ഏറെക്കാലത്തിനുശേഷം പ്രാർത്ഥന കൊണ്ട് കുട്ടി ജനിച്ചു: സന്തോഷത്തിൽ 1002 കുപ്പി മദ്യം അമ്പലത്തിന് സമർപ്പിച്ച് ദമ്പതികൾ, ഈ അമ്പലത്തിന്റെ വിശേഷങ്ങൾ അറിയാം..

മംഗളുരു: മക്കളുണ്ടാകാതെ വിഷമിച്ചിരുന്ന ദമ്പതിമാര്‍ കുട്ടിയുണ്ടായതിലുള്ള സന്തോഷത്തില്‍ കൊറഗജ്ജ ദൈവത്തിനു സമര്‍പ്പിച്ചത് 1002 കുപ്പി മദ്യം. കര്‍ണാടക ഉഡുപ്പിയിലെ സ്വാമി കൊറഗജ്ജ ക്ഷേത്രത്തിലാണ് മദ്യസമര്‍പ്പണം നടത്തിയത്. ഉഡുപ്പി സാലി ഗ്രാമത്തിലെ മക്കളില്ലാതെ വിഷമിച്ചിരുന്ന ഈ ദമ്പതികള്‍ സന്താന ഭാഗ്യത്തിനു ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നു. കുട്ടികളുണ്ടായാല്‍ ഭഗവാന് 1002 കുപ്പി മദ്യം സമര്‍പ്പിക്കാമെന്നു നേര്‍ച്ചയും പറഞ്ഞിരുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ ശേഷം പിന്നീട് യുവതി ഗര്‍ഭിണിയാവുകയും ഇവര്‍ക്കു കുട്ടി ജനിക്കുകയും ചെയ്തു. ഈ സന്തോഷത്തിലാണ് കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തി ഇവര്‍ നേര്‍ച്ച സമര്‍പ്പണം നടത്തിയത്. കൊറഗജ്ജ തുളുനാട്ടിലെ പ്രധാന ആരാധനാമൂര്‍ത്തിയാണ് കൊറഗജ്ജ. ആഗ്രഹങ്ങള്‍ നടന്നു കിട്ടാനും കളഞ്ഞു പോയതും മോഷ്ടിക്കപ്പെട്ടതുമായ സാധനങ്ങള്‍ തിരിച്ച കിട്ടാനും സന്താന സൗഭാഗ്യത്തിനും മറ്റും ആളുകള്‍ ഇവിടെ പ്രാര്‍ത്ഥനയും നേര്‍ച്ചയും നടത്തുന്നുണ്ട്. മദ്യത്തിനു പുറമെ, ചക്കുളി, ബീഡി, വെറ്റില എന്നിവയും നേര്‍ച്ചയായി ഭക്തജനങ്ങള്‍ ഇവിടെ സമര്‍പ്പിക്കുന്നു. നേര്‍ച്ച വസ്തുക്കള്‍ ഭക്തര്‍ക്ക് പ്രസാദമായി ക്ഷേത്രത്തില്‍ നിന്നു നല്‍കുന്നു. സമര്‍പ്പിച്ച മദ്യം പിന്നീട് ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page