നവകേരള സദസ് ; ആദ്യ ദിനം ലഭിച്ചത് 2235 പരാതികൾ ; രണ്ടാം ദിനം കാസർകോട്ടെ പര്യടനം പൂർത്തിയാക്കും; മുഖ്യമന്ത്രി പൗരപ്രമുഖന്മാരുമായി കൂടിക്കാഴ്ച നടത്തും

കാസർകോട്: നവകേരള സദസിന്റെ ആദ്യ ദിനത്തിൽ മഞ്ചേശ്വരത്ത് നിന്ന്  ലഭിച്ചത് 2235 പരാതികള്‍. പരാതികളില്‍ 45 ദിവസത്തിനകം പരിഹാരം കാണണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.ജില്ലയിലെ മന്ത്രിമാര്‍ ഇതിന്റെ മേല്‍നോട്ടച്ചുമതല വഹിക്കും. അതേസമയം നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് കാസര്‍കോട് ജില്ലയിലെ മണ്ഡലങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെ പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

ഇന്ന് രാവിലെ 10.30 മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. തുടര്‍ന്ന് കാസര്‍ഗോഡ് മണ്ഡലം നവ കേരള സദസ്സ് നായന്മാര്‍മൂല മിനി സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് മൂന്ന് മണിക്ക് ഉദുമയിലും നാലരയ്ക്ക് കാഞ്ഞങ്ങാടും ആറുമണിക്ക് തൃക്കരിപ്പൂരിലുമാണ് നവകേരള സദസ് നടക്കും. നാളെ കണ്ണൂര്‍ ജില്ലയിലാണ് പര്യടനം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page