17 കാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കി; പ്രതിക്ക് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും

കണ്ണൂര്‍: മാനസിക വളര്‍ച്ചയില്ലാത്ത 17 വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 90 വര്‍ഷം കഠിനതടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ. പരിയാരം ഏമ്പേറ്റ് സ്വദേശി ചെങ്കക്കാരന്‍ വീട്ടില്‍ സി.ഭാസ്‌ക്കര(68)നെയാണ് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആര്‍.രാജേഷ് ശിക്ഷിച്ചത്. 2017 ഏപ്രിലിലായിരുന്നു സംഭവം. പിന്നീട് തുടര്‍ച്ചയായി 2020 സപ്തംബര്‍ വരെ ഈ പീഡനം തുടര്‍ന്നു. അന്നത്തെ പരിയാരം ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. 17 കാരനെ വേറെ രണ്ടുപേര്‍ കൂടി സമാനമായ രീതിയില്‍ പീഡിപ്പിച്ചതിന് പോലീസ് രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ ഒരു പ്രതി മരണപ്പെടുകയും മറ്റേ പ്രതിക്കനുകൂലമായി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം കുട്ടി കൂറുമാറി. ഇയാള്‍ പ്രതി ഭാസ്‌ക്കരന് അനുകൂലമായി മൊഴി നല്‍കിയത് അതി വിദഗ്ദ്ധമായി പൊളിച്ചാണ് കേസില്‍ പ്രോസിക്യൂഷന്‍ ശക്തമായ നിലപാട് കൈക്കൊണ്ടത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ.ഷെറിമോള്‍ ജോസ് ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page