദിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 322 വിമാനത്തിൽ എത്തിയ എടക്കര സ്വദേശി പ്രജിൻ (23) എന്ന യാത്രക്കാരനിൽ നിന്നാണ് എയർ കസ്റ്റംസ് സ്വർണ്ണം  പിടികൂടിയത്.രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലുള്ള  ചോദ്യം ചെയ്യലിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1275 ഗ്രാം തൂക്കമുള്ള 4 സ്വർണ മിശ്രിത ക്യാപ്സ്യൂളുകൾ കണ്ടെടുത്തു. മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്ത ശേഷം  1147 ഗ്രാം സ്വർണ്ണത്തിന്  ഏകദേശം 69,90,965/ രൂപ വില വരും.

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം

ബംഗളൂരു: റോഡില്‍ വീണ് കിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ ചവിട്ടി യുവതിയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു.ബെംഗളൂരു സ്വദേശിനിയായ സൗന്ദര്യ (23) മകള്‍ സുവിക്സ്ലിയ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡ് ഏരിയയില്‍ രാവിലെ ആറ് മണിയ്‌ക്കാണ് സംഭവം.തമിഴ്‌നാട്ടില്‍ നിന്നും യുവതിയുടെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം നടന്നത്. ഒടിഞ്ഞ് റോഡരികില്‍ വീണ് കിടന്ന കമ്പിയില്‍ യുവതി ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാല്‍ ലൈൻ വീണു കിടക്കുന്നത് യുവതി കണ്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ …

നിങ്ങളെന്തിനു ലീഗുകാരുടെ പിറകെ നടക്കുന്നുവെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: നവകേരള സദസ്സിന്റെ രണ്ടാം ദിവസ പര്യടനത്തിനു മുമ്പു മുസ്ലീം ലീഗിന്റെ കാസര്‍കോട്ടെ ഒരു സംസ്ഥാന സമിതി അംഗം താനുമായി ചര്‍ച്ച നടത്തിയതില്‍ ആശ്ചര്യമൊന്നുമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാര്‍ ഒന്നിച്ചു കൊണ്ടിരിക്കുകയാണ്. നവകേരള സദസ്സില്‍ പങ്കെടുക്കാനാവാത്ത എം എല്‍ എ മാരുടെ മനോവിഷമം മാനസിക സംഘര്‍ഷവും പറഞ്ഞറിയിക്കാനാവാത്തതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.സദസില്‍ പങ്കെടുത്തില്ലെങ്കിലും മനസ്സ് സദസ്സിനൊപ്പമാണെന്നു എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞതായി …

തൃഷക്കൊപ്പം കിടപ്പറ  രംഗം പങ്കുവെക്കാൻ കഴിഞ്ഞില്ല; നടൻ മൻസൂർ അലി ഖാൻ്റെ പരാമർശം വിവാദത്തിൽ; കടുത്ത ഭാഷയിൽ പ്രതികരിച്ച് നടി

വെബ് ഡെസ്ക്: നടി തൃഷയ്ക്കൊപ്പം കിടപ്പറ  രംഗം പങ്കിടാൻ സാധിച്ചില്ലെന്ന നടൻ മൻസൂര്‍ അലി ഖാന്‍റെ അപകീര്‍ത്തി പരാമര്‍ശത്തില്‍ രൂക്ഷപ്രതികരണവുമായി നടി തൃഷ കൃഷ്ണൻ.ലിയോയില്‍ അഭിനയിക്കാൻ വിളിച്ചപ്പോള്‍ തൃഷയ്‌ക്കൊപ്പം ഒരു കിടപ്പുമുറി സീൻ ഉണ്ടാകുമെന്നാണ് കരുതിയതെന്നായിരുന്നു മൻസൂര്‍ പറഞ്ഞത്.  സിനിമയുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു അഭിമുഖത്തിലാണ് മൻസൂര്‍  അലി ഖാൻ വിവാദ പരാമര്‍ശം നടത്തിയത്.മൻസൂര്‍ അലി ഖാൻ എന്നെക്കുറിച്ച്‌ നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിക്കുന്നതിന്‍റെ വീഡിയോ ശ്രദ്ധയില്‍പെട്ടു. ശക്തമായി അപലപിക്കുന്നു.മോശം താത്പര്യമുള്ള  ഒരാളുടെ പ്രസ്താവനയാണത്. അദ്ദേഹത്തിന് ആഗ്രഹിക്കാം. …

