അപ്പാര്‍ട്ട്‌മെന്റില്‍ തീപിടുത്തം; 57 കാരി ശ്വാസം മുട്ടിമരിച്ചു

മംഗളൂരു: നഗരത്തിലെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തത്തില്‍ ഒരു സ്ത്രീ മരിച്ചു. അബ്ദുല്ല കോലയുടെ ഭാര്യ സറീന ഷഹീന്‍ കോല (57) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അത്താവറിലെ അപ്പാര്‍ട്ട്‌മെന്റിലാണ് അപകടം. റൂമിനകത്തുണ്ടായിരുന്ന അക്വേറിയം പൊട്ടിത്തെറിച്ചതോടെയാണ് അപ്പാര്‍ട്ട്‌മെന്റില്‍ തീ പടര്‍ന്നതെന്നാണ് വിവരം. പുകപടലത്തില്‍ പെട്ട് ശ്വാസം മുട്ടിയ സറീന കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് മരണപ്പെട്ടു. അപകടസമയത്ത് ഒരു കൈക്കുഞ്ഞുള്‍പ്പെടെ ഒമ്പത് പേര്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നു. പരിക്കേറ്റവരെ മംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ …

ഭക്ഷണത്തിന് രുചിയില്ല; മകന്‍ അമ്മയെ അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

മഹാരാഷ്ട്രയില്‍ രുചികരമായ ഭക്ഷണം നല്‍കിയില്ലെന്നാരോപിച്ച് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുര്‍ബാദ് താലൂക്കിലെ വേലു ഗ്രാമത്തിലാണ് കൊലപതാകം നടന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യനില മെച്ചപ്പെട്ടശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും താനെ റൂറല്‍ പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പ്രതിയായ യുവാവും 55 വയസുള്ള അമ്മയും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നു.26 ന് …

കോട്ടയത്ത് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃപിതാവും അറസ്റ്റിൽ

കോട്ടയം:  ഏറ്റുമാനൂര്‍ അതിരമ്പുഴ ശ്രീകണ്‌ഠമംഗലത്ത് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിന് പിന്നാലെ ഭര്‍തൃപിതാവും അറസ്റ്റിൽ. ശ്രീകണ്‌ഠമംഗലം പനയത്തിക്കവല സ്വദേശി അനില്‍ വര്‍ക്കിയുടെ ഭാര്യ ഷൈമോള്‍ സേവ്യറിനെ (24) നവംബര്‍ 7-ാം തീയതി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അനിലിന്‍റെ പിതാവ് വര്‍ക്കിയേയും (56)  പൊലീസ് അറസ്റ്റ് ചെയ്‌തത്.യുവതിയുടെ ഭര്‍ത്താവ് അനില്‍ നേരത്തെ അറസ്റ്റിലായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ഷൈമോളുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനില്‍ വര്‍ക്കി (26) അറസ്റ്റിലായത്. ഇയാളെ …

വിനോദയാത്രക്ക് മകന് പണം നല്‍കിയില്ല; തര്‍ക്കത്തിനിടെ ഭാര്യയുടെ കൈവിരല്‍ കടിച്ചു മുറിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: സ്‌കൂള്‍ വിനോദയാത്രക്ക് കുട്ടിക്ക് പണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യയുടെ കൈവിരല്‍ കടിച്ചു മുറിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഇരിട്ടി കോളിക്കടവ് സ്വദേശി മീത്തില്‍ മോഹനനെ(41)യാണ് ഇരിട്ടി പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കുട്ടിക്ക് സ്‌കൂളില്‍ നിന്നും പോകുന്ന വിനോദയാത്രക്ക് പണം നല്‍കാന്‍ ഭര്‍ത്താവ് വിസമ്മതിച്ചു. ഇതോടെ ഭാര്യ സ്മിത മോഹനനുമായി തര്‍ക്കിച്ചു. വാക്കേറ്റം രൂക്ഷമായതോടെ രോഷാകുലനായ മോഹനന്‍ ഭാര്യയുടെ ഇടതു കൈയിലെ വിരല്‍ കടിച്ചുമുറിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി കണ്ണൂരിലെ സ്വകാര്യ …

17 കാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി; പ്രതിക്ക് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും

