കോട്ടയത്ത് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് പിന്നാലെ ഭര്‍തൃപിതാവും അറസ്റ്റിൽ


കോട്ടയം:  ഏറ്റുമാനൂര്‍ അതിരമ്പുഴ ശ്രീകണ്‌ഠമംഗലത്ത് യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിന് പിന്നാലെ ഭര്‍തൃപിതാവും അറസ്റ്റിൽ. ശ്രീകണ്‌ഠമംഗലം പനയത്തിക്കവല സ്വദേശി അനില്‍ വര്‍ക്കിയുടെ ഭാര്യ ഷൈമോള്‍ സേവ്യറിനെ (24) നവംബര്‍ 7-ാം തീയതി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അനിലിന്‍റെ പിതാവ് വര്‍ക്കിയേയും (56)  പൊലീസ് അറസ്റ്റ് ചെയ്‌തത്.യുവതിയുടെ ഭര്‍ത്താവ് അനില്‍ നേരത്തെ അറസ്റ്റിലായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ഷൈമോളുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അനില്‍ വര്‍ക്കി (26) അറസ്റ്റിലായത്. ഇയാളെ കോടതി  റിമാൻഡ് ചെയ്‌തിരുന്നു. യുവതി ക്രൂരമായ മര്‍ദനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ആത്മഹത്യ തന്നെയാണോ എന്ന കാര്യത്തില്‍ സംശയം ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാര്‍ഹിക പീഡനം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.അതിനിടെ കഴിഞ്ഞ ശനിയാഴ്‌ച (നവംബര്‍ 25) പുലര്‍ച്ചെ അനില്‍ വര്‍ക്കിയുടെ വീടിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം ഉണ്ടായതായി കുടുംബം പരാതി നല്‍കി.  പുലര്‍ച്ചെ മൂന്ന് മണിയോടെ വീടിന് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് നേരെയാണ് ആക്രമണം നടന്നത്. സ്ഫോടക വസ്‌തു നിറച്ച ബിയര്‍ കുപ്പികളുടെ അവശിഷ്‌ടങ്ങളും സംഭവ സ്ഥലത്തുണ്ടായിരുന്നു.വീട്ടുകാര്‍ നിലവിളിച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും തീ അണയ്‌ക്കുകയും ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page