കോടഞ്ചേരി കൊലപാതകം ; കൊല്ലപ്പെട്ട യുവാവിന് തന്റെ ഭാര്യയുമായി ഉണ്ടായ  സൗഹൃദത്തെ ചൊല്ലി ഉണ്ടായ തർക്കമെന്ന് പ്രതി; കൂട്ടാളികളും പിടിയിൽ

കോഴിക്കോട്: കോടഞ്ചേരിയിലെ മണ്ണഞ്ചിറയില്‍ യുവാവിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ സുഹൃത്ത് അഭിജിത്തിന്റെയും രണ്ട് കൂട്ടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. നൂറാം തോട് സ്വദേശി നിതിനെ ഇന്നലെ വൈകിട്ടാണ് മണ്ണഞ്ചിറയിലെ പറമ്പിൽല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണോത്ത് സ്വദേശിയായ അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിനുണ്ടായ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം. തിരുവമ്പാടിടി സ്വദേശി അഫ്സല്‍, മുക്കം സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേര്‍. മുഖ്യപ്രതിയായ അഭിജിത്തിനെ കൊലപാതകത്തില്‍ സഹായിച്ചവരാണ് ഇരുവരും. പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കോളേജ് വിദ്യാര്‍ത്ഥിയായ നിധിനെ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാനുണ്ടായിരുന്നില്ല. ബന്ധുക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് മണ്ണഞ്ചിറിയിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും നിതിന്‍റെ മൃതദേഹം കണ്ടെടുത്തു. പിന്നാലെ അഭിജിത് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. അഭിജിതിന്‍റെ ഭാര്യയുമായുള്ള നിതിന്‍റെ സൗഹൃദം ചോദ്യം ചെയ്തതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page