അതിര്‍ത്തിയില്‍ വീടു കേന്ദ്രീകരിച്ച് വ്യാജ മദ്യനിര്‍മ്മാണ യൂനീറ്റ്; മദ്യം കടത്തുന്നത് കേരളത്തിലേക്ക്; മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: തലപ്പാടിയില്‍ വീടു കേന്ദ്രീകരിച്ചു നടത്തിയിരുന്ന വ്യാജ മദ്യനിര്‍മ്മാണ യൂണിറ്റ് കര്‍ണ്ണാടക എക്‌സൈസ് സംഘം പിടികൂടി. മൂന്നുപേര്‍ അറസ്റ്റില്‍. തലപ്പാടി പള്ളിക്ക് സമീപം താമസിക്കുന്ന സതീഷ് തലപ്പാടി, മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശികളായ നൗഷാദ്, അന്‍സിഫ് എന്നിവരാണ് അറസ്റ്റിലായത്. വീട്ടുടമ നിത്യാനന്ദ ദണ്ഡാരി റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടു. വീട്ടില്‍ നിന്ന് 2,240 ലിറ്റര്‍ സ്പിരിറ്റും 220 ലിറ്റര്‍ വ്യാജ മാരക ബ്രാണ്ടിയും ഇതുണ്ടാക്കാനുപയോഗിക്കുന്ന യന്ത്രോപകരണങ്ങളുമാണ് പിടികൂടിയത്. 2.24 ലിറ്റര്‍ വ്യാജ പ്രസ്റ്റീജ് വിസ്‌കി, 70 ലിറ്റര്‍ സ്പിരിറ്റ് കടത്തുകയായിരുന്ന …

നെട്ടോട്ടമോടേണ്ട, നാളെ അല്ല സമയ പരിധി; ആധാര്‍ സൗജന്യമായി പുതുക്കാനുള്ള പുതിയ തിയ്യതി ഇതാണ്…

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിലെ തിരിച്ചറിയല്‍ വിവരങ്ങള്‍, വിലാസം അടക്കമുള്ളവ സൗജന്യമായി പുതുക്കാനുള്ള സമയ പരിധി വീണ്ടും നീട്ടി. ഇനി 2024 മാര്‍ച്ച് 14 വരെ ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കാം. നേരത്തെ ഡിസംബര്‍ 14 ആയിരുന്നു പ്രഖ്യാപിച്ച സമയ പരിധി. സമയ പരിധി അവസാനിക്കാറായതോടെ മിക്ക അക്ഷയ കേന്ദ്രങ്ങളിലും മറ്റും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ സമയം അനുവദിച്ചത്. സമയം കൂടുതല്‍ അനുവദിച്ചതോടെ ഇനി തിരക്കു കൂട്ടേണ്ടതില്ല. myAadhaar പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യമായി …

വീണ്ടും കടുവാ ആക്രമണം; വന വിഭവം ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ടയാളെ കടുവ കൊന്നു തിന്നു

സുൽത്താൻ ബത്തേരി:വയനാട് വാകേരിയിലെ  കടുവാ ആക്രമണത്തിൻ്റെ ഭീതി മാറും മുൻപേ വയനാട് അതിർത്തിയായ കര്‍ണാടക ഗുണ്ടല്‍പേട്ടയില്‍ ആദിവാസി മദ്ധ്യവയസ്‌കനെ കടുവ കൊലപ്പെടുത്തി. ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കര സ്വദേശി ബസവയെയാണ് കടുവ ആക്രമിച്ചത്.54 വയസായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി പോയ ബസവ തിരികെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ ബസവയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വികൃതമായ രീതിയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കടുവ ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ …

ഏറെക്കാലത്തിനുശേഷം പ്രാർത്ഥന കൊണ്ട് കുട്ടി ജനിച്ചു: സന്തോഷത്തിൽ 1002 കുപ്പി മദ്യം അമ്പലത്തിന് സമർപ്പിച്ച് ദമ്പതികൾ, ഈ അമ്പലത്തിന്റെ വിശേഷങ്ങൾ അറിയാം..

