നിങ്ങളെന്തിനു ലീഗുകാരുടെ പിറകെ നടക്കുന്നുവെന്ന് മുഖ്യമന്ത്രി

കാസര്‍കോട്: നവകേരള സദസ്സിന്റെ രണ്ടാം ദിവസ പര്യടനത്തിനു മുമ്പു മുസ്ലീം ലീഗിന്റെ കാസര്‍കോട്ടെ ഒരു സംസ്ഥാന സമിതി അംഗം താനുമായി ചര്‍ച്ച നടത്തിയതില്‍ ആശ്ചര്യമൊന്നുമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാര്‍ ഒന്നിച്ചു കൊണ്ടിരിക്കുകയാണ്. നവകേരള സദസ്സില്‍ പങ്കെടുക്കാനാവാത്ത എം എല്‍ എ മാരുടെ മനോവിഷമം മാനസിക സംഘര്‍ഷവും പറഞ്ഞറിയിക്കാനാവാത്തതാണെന്നു മുഖ്യമന്ത്രി പറഞ്ഞു.സദസില്‍ പങ്കെടുത്തില്ലെങ്കിലും മനസ്സ് സദസ്സിനൊപ്പമാണെന്നു എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞതായി ഒരു പത്ര ലേഖകന്‍ മുഖ്യമന്ത്രിയോടു വെളിപ്പെടുത്തിയപ്പോള്‍ നിങ്ങളെന്തിനു ലീഗിന്റെ പുറകേ നടക്കുന്നു എന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.അത്തരക്കാര്‍ക്കു ഇനിയും പുനര്‍വിചിന്തനത്തിന് അവസരമുണ്ട്. ജനങ്ങള്‍ പോസിറ്റീവായാണ് കാര്യങ്ങളെ കാണുന്നത്. എം എല്‍ എയുടെ ഭാര്യയും മക്കളും നിങ്ങളന്തേ നവ കേരള സദസില്‍ പങ്കെടുക്കാന്‍ പോകാത്തതെന്ന് ചിലപ്പോള്‍ ചോദിച്ചിട്ടുണ്ടാവും?കേരള ബാങ്ക് ഡയറക്ടര്‍ പ്രശ്‌നത്തില്‍ ലീഗ് ഒരു തീരുമാനമെടുത്തു. അതവരുടെ നിലപാടാണ്- മുഖ്യമന്ത്രി പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയതായുള്ള ആരോപണം അന്ത്യന്തം ഗുരുതരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ പാര്‍ട്ടിയെന്നു പറയുന്നെങ്കിലും കോണ്‍ഗ്രസില്‍ ജനാധിപത്യമില്ല. സംഘടനാ തിരഞ്ഞെടുപ്പുമില്ല. യൂത്ത് കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പു നടത്താന്‍ ശ്രമിച്ചപ്പോഴാണ് കൃത്രിമ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയത്. തിരഞ്ഞെടുപ്പു വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ വിവിധ ഏജന്‍സികള്‍ അതിനെക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പില്‍ നടന്ന കൃത്രിമം പൊതു തിരഞ്ഞെടിപ്പിലുണ്ടാവില്ലെന്ന് എന്താണുറപ്പെന്ന് അദ്ദേഹം ചോദിച്ചു. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, റോസി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, വി എന്‍ വാസവന്‍, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page