സബർബൻ തീവണ്ടിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; പൊലീസുകാരൻ അറസ്റ്റിൽ

ചെന്നൈ: സബര്‍ബൻ തീവണ്ടിയില്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻശ്രമിച്ച സംഭവത്തിൽ  പൊലീസുകാരൻ അറസ്റ്റില്‍. താംബരം സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കരുണാകരനാണ് അറസ്റ്റിലായത്.പെരുങ്കുളത്തൂരില്‍ ഐ.ടി. സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കോടമ്പാക്കം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. 14- ന് ഗിണ്ടിയില്‍നിന്ന് താംബരത്തേക്ക് തീവണ്ടിയിലെ ഒന്നാംക്ലാസ് കോച്ചില്‍ യാത്രചെയ്യുമ്പോൾ കരുണാകരൻ നഗ്നതാപ്രദര്‍ശനം നടത്തുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി പ്രതിയുടെ പ്രവൃത്തി മൊബൈലില്‍ പകര്‍ത്തി. താൻ പൊലീസാണെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയ കരുണാകരൻ ചെയ്യാൻ കഴിയുന്നത് ചെയ്യൂ എന്ന് യുവതിയെ വെല്ലുവിളിച്ചു. വഴക്ക് തുടരുന്നതിനിടെ അയാള്‍ …

ലീഗ് നേതാവ് നവ കേരള വേദിയില്‍; കാസര്‍കോട്ടെ സദസില്‍ പങ്കെടുത്ത് ലീഗ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം എൻ എ അബൂബക്കര്‍; നവകേരള സദസിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും ലീഗ് നേതാവ്

കാസർകോട്: യുഡിഎഫ് ബഹിഷ്കരണം തുടരുമ്പോൾ നവ കേരള സദസിൽ പങ്കെടുത്ത് ലീഗ് നേതാവ്.മുസ്ളീം ലീഗ് സംസ്ഥാന ജനറൽ കൗൺസിൽ അംഗം എൻ. എ അബൂബക്കറാണ് നവകേരള സദസിൽ എത്തിയത്.ലീഗ്  നേതാവിന് ഇരിപ്പിടം ലഭിച്ചത്  മുഖ്യമന്ത്രിക്ക് അടുത്താണെന്നതും ശ്രദ്ധേയമായി.കാസര്‍കോട് ജില്ലയിലെ പ്രമുഖ വ്യവസായിയായ അബൂബക്കറെ പൗരപ്രമുഖൻ എന്ന നിലയിലാണ് ക്ഷണിച്ചതെന്നും കക്ഷിരാഷ്ട്രീയം നോക്കിയല്ലെന്നും സംഘാടകര്‍ വിശദീകരിച്ചു. മന്ത്രിമാര്‍ ഒന്നിച്ചു എത്തിയത് ജില്ലക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കര്‍ ഹാജി യോഗത്തില്‍ പറഞ്ഞു. നവകേരള സദസ്സിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. കാസര്‍കോട് …

