കർണാടക നിർമ്മിത മദ്യവുമായി യുവതി ഉൾപ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്‌: കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യവുമായി യുവതി ഉള്‍പ്പെടെ രണ്ടുപേരെ എക്‌സൈസ്‌ സംഘം അറസ്റ്റു ചെയ്‌തു.ബേള, നീര്‍ച്ചാലിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പരേതനായ രാമന്റെ മകള്‍ എന്‍.വാസന്തി (26)യെ 8.64 ലിറ്റര്‍ കര്‍ണ്ണാടക മദ്യവുമായി കാസര്‍കോട്‌ റേഞ്ച്‌ അസിസ്റ്റൻ്റ് ഇന്‍സ്‌പെക്‌ടര്‍ ജോസഫ്‌ ജെയും സംഘവുമാണ്‌ അറസ്റ്റുചെയ്‌തത്‌. എക്‌സൈസ്‌ സംഘത്തില്‍ പ്രിവന്റീവ്‌ ഓഫീസര്‍ രഞ്‌ജിത്ത്‌ കെ.വി, സിവില്‍ എക്‌സൈസ്‌ ഓഫീസര്‍മാരായ രാജേഷ്‌.പി നായര്‍, എന്നിവരും ഉണ്ടായിരുന്നു.
കുമ്പള റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ വി.വി.പ്രസന്ന കുമാറും പാര്‍ട്ടിയും ചേര്‍ന്ന്‌ പൈവളിഗെ, ബായിക്കട്ടയില്‍ നടത്തിയ റെയ്‌ഡില്‍ കെ.രാജയെ 23 പാക്കറ്റ്‌ മദ്യവുമായി അറസ്റ്റു ചെയ്‌തു.ഇരുവർക്കുമെതിരെ അബ്കാരി കേസ് എടുത്തതായി എക്സൈസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page