കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ ചാരപ്രവർത്തനം; താത്കാലിക ജീവനക്കാരൻ പിടിയിൽ; നിർമ്മാണത്തിലിരുന്ന കപ്പലിൻ്റെ ചിത്രങ്ങൾ പകർത്തി കൈമാറിയെന്ന് കണ്ടെത്തൽ

കൊച്ചി:കൊച്ചി കപ്പല്‍ നിർമ്മാണ ശാലയിലെ ഔദ്യോഗിക രഹസ്യം ചോര്‍ത്തിയതിനെ തുടർന്ന് കരാര്‍ ജീവനക്കാരൻ അറസ്റ്റില്‍. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് (30) സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. നാവികസേനക്കായി നിര്‍മിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെ മെയിന്റനൻസ്, ലൊക്കേഷൻ, വിവിഐപി സന്ദർശനങ്ങൾ എന്നിവയുടെ ചിത്രങ്ങൾ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയും തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ അത് മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്തെന്നാണ് കണ്ടെത്തിയത്. മാർച്ച് 1 മുതൽ ഡിസംബർ 19 വരെ പല ദിവസങ്ങളിലായി എയ്ഞ്ചല്‍ പായല്‍ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്കാണ് …

സുഹൃത്തായ യുവതിയെ മദ്യം കൊടുത്ത് അബോധാവസ്ഥയിലാക്കി; പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതിയും യുവാവും അറസ്റ്റില്‍

തിരുവനന്തപുരം: ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേന കൊച്ചി സ്വദേശിയായ യുവതിയെ തിരുവനന്തപുരത്ത് എത്തിച്ച് പീഡിപ്പിച്ചു. സംഭവത്തില്‍ യുവാവും യുവതിയും പിടിയില്‍. യുവതിയെ മദ്യം നല്‍കി അബോധാവസ്ഥയിലാക്കി പീഡിപ്പിക്കുകയും പിന്നീട് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം. കോവളത്തെ സ്വകാര്യ ആയുര്‍വേദ സെന്ററില്‍ തെറാപിസ്റ്റ് ആയി ജോലി ചെയ്യുന്ന മലപ്പുറം പൊന്നാനി സ്വദേശി ശരത്(28), ഗൂഡല്ലൂര്‍ സ്വദേശി സൂര്യ (33) എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ യുവതിയും സൂര്യയും ഒരേ ആശുപത്രിയിലെ ജീവനക്കാരായിരുന്നു. യുവതിയെ തിരുവനന്തപുരത്ത് ശ്രീപദ്മനാഭ …

മന്ത്രിസഭാ പുന:സംഘടന ചര്‍ച്ച ചെയ്യാന്‍ നിര്‍ണ്ണായക എല്‍.ഡി.എഫ് യോഗം 24 ന് ചേരും, കെ.ബി ഗണേഷും കടന്നപള്ളിയും മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ പുന:സംഘടനയെ കുറിച്ചു ആലോചിക്കുന്നതിനായി എല്‍.ഡി.എഫ് യോഗം ഡിസംബര്‍ 24 ന് തിരുവനന്തപുരത്ത് നടക്കും. നേരത്തെ നവകേരള സദസ് കഴിഞ്ഞാല്‍ മന്ത്രിസഭ അഴിച്ചുപണിയാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം പിന്നിടുന്ന വേളയിലാണ് മുന്‍ധാരണ പ്രകാരമുള്ള അഴിച്ചുപണി നടക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവര്‍ കോവില്‍ എന്നിവരാണ് മാറുക. പകരം കെ.ബി ഗണേഷ് കുമാര്‍, രാമചന്ദ്രന്‍ കടന്ന പള്ളി എന്നിവര്‍ മന്ത്രി സ്ഥാനത്തേക്ക് …

എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ ബസ്സിൽ സ്കൂട്ടർ ഇടിച്ച് അപകടം; രണ്ട് പ്ളസ് വൺ വിദ്യാർത്ഥികൾ മരിച്ചു

കോട്ടയം:എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനമിടിച്ച്‌ രണ്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരം എരുമേലി-മുണ്ടക്കയം റോഡില്‍ കണമലയില്‍ വെച്ചായിരുന്നു അപകടം. കണ്ണിമല പാലക്കൽ ജെഫിൻ, വടകരയോലിൽ നോബിൾ എന്നിവരാണ് മരിച്ചത്.സംഭവ സ്ഥലത്ത് വെച്ച്‌  പാലക്കല്‍ ജെഫിൻ മരിച്ചിരുന്നു.ഒപ്പമുണ്ടായിരുന്ന  നോബിളിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയില്‍ മരിച്ചു. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്കൂട്ടറും തീര്‍ത്ഥാടകരുടെ മിനി ബസ്സും കൂട്ടിയിടിക്കുകയായിരുന്നു.