കണ്ണൂര്‍: മാനസിക വളര്‍ച്ചയില്ലാത്ത 17 വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. പരിയാരം ഏമ്പേറ്റ് സ്വദേശി ചെങ്കക്കാരന്‍ വീട്ടില്‍ സി.ഭാസ്‌ക്കര(68)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2017 ഏപ്രിലിലായിരുന്നു സംഭവം. പിന്നീട് തുടര്‍ച്ചയായി 2020 സപ്തംബര്‍ വരെ ഈ പീഡനം തുടര്‍ന്നു. അന്നത്തെ പരിയാരം ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. 17 കാരനെ വേറെ രണ്ടുപേര്‍ കൂടി സമാനമായ …

തട്ടികൊണ്ട് പോയ കുട്ടിയെ കണ്ടെത്തി;ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ചു തട്ടികൊണ്ട് പോയ സംഘം കടന്നു കളഞ്ഞു;അബിഗേൽ സാറയെ ആശുപത്രിയിലേക്ക് മാറ്റി

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ നിന്ന് കാണാതായ 6 വയസുകാരിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ആണ് അബിഗേൽ സാറയെ കണ്ടെത്തിയത്.കൊല്ലം എസ്.എൻ കോളേജിലെ വിദ്യാർത്ഥികളാണ് ആദ്യം കുട്ടിയെ കണ്ടത്. തുടർന്ന് പൊലീസ് എത്തി കുട്ടിക്ക് ബിസ്കറ്റും വെള്ളവും കൊടുത്ത ശേഷം കൊല്ലം ഈസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. തട്ടികൊണ്ട് പോയി 20 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ  കണ്ടെത്തിയത്. കുട്ടിയെ  ഏറ്റെടുത്ത്  പൊലീസ് സേനാംഗങ്ങൾ സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.രക്ഷിതാക്കൾ …

ഉത്തരകാശി രക്ഷാ ദൗത്യം അന്തിമ ഘട്ടത്തിൽ; തുരങ്കത്തിലേക്ക് രക്ഷാ പ്രവർത്തനത്തിനായി  തുരക്കൽ പൂർത്തിയായി; തൊഴിലാളികൾ സുരക്ഷിതരായി പുറത്തെത്തുന്ന വാർത്തക്ക് കാതോർത്ത് രാജ്യം

ഉത്തരകാശി: സില്‍ക്യാര രക്ഷാദൗത്യത്തിനായി  തുരങ്കം തുരക്കൽ പൂർത്തിയായി. ഇനി പൈപ്പ്  സ്ഥാപിച്ചാൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താം.17-ാം ദിവസത്തിലാണ് രക്ഷാദൗത്യം അവസാന ഘട്ടത്തിലേക്ക് കടന്നത്. ഏകദേശം 55 മീറ്ററിലധികം കുഴിച്ചുകഴിഞ്ഞപ്പോഴാണ്    കുടുങ്ങിക്കിടക്കുന്നവർക്ക്  സമീപത്ത് എത്തിയത്. ഇനി അവശിഷ്ടങ്ങൾ നീക്കി അന്തിമ രക്ഷാ പ്രവർത്തനം തുടങ്ങും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സ്ഥലത്തെത്തിയിട്ടുണ്ട്. ആദ്യം 47 മീറ്ററോളം ദൂരം വിജയകരമായി കുഴിച്ചെടുത്തിരുന്നു. ഇതിനിടെയാണ് ഡ്രില്ലിംഗ് നടത്തുന്ന ഓഗര്‍ മെഷീൻ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയത്. തുടര്‍ന്ന് പ്ലാസ്മ കട്ടര്‍ ഉപയോഗിച്ച്‌ …

റെയില്‍വെ സ്റ്റേഷനുകളില്‍ സന്ദര്‍ശനത്തിനെത്തിയ എം.പിക്ക് കരിങ്കൊടി; കുമ്പളയില്‍ സ്വീകരണം