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു

പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നവജാത ശിശു മരിച്ചു. ചന്ദനപ്പുറം ചേരുങ്കാട് മനു -വിദ്യ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്.കുഞ്ഞ് ജനിച്ച്‌ അഞ്ച് ദിവസം മാത്രമേ ആയിരുന്നുള്ളു.ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ കഴിഞ്ഞ 14നായിരുന്നു വിദ്യയുടെ പ്രസവം. 17ന് ഡിസ്ചാര്‍ജ് ചെയ്തു. രാത്രി ഉറങ്ങുന്നതിനുമുൻപ്  കുഞ്ഞിന് പാല്‍ കൊടുത്തിരുന്നു. പുലര്‍ച്ചെ ഉണര്‍ന്ന് പാല്‍ കൊടുക്കാന്‍വേണ്ടി എടുത്തപ്പോള്‍ കുഞ്ഞിന് അനക്കമില്ലായിരുന്നു. തുടര്‍ന്ന്, ചിറ്റൂര്‍ താലൂക്കാശുപത്രിയിലും ജില്ലാ ആശുപത്രിയിലും കുഞ്ഞിനെയെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ഐസിസി ലോകകപ്പ് ക്രിക്കറ്റ് 2023 ഫൈനല്‍ ഇന്ന്‌. വർണാഭമായ സമാപന ചടങ്ങ്

ഒരു മാസം നീണ്ടുനിന്ന 2023 ക്രിക്കറ്റ് ലോകകപ്പ് മാമാങ്കത്തിന് ഇന്ന് സമാപനം ആവുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ക്രിക്കറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരം ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും 2003 ലെ പോരാട്ടം പോലെ മറ്റൊരു ഇതിഹാസമാകും. തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടം നേടി, ചരിത്രം തിരുത്തിയെഴുതാൻ ആണ് ‘മെൻ ഇൻ ബ്ലൂ’ ഇന്ന് കളിക്കുന്നത്. 132,000 കാണികൾക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും …

നവകേരള സദസ് ; ആദ്യ ദിനം ലഭിച്ചത് 2235 പരാതികൾ ; രണ്ടാം ദിനം കാസർകോട്ടെ പര്യടനം പൂർത്തിയാക്കും; മുഖ്യമന്ത്രി പൗരപ്രമുഖന്മാരുമായി കൂടിക്കാഴ്ച നടത്തും

കാസർകോട്: നവകേരള സദസിന്റെ ആദ്യ ദിനത്തിൽ മഞ്ചേശ്വരത്ത് നിന്ന്  ലഭിച്ചത് 2235 പരാതികള്‍. പരാതികളില്‍ 45 ദിവസത്തിനകം പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.ജില്ലയിലെ മന്ത്രിമാര്‍ ഇതിന്റെ മേല്‍നോട്ടച്ചുമതല വഹിക്കും. അതേസമയം നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് രാവിലെ 10.30 മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് കാസര്‍ഗോഡ് മണ്ഡലം നവ കേരള സദസ്സ് …

കരിപ്പൂർ വിമാനത്താവളത്തിൽ  വീണ്ടും വന്‍ സ്വര്‍ണവേട്ട; കാസർകോട് സ്വദേശിയടക്കം 3 പേർ പിടിയിൽ; പിടിച്ചെടുത്തത്  ഒരു കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്ന് കേസുകളിലായി ഒരു കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം എയർ കസ്റ്റംസ്  പിടികൂടി.2145 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണ്ണക്കടത്ത് നടത്തിയ മൂന്ന് പേര്‍ കസ്റ്റംസിന്റെ പിടിയിലായി.കാസര്‍കോട് സ്വദേശി നിസാമുദ്ധീന്‍, കോഴിക്കോട് ബാലുശ്ശേരി സ്വദേശി അബു ശഫീര്‍, മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സജ്ജാദ് കമ്മില്‍ എന്നിവരാണ് പിടിയിലായത്. കാസർകോട് സ്വദേശി ചീപ്പിനുള്ളിലും, ക്രീം ബോട്ടിലുകൾക്ക് ഉള്ളിലുമാണ് സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചിരുന്നത് . 5 ചീപ്പുകളും 4 ക്രീം …

മദ്യപിക്കുന്നതിനിടെ കരഞ്ഞ ഒരു വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി; അമ്മയും കാമുകനും അറസ്റ്റിൽ