ഗള്‍ഫില്‍ വാഹനാപകടത്തിൽ പരിക്കേറ്റ കാസർകോട് സ്വദേശി മരിച്ചു

ഗള്‍ഫില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. അജാനൂര്‍ കൊത്തിക്കാല്‍ സ്വദേശി അബ്ദുള്ളയുടെ മകന്‍ അഷ്‌ക്കര്‍ അബ്ദുള്ള (30) യാണ് മരിച്ചത്. ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്ന അഷ്‌ക്കര്‍ അബ്ദുല്ല ഇക്കഴിഞ്ഞ 17ന് ആണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച്ച അജ്മാന്‍ ജംഗ്ഷനില്‍ ട്രാഫിക്ക് സിഗ്‌നല്‍ കാത്ത് നില്‍ക്കുകയായിരുന്ന അഷ്‌ക്കറിന്റെ ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച അഷ്‌ക്കര്‍ സിഗ്‌നല്‍ പോസ്റ്റില്‍ തലയിടിച്ച് വീണിരുന്നു. ഗുരുതര പരിക്കുകളോടെ അജ്മാന്‍ അല്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സക്കിടെ …

ജമ്മുകാശ്മീരിൽ സൈനിക വാഹനം ഭീകരർ ആക്രമിച്ചു; മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു; സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സുരാൻകോട്ട് തെഹ്സിലിലെ ദേരാ കി ഗലി വനമേഖലയിലാണ് ആക്രമണം നടന്നത്. കൂടുതൽ സൈനികർ പൂഞ്ചിൽ എത്തിയിട്ടുണ്ട്.രജൗരി ജില്ലയിൽ കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ക്യാപ്റ്റനുൾപ്പെടെ രണ്ട് പേർ വീരമൃത്യു വരിച്ചിരുന്നു. പ്രദേശത്ത് കഴിഞ്ഞ വർഷങ്ങളായി ഭീകരാക്രമണം ഈ കുറച്ചു രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രജൗരി, പൂഞ്ച് ജില്ലകളിലായി ഏപ്രിൽ, മേയ് …

ദേശീയപാതയില്‍ ബസ്സുകൾ മത്സരിച്ചോടി; വിദ്യാര്‍ത്ഥികളെ റോഡരികില്‍ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഞെട്ടൽ മാറാതെ യാത്രക്കാർ

കാസർകോട്: കെഎസ്ആർടിസി ബസും സ്വകാര്യ ബസും മത്സരിച്ചോടുന്നതിനിടെ സ്കൂൾ ബസ്സിൽ ഇടിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ മൈലാട്ടി ദേശീയ പാതയിലാണ് അപകടമുണ്ടായത്. കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും സ്വകാര്യ ബസും മത്സരിച്ചോടുകയും കുട്ടികളെ റോഡരികില്‍ ഇറക്കുകയായിരുന്ന സ്‌കൂള്‍ ബസിന് പിന്നില്‍ ഇടിക്കുകയുമായിരുന്നു. കുട്ടികളെ ഇറക്കുകയായിരുന്ന ചട്ടഞ്ചാല്‍ സ്‌കൂളിന്റെ ബസിന് പിറകിലാണ് കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ചത്. സ്വകാര്യ ബസ് ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഡിവൈഡറില്‍ ഇടിച്ചുനിന്നു. തലനാരിഴക്കാണ് വന്‍ ദുരന്തം …

കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് സ്വര്‍ണ വായ്പ തട്ടിപ്പ്; ഒരു സ്ത്രീ കൂടി അറസ്റ്റില്‍

കാസര്‍കോട്: കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് സ്വര്‍ണ വായ്പ തട്ടിപ്പ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാഞ്ഞങ്ങാട് വടകര മുക്കിലെ നസീമ(55)യാണ് അറസ്റ്റിലായത്. ഹോസ്ദുര്‍ഗ് എസ്.ഐ കെ. വേലായുധനാണ് അറസ്റ്റ് ചെയ്തത്. കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ മഡിയന്‍ ശാഖ മാനേജര്‍ അടമ്പില്‍ സ്വദേശിനി ടി. നീനയെ കഴിഞ്ഞദിവസം കോടതി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നസീമയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബാങ്കില്‍ ഇടപാടുകാര്‍ പണയപ്പെടുത്തിയ അരക്കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണം മറിച്ച് ഇതേ ബാങ്കില്‍ വീണ്ടും പണയപ്പെടുത്തി …

കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടിയിലധികം വിലമതിക്കുന്ന സ്വർണ്ണം പിടികൂടി; 2 പേർ പിടിയിൽ

കോഴിക്കോട്: മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ സ്വർണ്ണവുമായി രണ്ട് പേർ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ കോഴിക്കോട് വടകര മുട്ടുങ്ങൽ സ്വദേശി മീത്തലെ മണത്താനത്ത് സുനീറിനെയാണ് (35) കസ്റ്റംസ് ആദ്യം പിടികൂടിയത്.ചോദ്യം ചെയ്യലിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 871 ഗ്രാം തൂക്കമുള്ള 4 സ്വർണ മിശ്രിത ക്യാപ്സ്യൂളുകൾ കണ്ടെടുത്തു.വേർതിരിച്ചെടുത്ത 810 ഗ്രാം തൂക്കമുള്ള സ്വർണ്ണം ലഭിച്ചതായും വിപണിമൂല്യം 50 ലക്ഷം മതിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.രണ്ടാമത്തെ സംഭവത്തിൽ സലാം എയർ …

