ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ കുഴഞ്ഞുവീണു ഡ്രൈവർ മരിച്ചു: വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു നിന്നു

കാസർകോട് : ഓടി കൊണ്ടിരിക്കുന്ന ഓട്ടോയിൽ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. നിയന്ത്രണം വിട്ട റിക്ഷ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ചു നിന്നു. എടത്തോട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവർ സന്തോഷ് തോമസ് (48) ആണ് മരിച്ചത്. അതു വഴി വന്ന കാർ യാത്രക്കാരാണ് കുഴഞ്ഞുവീണ സന്തോഷിനെ പരപ്പയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.
പരേതനായ മടത്തി കുഴിഞ്ഞൂർ തോമസ് -അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: റിന്റോ
മക്കൾ: ഡിൽന്ന (നേഴ്സിങ് വിദ്യാർത്ഥി, മംഗളുരു)
അഭിഷിത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ആദൂരില്‍ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്നു പട്ടാപ്പകല്‍ ഏഴരപ്പവന്‍ കവര്‍ന്ന കേസ്; അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം അറസ്റ്റില്‍, അന്വേഷണ സംഘം പരിശോധിച്ചത് നിരവധി സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍
ബേവിഞ്ചയില്‍ നിന്നു 3 ലക്ഷം രൂപയുടെ വൈദ്യുതി വയറുകള്‍ മുറിച്ചു കടത്തിയ കേസ്: പള്ളിക്കര സ്വദേശികള്‍ അറസ്റ്റില്‍; പിടിയിലായത് രാത്രി കാലങ്ങളില്‍ ബൈക്കില്‍ കറങ്ങി കവര്‍ച്ച പതിവാക്കിയ സംഘം, ബേക്കലിലും കേസ്
Scroll to top

You cannot copy content of this page