നാഗര്‍കോവില്‍: വായില്‍ മദ്യം ഒഴിച്ചു നല്‍കിയ ശേഷം പിഞ്ചുകുഞ്ഞിനെ കഴുത്തു ഞെരിച്ച്‌ ക്രൂരമായി കൊലപ്പെടുത്തിയ‌ കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍.മത്സ്യത്തൊഴിലാളിയായ ഇരയമൻതുറ സ്വദേശി ചീനുവിന്‍റെ മകൻ അരിസ്റ്റോ ബ്യൂലനെ (ഒന്ന്) കൊന്ന കേസിലാണ് അമ്മ പ്രബിഷയും (27), കാമുകനായ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ്‌ സദാം ഹുസൈനും (32) അറസ്റ്റിലായത്.വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പ്രബിഷയും സദാം ഹുസൈനും മദ്യപിക്കുന്നതിനിടെ കുട്ടി കരഞ്ഞതിനെ തുടര്‍ന്നാണ് കൊന്നത്.വായില്‍ മദ്യമൊഴിച്ച ശേഷം തലയില്‍ മര്‍ദ്ദിക്കുകയും തുടര്‍ന്ന് കഴുത്ത് ഞെരിക്കുകയുമായിരുന്നു. …

ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; എ സി യിലെ വിഷ വാതകം ശ്വസിച്ചതാണോ മരണ കാരണമെന്ന് സംശയം; മൃതദേഹം കണ്ടെത്തിയത് ബാറിനു സമീപം പാർക്ക് ചെയ്ത കാറിൽ

കോട്ടയം: ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലാണ് വിനോദിനെ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 5.30 യോടെ വിനോദിനെ കാറിനകത്ത് അബോധാവസ്ഥയില്‍ ഹോട്ടല്‍ ജീവനക്കാരാണ് കണ്ടത്. ഉച്ചയ്ക്ക് 2 മണി മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ വിനോദ് ഇരുന്നെന്നാണ് വ്യക്തമാകുന്നത്. മണിക്കൂറുകളോളം കാണാതെ വന്നതോടെയുള്ള അന്വേഷണത്തിനൊടുവിലാണ് വിനോദിനെ കാറിനകത്ത് ഹോട്ടല്‍ ജീവനക്കാര്‍ കണ്ടെത്തിയത്.തട്ടി വിളിച്ചിട്ടും  കാര്‍ തുറന്നില്ല. ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ വിവരം മറ്റുള്ളവരെയും അറിയിച്ചു. ഒടുവില്‍ സ്ഥലത്തെത്തിയവര്‍ …

ഉത്തരകാശി തുരങ്ക അപകടം; തൊഴിലാളികളെ ഇനിയും രക്ഷിക്കാനായില്ല; അപകടമുണ്ടായി 150 മണിക്കൂർ പിന്നിട്ടു;തൊഴിലാളികൾ സുരക്ഷിതരെന്ന് അധികൃതർ

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലുള്ള തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ ഇനിയും പുറത്തെത്തിക്കാനായില്ല. അപകടം നടന്ന് 150 മണിക്കൂറിലേറെ പിന്നിട്ടിട്ടും തൊഴിലാളികളെ രക്ഷിക്കാൻ സാധിക്കാത്തതോടെ ഇവരുടെ കുടുംബങ്ങള്‍ ആശങ്കയിലാണ്.തുരങ്കത്തിന് സമാന്തരമായി തുരന്ന് വ്യാസമേറിയ പൈപ്പിട്ട് തൊഴിലാളികളെ അതുവഴി പുറത്തെത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഡ്രില്ലിങ് മെഷീന്‍റെ തകരാര്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. കഴിഞ്ഞ ദിവസം പുതിയ ഡ്രില്ലിങ് യന്ത്രം എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍, തുരക്കുന്നതിനിടെ വിള്ളലിന്‍റെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് ഇത് നിര്‍ത്തി.60 മീറ്റര്‍ ഉള്ളിലായാണ് …