ഐസിസി ലോകകപ്പ് ക്രിക്കറ്റ് 2023 ഫൈനല്‍ ഇന്ന്‌. വർണാഭമായ സമാപന ചടങ്ങ്

ഒരു മാസം നീണ്ടുനിന്ന 2023 ക്രിക്കറ്റ് ലോകകപ്പ് മാമാങ്കത്തിന് ഇന്ന് സമാപനം ആവുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. ക്രിക്കറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരം ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും 2003 ലെ പോരാട്ടം പോലെ മറ്റൊരു ഇതിഹാസമാകും. തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടം നേടി, ചരിത്രം തിരുത്തിയെഴുതാൻ ആണ് ‘മെൻ ഇൻ ബ്ലൂ’ ഇന്ന് കളിക്കുന്നത്.

132,000 കാണികൾക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയയുടെ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലസും ഉൾപ്പെടെയുള്ള പ്രമുഖർ ലോകകപ്പ് ഫൈനൽ മത്സരം വീക്ഷിക്കാന്‍ ഉണ്ടാകും.

ഫൈനല്‍ മാച്ച് തുടങ്ങുന്നതിന് മുമ്പ് ടൂർണമെന്റിന്റെ ഔദ്യോഗിക സമാപന ചടങ്ങ് തുടങ്ങും. മുന്‍പുള്ളതില്‍ നിന്നും വ്യത്യസ്തമായി സമാപന ചടങ്ങ് വർണാഭമായ പരിപാടികള്‍ കൊണ്ട്‌ കളിയുടെ തുടക്കം മുതൽ ഒടുക്കം വരെ നീണ്ടു നില്‍ക്കും.

പരിപാടികള്‍

  1. പ്രീ-മാച്ച് – എയർ ഷോ – 12:30 PM മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ വ്യോമസേന അഹമ്മദാബാദിൽ എയർഷോ സംഘടിപ്പിക്കുന്നുണ്ട്.
  2. മിഡ്-ഇന്നിംഗ്സ് – മുന്‍പുള്ള ചാമ്പ്യന്മാരുടെ പരേഡും സംഗീത പ്രകടനവും – ഏകദേശം 5:30 ന്
  3. രണ്ടാം ഇന്നിംഗ്സിന്റെ ഡ്രിങ്ക്‌സ് ബ്രേക്ക് – ലൈറ്റ് & ലേസർ ഷോ – ഏകദേശം രാത്രി 8:30 ന്

ഇന്ത്യ vs ഓസ്‌ട്രേലിയ സാധ്യത ടീം

ഇന്ത്യ (IND): രോഹിത് ശർമ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ (AUS) ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷാഗ്നെ, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി, ഗ്ലെൻ മാക്‌സ്‌വെൽ, പാറ്റ് കമ്മിൻസ്( ക്യാപ്റ്റന്‍), മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, ആദം സാമ്പ.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page