മംഗളുരു: മക്കളുണ്ടാകാതെ വിഷമിച്ചിരുന്ന ദമ്പതിമാര്‍ കുട്ടിയുണ്ടായതിലുള്ള സന്തോഷത്തില്‍ കൊറഗജ്ജ ദൈവത്തിനു സമര്‍പ്പിച്ചത് 1002 കുപ്പി മദ്യം. കര്‍ണാടക ഉഡുപ്പിയിലെ സ്വാമി കൊറഗജ്ജ ക്ഷേത്രത്തിലാണ് മദ്യസമര്‍പ്പണം നടത്തിയത്. ഉഡുപ്പി സാലി ഗ്രാമത്തിലെ മക്കളില്ലാതെ വിഷമിച്ചിരുന്ന ഈ ദമ്പതികള്‍ സന്താന ഭാഗ്യത്തിനു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. കുട്ടികളുണ്ടായാല്‍ ഭഗവാന് 1002 കുപ്പി മദ്യം സമര്‍പ്പിക്കാമെന്നു നേര്‍ച്ചയും പറഞ്ഞിരുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ ശേഷം പിന്നീട് യുവതി ഗര്‍ഭിണിയാവുകയും ഇവര്‍ക്കു കുട്ടി ജനിക്കുകയും ചെയ്തു. ഈ സന്തോഷത്തിലാണ് കഴിഞ്ഞ ദിവസം …

ഭജൻ ലാൽ ശർമ്മ രാജസ്ഥാൻ മുഖ്യമന്ത്രി

ജയ്പൂർ : അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ  ബി.ജെ.പി രാജസ്ഥാനിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു.സംഗനേറില്‍ നിന്നുള്ള എം.എല്‍.എയായ ഭജൻ ലാല്‍ ശര്‍മയാണ് മുഖ്യമന്ത്രി. ആദ്യമായാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വൈകീട്ട് നാലുമണിക്ക് നടന്ന ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തിലായിരുന്നു മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സത്യ പ്രതിജ്ഞാ ചടങ്ങിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നേരത്തേ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, എം.എല്‍.എ ബാബ ബാലക്നാഥ്, കേന്ദ്രമന്ത്രി അര്‍ജുൻ റാം മേഘ്‌വാള്‍, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ പേരുകള്‍ മുഖ്യമന്ത്രി …

കൂടുതൽ തീപിടുത്തം ഉണ്ടായ ഇലക്ട്രിക് വാഹനങ്ങൾ ഈ 5 കമ്പനികളുടേത്; പാർലമെൻ്റിൽ മറുപടി നൽകി മന്ത്രി; പട്ടികയിൽ ഒലയും

ന്യൂഡൽഹി:ഒകിനാവ ഓട്ടോടെക്, പ്യുവർ ഇവി, ജിതേന്ദ്ര ഇലക്ട്രിക് വെഹിക്കിൾസ്, ഒല ഇലക്ട്രിക്, ബൂം മോട്ടോഴ്‌സ് എന്നിവ നിർമ്മിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിൽ, തീപിടുത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു  കേന്ദ്ര  ഹെവി ഇൻഡസ്ട്രീസ് സഹമന്ത്രി കൃഷ്ണൻ പാൽ ഗുർജാർ ലോക് സഭയിൽ  മറുപടി നൽകി.വിവിധയിനം ഇലക്ട്രിക് വാഹനങ്ങളുടെ തീപിടിത്തത്തിന്റെ മൂലകാരണം അന്വേഷിക്കുന്നതിനും പരിഹാരമാർഗങ്ങൾ ശുപാർശ ചെയ്യുന്നതിനുമായി കേന്ദ്ര സർക്കാരിന്റെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം, പ്രതിരോധ ഗവേഷണ വികസന സംഘടന – ഡിആർഡിഒ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) …

കോടഞ്ചേരി കൊലപാതകം ; കൊല്ലപ്പെട്ട യുവാവിന് തന്റെ ഭാര്യയുമായി ഉണ്ടായ  സൗഹൃദത്തെ ചൊല്ലി ഉണ്ടായ തർക്കമെന്ന് പ്രതി; കൂട്ടാളികളും പിടിയിൽ

കോഴിക്കോട്: കോടഞ്ചേരിയിലെ മണ്ണഞ്ചിറയില്‍ യുവാവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. നൂറാം തോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം. തിരുവമ്പാടിടി സ്വദേശി അഫ്സല്‍, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തില്‍ സഹായിച്ചവരാണ് ഇരുവരും. പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. …

