ഹാദിയയെ കാണാനില്ല; വീണ്ടും ഹേബിയസ് കോർപ്പസ് ഹർജിയുമായി അച്ഛൻ

കൊച്ചി: മതം മാറ്റി വിവാഹം കഴിപ്പിച്ച അഖില എന്ന ഹാദിയയെ കാണാനില്ലെന്ന് കാണിച്ച്  ഹൈക്കോടതിയിൽ പിതാവിൻ്റെ ഹേബിയസ് കോർപ്പസ് ഹർജി.അച്ഛൻ  അശോകനാണ്  ഹർജി നൽകിയത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. അടുത്തിടെ ഹാദിയ വീണ്ടും വിവാഹം കഴിച്ചതായി വാർത്ത പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മകൾ എവിടെയാണെന്ന് അറിയില്ലെന്ന് കാണിച്ച് ഹർജി നൽകിയത്.ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോടും മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടിനോടും കോടതി ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ടിൻ്റെ നേതൃത്വത്തിൽ അഖിലയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുകയായിരുന്നെന്ന് നേരത്തെ കുടുംബം ആരോപണം ഉയർത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page