വീണ്ടും കടുവാ ആക്രമണം; വന വിഭവം ശേഖരിക്കാൻ പോയ ആദിവാസി വിഭാഗത്തിൽപ്പെട്ടയാളെ കടുവ കൊന്നു തിന്നു

സുൽത്താൻ ബത്തേരി:വയനാട് വാകേരിയിലെ  കടുവാ ആക്രമണത്തിൻ്റെ ഭീതി മാറും മുൻപേ വയനാട് അതിർത്തിയായ കര്‍ണാടക ഗുണ്ടല്‍പേട്ടയില്‍ ആദിവാസി മദ്ധ്യവയസ്‌കനെ കടുവ കൊലപ്പെടുത്തി. ബന്ദിപ്പൂര്‍ ദേശീയ ഉദ്യാനത്തിലെ കണ്ടിക്കര സ്വദേശി ബസവയെയാണ് കടുവ ആക്രമിച്ചത്.54 വയസായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി പോയ ബസവ തിരികെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ ബസവയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വികൃതമായ രീതിയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കടുവ ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രദേശത്ത് ഒരു മാസത്തിനിടെ കടുവയുടെ ആക്രമണം നേരിടുന്ന മൂന്നാമത്തെ ആളാണ് ബസവ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page