അനന്തപുരി എഫ്.എം നിർത്തില്ല;ലോക്സഭയിൽ മറുപടി നൽകി വാർത്താ വിതരണ വകുപ്പ് മന്ത്രി

ന്യൂഡൽഹി: തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അനന്തപുരി എഫ് എം റേഡിയോ നിലയം നിർത്തലാക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് കേന്ദ്രസർക്കാർ. വിഷയത്തിൽ ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം പി ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ മറുപടി നൽകിയത്.അനന്തപുരി എഫ് എം സ്റ്റേഷൻ്റെ ഇപ്പോഴത്തെ പേര് ആകാശവാണി അനന്തപുരി എന്നാണെന്നും ആകാശവാണിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എഫ് എം ട്രാൻസ്മിറ്ററും പ്രവർത്തനം നിർത്തലാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും, മാറുന്ന ശ്രോതാക്കളുടെ അഭിരുചി …

കർണാടക നിർമ്മിത മദ്യവുമായി യുവതി ഉൾപ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്‌: കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി യുവതി ഉള്‍പ്പെടെ രണ്ടുപേരെ എക്‌സൈസ്‌ സംഘം അറസ്റ്റു ചെയ്‌തു.ബേള, നീര്‍ച്ചാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രാമന്റെ മകള്‍ എന്‍.വാസന്തി (26)യെ 8.64 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി കാസര്‍കോട്‌ റേഞ്ച്‌ അസിസ്റ്റൻ്റ് ഇന്‍സ്‌പെക്‌ടര്‍ ജോസഫ്‌ ജെയും സംഘവുമാണ്‌ അറസ്റ്റുചെയ്‌തത്‌. എക്‌സൈസ്‌ സംഘത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ രഞ്‌ജിത്ത്‌ കെ.വി, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ രാജേഷ്‌.പി നായര്‍, എന്നിവരും ഉണ്ടായിരുന്നു.കുമ്പള റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ വി.വി.പ്രസന്ന കുമാറും പാര്‍ട്ടിയും ചേര്‍ന്ന്‌ പൈവളിഗെ, ബായിക്കട്ടയില്‍ നടത്തിയ റെയ്‌ഡില്‍ കെ.രാജയെ …

ശബരിമലയില്‍ ഭക്തജന തിരക്ക്‌ തുടരുന്നു;തീര്‍ത്ഥാടകര്‍ ദര്‍ശനം കിട്ടാതെ മടങ്ങുന്നു

പത്തനംതിട്ട: ശബരിമലയില്‍ അഞ്ചാംദിനവും വന്‍ ഭക്തജനതിരക്ക്‌. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ദര്‍ശനം ലഭിക്കാത്തതിനെതുടര്‍ന്ന്‌ നിരവധി തീര്‍ത്ഥാടകര്‍ പന്തളത്തെത്തി തേങ്ങയുടച്ച്‌ നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങി.തമിഴ്‌നാട്‌, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ അയ്യപ്പ ഭക്തരാണ്‌ സന്നിധാനത്ത്‌ എത്താനാകാതെ മടങ്ങുന്നത്‌. മണിക്കൂറുകളോളം കാത്തിരുന്നിട്ടും മലചവിട്ടാനാകാതെയായതോടെയാണ്‌ ഭക്തര്‍ മടങ്ങി തുടങ്ങിയത്‌.കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ മണിക്കൂറുകളോളം പിടിച്ചിടുന്നതാണ്‌ പത്തു മണിക്കൂറുകളോളം പലര്‍ക്കും കാത്തുനില്‍ക്കേണ്ടിവരുന്നത്‌. പമ്പയില്‍ നിന്നു ഓരോ പത്തു മിനിറ്റിലും രണ്ടു ബസ്‌ എന്ന നിലയിലാണ്‌ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ കടത്തിവിടുന്നത്‌. പല വാഹനങ്ങളും കാനനപാതയില്‍ മണിക്കൂറുകളോളം …

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; അഞ്ച് പേര്‍ക്കെതിരെ 6 പോക്‌സോ കേസുകള്‍; 3 പേര്‍ അറസ്റ്റില്‍

