ശബരിമലയില്‍ ഭക്തജന തിരക്ക്‌ തുടരുന്നു;തീര്‍ത്ഥാടകര്‍ ദര്‍ശനം കിട്ടാതെ മടങ്ങുന്നു

പത്തനംതിട്ട: ശബരിമലയില്‍ അഞ്ചാംദിനവും വന്‍ ഭക്തജനതിരക്ക്‌. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ദര്‍ശനം ലഭിക്കാത്തതിനെതുടര്‍ന്ന്‌ നിരവധി തീര്‍ത്ഥാടകര്‍ പന്തളത്തെത്തി തേങ്ങയുടച്ച്‌ നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങി.
തമിഴ്‌നാട്‌, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ അയ്യപ്പ ഭക്തരാണ്‌ സന്നിധാനത്ത്‌ എത്താനാകാതെ മടങ്ങുന്നത്‌. മണിക്കൂറുകളോളം കാത്തിരുന്നിട്ടും മലചവിട്ടാനാകാതെയായതോടെയാണ്‌ ഭക്തര്‍ മടങ്ങി തുടങ്ങിയത്‌.
കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ മണിക്കൂറുകളോളം പിടിച്ചിടുന്നതാണ്‌ പത്തു മണിക്കൂറുകളോളം പലര്‍ക്കും കാത്തുനില്‍ക്കേണ്ടിവരുന്നത്‌. പമ്പയില്‍ നിന്നു ഓരോ പത്തു മിനിറ്റിലും രണ്ടു ബസ്‌ എന്ന നിലയിലാണ്‌ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ കടത്തിവിടുന്നത്‌. പല വാഹനങ്ങളും കാനനപാതയില്‍ മണിക്കൂറുകളോളം പിടിച്ചിടുന്നതും തിരക്ക്‌ വര്‍ധിക്കാന്‍ ഇടയാക്കുന്നു.
എന്നാല്‍ ഒരു ദിവസം ഒരു ലക്ഷത്തോളം തീര്‍ത്ഥാടകര്‍ എത്തിയതാണ്‌ ശബരിമലയില്‍ പെട്ടെന്നു പ്രതിസന്ധി ഉണ്ടാകാന്‍ ഇടയാക്കിയതെന്നു ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണന്‍ പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page