കാസര്‍കോട്: അവഗണന നേരിടുന്ന റെയില്‍വെ സ്റ്റേഷനുകളില്‍ സന്ദര്‍ശനത്തിനെത്തിയ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയോട് സമ്മിശ്ര പ്രതികരണം. മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കുമ്പളയില്‍ ജനപ്രതിനിധികളും സംഘടനകളും നാട്ടുകാരും വന്‍ സ്വീകരണവും നല്‍കി. കഴിഞ്ഞ നാലരവര്‍ഷക്കാലം പ്രദേശത്തേയ്ക്ക് തിരിഞ്ഞു നോക്കാത്ത എം.പി ഇപ്പോള്‍ നടത്തുന്ന സന്ദര്‍ശനം പ്രഹസനമാണെന്നും ഇത് തെരഞ്ഞെടുപ്പുമുന്നില്‍ കണ്ടു കൊണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും ആരോപിച്ചാണ് മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി കാണിച്ചും മുദ്രാവാക്യം വിളിച്ചുമാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരെ മഞ്ചേശ്വരം …

ഗൃഹനാഥന്‍ കുളത്തില്‍ ചാടി മരിച്ചു

കാസര്‍കോട്: കൂലിപ്പണിക്കാരന്‍ കുളത്തില്‍ ചാടി ജീവനൊടുക്കി. കടമ്പാര്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിനു സമീപത്തെ ഭാര്യാവീട്ടില്‍ താമസക്കാരനായ കര്‍ണ്ണാടക, പജീര്‍ സ്വദേശി ജയന്ത (60) കുളത്തില്‍ ചാടി ജീവനൊടുക്കി. കൂലിപണിക്കാരനാണ്. തിങ്കളാഴ്ച വൈകുന്നേരം കടമ്പാര്‍, ധര്‍മ്മേമാറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കുളത്തിലാണ് സംഭവം. ജയന്ത കുളത്തില്‍ ചാടുന്നതിന്റെ ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സെത്തി പുറത്തെടുത്ത് മംഗല്‍പ്പാടി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഭാര്യ: ഗിരിജ. മക്കള്‍: സുജാത, സുമലത, ശശികാന്ത്. മരുമക്കള്‍: …

കേരള വർമ്മയിൽ എസ് എഫ് ഐ ക്ക് തിരിച്ചടി; ചെയർമാൻ സ്ഥാനാർത്ഥിയുടെ വിജയം റദ്ദാക്കി ഹൈക്കോടതി; റീ കൗണ്ടിംഗ് നടത്താൻ ഉത്തരവ്

കൊച്ചി: തൃശൂര്‍ കേരളവര്‍മ കോളേജില്‍ റീ കൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി. എസ് എഫ് ഐ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി.കെ എസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.സന്തോഷം നല്‍കുന്ന വിധിയാണെന്ന് ശ്രീക്കുട്ടൻ പ്രതികരിച്ചു. നിലവിലുള്ള തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി കേരളവര്‍മ കോളേജില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. തിരഞ്ഞെടുപ്പ് റദ്ദാക്കുന്നത് കോടതി അംഗീകരിച്ചിട്ടില്ല.കോളേജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ കൗണ്ടിംഗ് പൂര്‍ത്തിയായപ്പോള്‍ ഭിന്നശേഷിക്കാരനായ ശ്രീക്കുട്ടന്‍ ഒറ്റ വോട്ടിന് വിജയിച്ചിരുന്നു. റീ കൗണ്ടിംഗില്‍ എസ് എഫ് ഐ …

ഫേസ് ബുക്കിലെ സൗഹൃദം; യുവാവും സുഹൃത്തുക്കളും 17 കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചു

ഗ്വാളിയോര്‍: ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 17 കാരിയെ സുഹൃത്തും മറ്റ് രണ്ട് പേരും തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എയുടെ ബന്ധു ഉള്‍പ്പെടെ മൂന്ന് പ്രതികളും അറസ്റ്റിലായി. നവംബര്‍ 21 നു മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. മുഖ്യപ്രതി രാമു കുശ്വാഹയുമായി താന്‍ ഫെയ്സ്ബുക്കിലൂടെ ഒരുവര്‍ഷം മുമ്പാണ് പരിചയപ്പെട്ടതെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. നവംബര്‍ 21 ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ കുശ്വാഹ തന്നെ കാണാന്‍ വരുന്നതായി ഫോണിലൂടെ അറിയിച്ചിരുന്നു. അരമണിക്കൂറിന് ശേഷം കാമുകന്‍ കാറുമായി എത്തുകയായിരുന്നു. …

മുൻ എംപിയുടെ മകൾക്ക് എതിരെ സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചരണം; കേസ്സെടുത്ത് പൊലീസ്