കാസർകോട്‌: പ്രായപൂര്‍ത്തിയാകാത്ത രണ്ടു ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതികളില്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ ആറു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.മൂന്ന്പേര്‍ അറസ്റ്റില്‍. പ്രതിയായ  മറ്റു രണ്ടുപേരെ തെരയുന്നു.അജാനൂര്‍, കൊത്തിക്കാലിലെ റാഫി (40), ചിത്താരി, കെ.എസ്‌.ഇ.ബി സെക്ഷന്‍ ഓഫീസിനു സമീപത്തെ റിയാസ്‌ (30), പുതിയകോട്ടയിലെ വ്യാപാരിയായ കല്ലൂരാവിയിലെ അബ്‌ദുള്ള (60) എന്നിവരെയാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.പി.ഷൈന്‍ അറസ്റ്റു ചെയ്‌തത്‌. നാലാമത്തെ പ്രതി പ്രായപൂര്‍ത്തിയാകാത്ത 16കാരനാണ്‌. പീഡനത്തിനു ഇരയായ 15 കാരന്റെ പരാതി പ്രകാരം രണ്ടു പോക്‌സോ കേസുകളും 17കാരന്റെ പരാതി …

കാണാതായ ഭര്‍തൃമതി കിണറ്റില്‍ മരിച്ച നിലയില്‍

കാസർകോട്: കാണാതായ യുവതിയെ തോട്ടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പെര്‍ള, അടുക്കസ്ഥല പാണ്ടിഗയയിലെ ദിവ്യ(28)യാണ്‌ മരിച്ചത്‌. ദിവ്യയെ ഇന്നലെ വൈകുന്നേരം മുതലാണ്‌ കാണാതായത്‌. വീട്ടുകാര്‍ നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തുന്നതിനിടയിലാണ്‌ രാത്രിയോടെ ദിവ്യയുടെ മൃതദേഹം തോട്ടത്തിലെ കിണറില്‍ കണ്ടെത്തിയത്‌. ഫയര്‍ഫോഴ്‌സും ബദിയഡുക്ക പൊലീസും സ്ഥലത്തെത്തിയാണ്‌ മൃതദേഹം പുറത്തെടുത്തത്‌.ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. ഭര്‍ത്താവ്‌ യോഗേഷ്‌. മക്കള്‍: ഭരദ്വാജ്‌, കുശി. സഹോദരങ്ങള്‍: നളിനി, ജയശ്രീ, ജയ, ദീപിക. കര്‍ണാടക ഉജ്‌രെയിലെ ദീക്കയ്യ-പുട്ടമ്മ ദമ്പതികളുടെ …

ഹാദിയയെ കാണാനില്ല; വീണ്ടും ഹേബിയസ് കോർപ്പസ് ഹർജിയുമായി അച്ഛൻ

കൊച്ചി: മതം മാറ്റി വിവാഹം കഴിപ്പിച്ച അഖില എന്ന ഹാദിയയെ കാണാനില്ലെന്ന് കാണിച്ച്  ഹൈക്കോടതിയിൽ പിതാവിൻ്റെ ഹേബിയസ് കോർപ്പസ് ഹർജി.അച്ഛൻ  അശോകനാണ്  ഹർജി നൽകിയത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. അടുത്തിടെ ഹാദിയ വീണ്ടും വിവാഹം കഴിച്ചതായി വാർത്ത പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മകൾ എവിടെയാണെന്ന് അറിയില്ലെന്ന് കാണിച്ച് ഹർജി നൽകിയത്.ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോടും മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനോടും കോടതി ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ അഖിലയെ നിർബന്ധിത മതപരിവർത്തനത്തിന് …

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ കുഴഞ്ഞുവീണു ഡ്രൈവർ മരിച്ചു: വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിന്നു

കാസർകോട് : ഓടി കൊണ്ടിരിക്കുന്ന ഓട്ടോയിൽ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണം വിട്ട റിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു നിന്നു. എടത്തോട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ സന്തോഷ് തോമസ് (48) ആണ് മരിച്ചത്. അതു വഴി വന്ന കാർ യാത്രക്കാരാണ് കുഴഞ്ഞുവീണ സന്തോഷിനെ പരപ്പയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.പരേതനായ മടത്തി കുഴിഞ്ഞൂർ തോമസ് -അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റിന്റോമക്കൾ: ഡിൽന്ന (നേഴ്സിങ് വിദ്യാർത്ഥി, മംഗളുരു)അഭിഷിത്ത്.

