പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം

ബംഗളൂരു: റോഡില്‍ വീണ് കിടന്നിരുന്ന വൈദ്യുതി കമ്പിയില്‍ ചവിട്ടി യുവതിയും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും മരിച്ചു.ബെംഗളൂരു സ്വദേശിനിയായ സൗന്ദര്യ (23) മകള്‍ സുവിക്സ്ലിയ എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡ് ഏരിയയില്‍ രാവിലെ ആറ് മണിയ്‌ക്കാണ് സംഭവം.തമിഴ്‌നാട്ടില്‍ നിന്നും യുവതിയുടെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം നടന്നത്. ഒടിഞ്ഞ് റോഡരികില്‍ വീണ് കിടന്ന കമ്പിയില്‍ യുവതി ചവിട്ടുകയായിരുന്നു. ഇരുട്ടായതിനാല്‍ ലൈൻ വീണു കിടക്കുന്നത് യുവതി കണ്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബെംഗളൂരു ഇലക്‌ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന് കീഴിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണെന്നും പോലീസ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page