വിനോദയാത്രക്ക് മകന് പണം നല്‍കിയില്ല; തര്‍ക്കത്തിനിടെ ഭാര്യയുടെ കൈവിരല്‍ കടിച്ചു മുറിച്ച ഭര്‍ത്താവ് അറസ്റ്റില്‍

കണ്ണൂര്‍: സ്‌കൂള്‍ വിനോദയാത്രക്ക് കുട്ടിക്ക് പണം നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഭാര്യയുടെ കൈവിരല്‍ കടിച്ചു മുറിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഇരിട്ടി കോളിക്കടവ് സ്വദേശി മീത്തില്‍ മോഹനനെ(41)യാണ് ഇരിട്ടി പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കുട്ടിക്ക് സ്‌കൂളില്‍ നിന്നും പോകുന്ന വിനോദയാത്രക്ക് പണം നല്‍കാന്‍ ഭര്‍ത്താവ് വിസമ്മതിച്ചു. ഇതോടെ ഭാര്യ സ്മിത മോഹനനുമായി തര്‍ക്കിച്ചു. വാക്കേറ്റം രൂക്ഷമായതോടെ രോഷാകുലനായ മോഹനന്‍ ഭാര്യയുടെ ഇടതു കൈയിലെ വിരല്‍ കടിച്ചുമുറിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. അറസ്റ്റിലായ പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page