എം.ഡി.എം.എ യുമായി കൊച്ചിയിൽ കാസർകോട് സ്വദേശി പിടിയിൽ; അറസ്റ്റിലായത് മുൻ കൊലക്കേസ് പ്രതി

കൊച്ചി: കളമശേരിയില്‍ എംഡിഎംയുമായി കാസര്‍ഗോഡ് സ്വദേശിയായ യുവാവിനെ കൊച്ചി സിറ്റി പൊലിസ് അറസ്റ്റ് ചെയ്തു.രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ.അക്ബറിന്‍റെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി യോദ്ധാവ് സ്ക്വഡും കളമശേരി പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.കാസര്‍ഗോഡ് റഹില മൻസിലില്‍ മുഹമ്മദ് ഹുസൈൻ (26) നെയാണ് 9.33 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കലൂരില്‍ 2022 ല്‍ നടന്ന കൊലപാതക കേസിലെ നാലാം പ്രതികൂടിയാണ് പിടിയിലായ മുഹമ്മദ് ഹുസൈൻ.

കർണാടക രാജ്ഭവന് ബോംബ് ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു

ബംഗളൂരു: കർണാടക രാജ്ഭവനിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന് തിങ്കളാഴ്ച രാത്രി അജ്ഞാതനിൽ നിന്ന് ബംഗളൂരു പോലീസിന് ഭീഷണി കോൾ ലഭിച്ചു.പോലീസ് ഉടൻ തന്നെ ബോംബ് സ്‌ക്വാഡിനെ അയച്ച് പരിസരത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വ്യാജ കോളായിരുന്നു എന്നും, എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത് വീണ്ടും തിരച്ചിൽ നടത്തുമെന്നും പോലീസ് അറിയിച്ചു. അർദ്ധരാത്രിയാണ് അജ്ഞാത നമ്പറിൽ നിന്ന് കൺട്രോൾ റൂമിലേക്ക് രാജ്ഭവനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിച്ച് വ്യാജ കോൾ വന്നത്.വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സ്കൂൾ അധികൃതരെയും പരിഭ്രാന്തിയിലാഴ്ത്തി ബംഗളൂരുവിലെ 44 …

കാസർകോട് ചട്ടഞ്ചാലിൽ യുവ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു

കാസർകോട്: കടയടക്കാനുള്ള ഒരുക്കത്തിനിടെ വ്യാപാരി കുഴഞ്ഞു വീണു മരിച്ചു. ചട്ടഞ്ചാല്‍ പഴയ ട്രഷറി ഓഫീസ്‌ കെട്ടിടത്തിനു സമീപത്തെ ബി.എം ട്രേഡിംഗ്‌ ഉടമ ബി.എം റിയാസ്‌(കൊവ്വല്‍ റിയാസ്‌ -39) ആണ്‌ മരിച്ചത്‌. കട അടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ കുഴഞ്ഞു വീണ റിയാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മാഹിന്‍ ഹാജി-അസ്‌മാബി ദമ്പതികളുടെ മകനാണ്‌. ഭാര്യ: നാസിയ. മക്കള്‍: ഫലാഹ്‌, ഹിഷ, നഫീസ.സഹോദരങ്ങള്‍: ഇര്‍ഷാദ്‌, റിസാന, ഫാത്തിമ, റിസ്‌വാന. ഖബറടക്കം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ അമ്പത്തഞ്ചാം മൈല്‍ മസ്‌ജിദ്‌ അങ്കണത്തില്‍ നടന്നു. …

ഓടുന്ന ട്രെയിനിൽ 30 കാരിയെ ബലാൽസംഗം ചെയ്തു;പ്രതിയെ പിൻതുടർന്ന് പിടികൂടി പൊലീസ്

ഭോപ്പാൽ:മധ്യപ്രദേശില്‍ ഓടുന്ന ട്രെയിനില്‍ 30കാരിയെ ബലാത്സംഗം ചെയ്തു. പ്രതി യിൽ നിന്ന്  രക്ഷപ്പെട്ട്  സ്റ്റേഷനില്‍ ഇറങ്ങിയ യുവതി പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് എത്തിയതോടെ എസി കംപാര്‍ട്ട്‌മെന്റിന്റെ ഡോര്‍ അടച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പിടികൂടി. പക്കാരിയ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സത്ന ജില്ലയിലെ ഉഞ്ചറ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യാന്‍ കട്നി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാസഞ്ചര്‍ ട്രെയിനില്‍ കയറിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യാത്രയ്ക്കിടെ പക്കാരിയ റെയില്‍വേ സ്റ്റേഷനില്‍ …