ഭക്ഷണത്തിന് രുചിയില്ല; മകന്‍ അമ്മയെ അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

മഹാരാഷ്ട്രയില്‍ രുചികരമായ ഭക്ഷണം നല്‍കിയില്ലെന്നാരോപിച്ച് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം ഉണ്ടായത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം മകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുര്‍ബാദ് താലൂക്കിലെ വേലു ഗ്രാമത്തിലാണ് കൊലപതാകം നടന്നത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യനില മെച്ചപ്പെട്ടശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും താനെ റൂറല്‍ പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പ്രതിയായ യുവാവും 55 വയസുള്ള അമ്മയും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നു.26 ന് രുചികരമായി ഭക്ഷണം വിളമ്പാത്തതിന് അമ്മയുമായി വഴക്ക് ഉണ്ടാക്കുകയായിരുന്നു. വഴക്കിനിടയില്‍ മകന്‍ അമ്മയെ അരിവാളുകൊണ്ട് വെട്ടി. സംഭവ സ്ഥലത്തുവെട്ടു തന്നെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തുന്നത്. പൊലീസ് എത്തി തുടര്‍നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു.പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page