കാസർകോട്: മുൻ എം.പി പി.കരുണാകരന്റെ മകൾക്കെതിരെ നവമാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തി ലഹള ഉണ്ടാക്കാൻ ശ്രമിച്ചതിന് യുവാവിനെതിരെ നിലേശ്വരം പോലീസ് കേസെടുത്തു. സുരേഷ് കുമാർ എന്ന ആൾക്കെതിരെയാണ് കരുണാകരന്റെ മകൾ ദിയാ കരുണാകരന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തത്.ഫേസ് ബുക്ക് പേജിൽ ദിയക്കെതിരെ അനഭിമതമായ രീതിയിലും ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടു കൂടി രാഷ്ട്രീയ വൈരാഗ്യം കാരണം പ്രകോപനം സൃഷ്ടിക്കുന്ന തരത്തിൽ ശല്യം ചെയ്യുന്ന മെസേജുകൾ അയച്ചുവെന്നതിന് ഐ.പി.സി. 153, കേരള പോലീസ് ആക്ട് 120(0) എന്നീ വകുപ്പുകൾ …

മിമിക്രി ഇനി കലാരൂപം; നീണ്ട പത്തു വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവില്‍ സര്‍ക്കാര്‍ അംഗീകാരം

തിരുവനന്തപുരം: നീണ്ട പത്തു വര്‍ഷങ്ങളായുള്ള ആവശ്യത്തിനൊടുവില്‍ മിമിക്രിയെ കലാരൂപമായി അംഗീകരിച്ച് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ടുള്ള നിയമാവലിയിലെ ഭേദഗതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. കേരള സംഗീത നാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ ഒപ്പം ഇനി മിമിക്രിയും ഉണ്ടാകും.കേരള സംഗീതനാടക അക്കാദമി അംഗീകരിച്ച കലാരൂപങ്ങളുടെ പട്ടികയില്‍ മിമിക്രിയെയും ഉള്‍പ്പെടുത്തി നിയമാവലിയില്‍ വരുത്തിയ ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചു. സാംസ്‌കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണിയുടെ ഉത്തരവില്‍ ഭേദഗതിക്ക് അംഗീകാരം ലഭിച്ചു. അക്കാദമിയുടെ ജനറല്‍ കൗണ്‍സിലില്‍ മിമിക്രി കലാകാരന്‍ കെ.എസ്. പ്രസാദിനെ ഉള്‍പ്പെടുത്തി. ഇതോടെ …

ശർക്കര ഫാക്ടറിയിൽ സ്കാനിംഗ് സെൻ്റർ; മൂന്ന് വർഷത്തിനിടെ 900 നിയമവിരുദ്ധ ഗർഭഛിദ്രങ്ങൾ; കർണാടകയില്‍ ഡോക്ടറും സഹായിയും അറസ്റ്റിൽ

ബംഗളൂരു:കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 900 ഓളം അനധികൃത ഗർഭഛിദ്രങ്ങൾ നടത്തിയ ഒരു ഡോക്ടറെയും ലാബ് ടെക്നീഷ്യനെയും ബെംഗളൂരു പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. മൈസൂരിലെ ആശുപത്രിയിൽ നടത്തിയ ഓരോ ഗർഭഛിദ്രത്തിനും ഏകദേശം 30,000 രൂപ വീതം ഡോ. ​​ചന്ദൻ ബല്ലാലും അദ്ദേഹത്തിന്റെ ലാബ് ടെക്‌നീഷ്യൻ നിസാറും ഈടാക്കിയിരുന്നു.ആശുപത്രി മാനേജർ മീന, റിസപ്ഷനിസ്റ്റ് റിസ്മ ഖാൻ എന്നിവരെ ഈ മാസം ആദ്യം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം മൈസൂരുവിനടുത്ത് മാണ്ഡ്യയിൽ വച്ച് ഗർഭിണിയെ ഗർഭച്ഛിദ്രത്തിനായി കാറിൽ …

കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; 3 പേർ കസ്റ്റഡിയിൽ

കൊല്ലം: കൂട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ  മൂന്ന് പേർ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ. തിരുവനന്തപുരത്ത് ശ്രീകാര്യത്ത് വച്ച് ഒരാളെയും ,  ശ്രീകണ്ഠേശ്വരത്ത് വച്ച് മറ്റു രണ്ട് പേരെയുമാണ്  കസ്റ്റഡിയിലെടുത്തത്. ഇവിടെയുള്ള കാർ വാഷിംഗ് സെന്ററിൽ നിന്നാണ് 2 പേരെ  കസ്റ്റഡിയിലെടുത്തത്.ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കാർ വാഷ് സെൻ്ററിൽ നിന്ന് 15 ലക്ഷം രൂപയും പിടിച്ചെടുത്തു. കുട്ടിയെ തട്ടികൊണ്ട് പോയി 16 മണിക്കൂർ പിന്നിടുമ്പോൾ പൊലീസും നാട്ടുകാരും കുട്ടിക്കായി  പരിശോധന നടത്തി വരികയാണ്. അതിനിടെ മുൻപും അഭിഗേൽ …

കുട്ടിയെ തട്ടികൊണ്ട് പോയ സംഭവം; ഒരു കാർ കസ്റ്റഡിയിൽ; മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺ കോൾ

കൊല്ലം:കൊല്ലം ജില്ലയിലെ ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയവരുടേതെന്ന് സംശയിക്കുന്ന ഒരു വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം തിരുവനന്തപുരം അതിര്‍ത്തിയിലെ പള്ളിക്കലില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്.ഉപേക്ഷിച്ചു പോയ നിലയിലായിരുന്നു വാഹനം. ഇന്ധനം കഴിഞ്ഞുപോയതാണോ പൊലീസ് അന്വേഷണം ഭയന്ന് ഉപേക്ഷിച്ചതാണോ എന്ന് ഇപ്പോള്‍ വ്യക്തമല്ല.മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോണ്‍കോള്‍ വന്നിരുന്നു. ഇക്കുറി 10 ലക്ഷമാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ 10 മണിക്ക് വീണ്ടും വിളിക്കുമെന്നും പറഞ്ഞിട്ടുണ്ട്. സ്ത്രീശബ്ദമാണ് സംസാരിക്കുന്നത്. കുട്ടി സുരക്ഷിതയാണ്. നിങ്ങള്‍ 10 ലക്ഷം അറേഞ്ച് ചെയ്‌തോളൂ. …

ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തിൽ മരിച്ചു

മസ്കത്ത്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്ന കോഴിക്കോട് സ്വദേശിനി വിമാനത്തിൽ മരിച്ചു. വടകര അഴീക്കൽ കുന്നുമ്മൽ ഷർമ്മിന (39) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഒമാൻ എയറിൽ ജിദ്ദയിൽനിന്ന് മസ്കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷർമ്മിനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മസ്ക‌ത്തിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. പിന്നീട് ഡോക്ടർവന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. പത്തുവയസ്സുകാരനായ മൂത്തമകൻ മുഹമ്മദ് കൂടെയുണ്ട്. കൊള്ളോച്ചി മായിൻകുട്ടി-ഷരീഫാ ദമ്പതികളുടെ മകളാണ്. ഭർത്താവ്: റയീസ് വലിയ പറമ്പത്ത്. മറ്റ് മക്കൾ: കദീജ, ആയിഷ.

അയൽവാസിയുടെ മാനസികോപദ്രവം: കുറിപ്പെഴുതി അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്‌തു

തുംകൂര്‍ (കര്‍ണാടക): കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ദമ്പതികളെയും മൂന്നു മക്കളെയുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയും അയല്‍വാസികളുടെ പീഡനവും കാരണമാണ് ആത്മഹത്യ ചെയ്തതെന്നാണ് കുറിപ്പില്‍ പറയുന്നത്. തുംകൂര്‍ ജില്ലയിലെ സദാശിവനഗറില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വ്യാപാരിയായ ഗരിബ് സാബ്(32), ഭാര്യ സുമയ്യ (30), മക്കളായ ഹാസിറ, മുഹമ്മദ് സുബാന്‍, മുഹമ്മദ് മുനീര്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഷിറ താലൂക്കിലെ ലക്കനഹള്ളി സ്വദേശികളാണ് മരിച്ച കുടുംബമെന്ന് പൊലീസ് പറഞ്ഞു. താനും കുടുംബവും ജീവനൊടുക്കുന്നതായി …