കരിപ്പൂർ വിമാനത്താവളത്തിൽ  വീണ്ടും വന്‍ സ്വര്‍ണവേട്ട; കാസർകോട് സ്വദേശിയടക്കം 3 പേർ പിടിയിൽ; പിടിച്ചെടുത്തത്  ഒരു കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണം



കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വന്‍ സ്വര്‍ണവേട്ട. മൂന്ന് കേസുകളിലായി ഒരു കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം എയർ കസ്റ്റംസ്  പിടികൂടി.2145 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണ്ണക്കടത്ത് നടത്തിയ മൂന്ന് പേര്‍ കസ്റ്റംസിന്റെ പിടിയിലായി.കാസര്‍കോട് സ്വദേശി നിസാമുദ്ധീന്‍, കോഴിക്കോട് ബാലുശ്ശേരി സ്വദേശി അബു ശഫീര്‍, മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സജ്ജാദ് കമ്മില്‍ എന്നിവരാണ് പിടിയിലായത്. കാസർകോട് സ്വദേശി ചീപ്പിനുള്ളിലും, ക്രീം ബോട്ടിലുകൾക്ക് ഉള്ളിലുമാണ് സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചിരുന്നത് . 5 ചീപ്പുകളും 4 ക്രീം കുപ്പികളുമാണ് പിടിച്ചെടുത്തത് .മറ്റുള്ളവർ
സ്വര്‍ണം മിശ്രിതം രൂപത്തില്‍ ക്യാപ്‌സൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page