തൃഷക്കൊപ്പം കിടപ്പറ രംഗം പങ്കുവെക്കാൻ കഴിഞ്ഞില്ല; നടൻ മൻസൂർ അലി ഖാൻ്റെ പരാമർശം വിവാദത്തിൽ; കടുത്ത ഭാഷയിൽ പ്രതികരിച്ച് നടി
വെബ് ഡെസ്ക്: നടി തൃഷയ്ക്കൊപ്പം കിടപ്പറ രംഗം പങ്കിടാൻ സാധിച്ചില്ലെന്ന നടൻ മൻസൂര്‍ അലി ഖാന്‍റെ അപകീര്‍ത്തി പരാമര്‍ശത്തില്‍ രൂക്ഷപ്രതികരണവുമായി നടി തൃഷ കൃഷ്ണൻ.ലിയോയില്‍ അഭിനയിക്കാൻ വിളിച്ചപ്പോള്‍ തൃഷയ്‌ക്കൊപ്പം ഒരു കിടപ്പുമുറി സീൻ ഉണ്ടാകുമെന്നാണ് കരുതിയതെന്നായിരുന്നു മൻസൂര്‍ പറഞ്ഞത്. സിനിമയുമായി ബന്ധപ്പെട്ടു നല്‍കിയ ഒരു അഭിമുഖത്തിലാണ് മൻസൂര്‍ അലി ഖാൻ വിവാദ പരാമര്‍ശം നടത്തിയത്.മൻസൂര്‍ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിക്കുന്നതിന്‍റെ വീഡിയോ ശ്രദ്ധയില്‍പെട്ടു. ശക്തമായി അപലപിക്കുന്നു.മോശം താത്പര്യമുള്ള ഒരാളുടെ പ്രസ്താവനയാണത്. അദ്ദേഹത്തിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടാത്തത് ആശ്വാസകരമാണ്.എന്‍റെ സിനിമാ ജീവിതത്തില്‍ ഇനി അങ്ങിനെയുണ്ടാകില്ലെന്നും ഉറപ്പാക്കും. അദ്ദേഹത്തെപ്പോലുള്ളവര്‍ മനുഷ്യരാശിക്ക് ചീത്തപ്പേരുണ്ടാക്കുന്നുവെന്നും സമൂഹ മാധ്യമമായ എക്സില്‍ തൃഷ പ്രതികരിച്ചു.