അതിര്‍ത്തിയില്‍ വീടു കേന്ദ്രീകരിച്ച് വ്യാജ മദ്യനിര്‍മ്മാണ യൂനീറ്റ്; മദ്യം കടത്തുന്നത് കേരളത്തിലേക്ക്; മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: തലപ്പാടിയില്‍ വീടു കേന്ദ്രീകരിച്ചു നടത്തിയിരുന്ന വ്യാജ മദ്യനിര്‍മ്മാണ യൂണിറ്റ് കര്‍ണ്ണാടക എക്‌സൈസ് സംഘം പിടികൂടി. മൂന്നുപേര്‍ അറസ്റ്റില്‍. തലപ്പാടി പള്ളിക്ക് സമീപം താമസിക്കുന്ന സതീഷ് തലപ്പാടി, മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശികളായ നൗഷാദ്, അന്‍സിഫ് എന്നിവരാണ് അറസ്റ്റിലായത്. വീട്ടുടമ നിത്യാനന്ദ ദണ്ഡാരി റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടു. വീട്ടില്‍ നിന്ന് 2,240 ലിറ്റര്‍ സ്പിരിറ്റും 220 ലിറ്റര്‍ വ്യാജ മാരക ബ്രാണ്ടിയും ഇതുണ്ടാക്കാനുപയോഗിക്കുന്ന യന്ത്രോപകരണങ്ങളുമാണ് പിടികൂടിയത്. 2.24 ലിറ്റര്‍ വ്യാജ പ്രസ്റ്റീജ് വിസ്‌കി, 70 ലിറ്റര്‍ സ്പിരിറ്റ് കടത്തുകയായിരുന്ന ഇന്നോവ കാര്‍ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലപ്പാടി സംസ്ഥാനാതിര്‍ത്തിയോടു ചേര്‍ന്ന സാന്ദ്യയിലാണ് വ്യാജമദ്യനിര്‍മ്മാണ കേന്ദ്രം. കേരത്തിലേക്കടക്കം മദ്യം വിതരണം ചെയ്യുന്നുണ്ടെന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. അതിര്‍ത്തി പ്രദേശങ്ങളിലും കേരളത്തിലും വ്യാപകമായി വ്യാജമദ്യം എത്തിക്കുന്നത് ഈ കേന്ദ്രത്തില്‍ നിന്നാണെന്ന് എക്‌സൈസ് സംഘം വെളിപ്പെടുത്തി. മംഗളൂരു എക്‌സൈസ് ദക്ഷിണ മേഖല രണ്ട് യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ എച്ച്.എന്‍. കമലയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. 25 എക്‌സൈസ് ജീവനക്കാര്‍ റെയ്ഡില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസവിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടികളെ പേടിപ്പിച്ചു; അന്വേഷിക്കാന്‍ പോയ യുവാക്കളെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു, കത്തികൊണ്ട് കുത്താനും ശ്രമം, നരഹത്യാശ്രമകേസില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍
Scroll to top

You cannot copy content of this page