ഭിന്ന ശേഷിക്കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊന്ന് കിണറ്റിൽ തള്ളി; കൊടും ക്രൂരത നടത്തിയ അമ്മ കീഴടങ്ങി

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ മകളെ അമ്മ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി കിണറ്റില്‍ തളളിയിട്ടു.ചിറയിൻകീഴ് പടുവത്ത് വീട്ടില്‍ അനുഷ്‌കയാണ് (8) കൊല്ലപ്പെട്ടത്.കഴിഞ്ഞ രണ്ട് ദിവസമായി അമ്മ മിനിയെയും അനുഷ്കയെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെയോടെ മിനി പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം കിണറ്റിലിട്ടെന്നാണ് മിനി നല്‍കിയ മൊഴി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; കണ്ണൂർ സ്വദേശിനി പിടിയിൽ

കൊച്ചി:വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. മഹാരാഷ്ട്ര നവി മുംബൈയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയായ മേരി സാബു(34)വാണ് പിടിയിലായത്.നവി മുംബൈ സ്വദേശി കിഷോര്‍ വെനേറാമിനെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.അസര്‍ബയ്ജാനില്‍ റിഗ്ഗില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാറ്റൂര്‍ സ്വദേശി സിബിനില്‍ നിന്ന് 1.25 ലക്ഷം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. പ്രതികളുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഏഷ്യാ ഓറിയ എന്ന റിക്രൂട്ടിങ് സ്ഥാപനം വഴിയാണ് വിദശത്തേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തത്. പരാതിക്കാരനെ മുംബൈയിലേക്ക് വിളിച്ചു വരുത്തി …

സഹോദരൻ്റെ ജീവൻ രക്ഷിക്കാൻ വൃക്ക ദാനം ചെയ്തു; യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്

വെബ്ബ് ഡെസ്ക്: വൃക്ക ദാനം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ബൈരിയാഹി ഗ്രാമത്തിലാണ് സംഭവം.രോഗിയായ സഹോദരന്റെ ജീവന്‍ രക്ഷിക്കാനാണ് യുവതി ഒരു വൃക്ക നല്‍കിയത്. ഇക്കാര്യം സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതോടെ ഭര്‍ത്താവ് വാട്‌സ്‌ആപ് വഴി യുവതിയെ മുത്തലാഖ് ചൊല്ലുകയും ചെയ്തു. സഹോദരന്റെ ജീവന്‍ അപകടത്തിലായ സാഹചര്യത്തിലാണ് വൃക്ക ദാനം ചെയ്യാന്‍ യുവതി തയ്യാറായത്.  വൃക്കദാനത്തെ കുറിച്ച്‌ അറിയിച്ചയുടന്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നുവെന്ന് യുവതി പറയുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് …

പാർലമെൻ്റിൻ്റെ സുരക്ഷ ഇനി സി ഐ എസ് എഫിൻ്റെ കരങ്ങളിൽ; ഡൽഹി പൊലീസിനെ ഒഴിവാക്കി;വിജ്ഞാപനം ഇറക്കി ആഭ്യന്തര വകുപ്പ്

ന്യൂഡൽഹി:പാര്‍ലമെന്റ് മന്ദിരത്തിൻ്റെ സുരക്ഷാ ഇനി സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് ഏറ്റെടുക്കും. അടുത്തിടെ നടന്ന പാര്‍ലമെന്റ് സുരക്ഷാ ലംഘനത്തിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി പോലീസില്‍ നിന്ന് സുരക്ഷാ ചുമതല സിഐഎസ്‌എഫ് ഏറ്റെടുക്കുക.കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ആഭ്യന്തര വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവേശനം നടത്തുന്നവരെ പരിശോധിക്കുന്നതുള്‍പ്പടെ എല്ലാ അനുബന്ധ ഉത്തരവാദിത്തങ്ങളും സിഐഎസ്‌എഫ് ഏറ്റെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സംയോജിത സുരക്ഷാ പരിരക്ഷ നല്‍കുന്ന കേന്ദ്ര സായുധ പോലീസ് സേനയാണ് സിഐഎസ്‌എഫ്. നിലവില്‍ എയ്റോസ്പേസ് ഡൊമെയ്നുകള്‍, സിവില്‍ …

മറിയക്കുട്ടിയുടെ പെന്‍ഷന്‍ കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കണം; പണമില്ലായെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ ഏതെങ്കിലും ആഘോഷങ്ങള്‍ മുടക്കുന്നുണ്ടോ? സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: പെന്‍ഷന്‍ മുടങ്ങിയിതിനെതിരെ മറിയക്കുട്ടി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മറിയക്കുട്ടിക്ക് പെന്‍ഷന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനം നാളെ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി പറഞ്ഞു. പെന്‍ഷന്‍ നല്‍കാന്‍ കഴിയില്ലെങ്കില്‍ മൂന്ന് മാസത്തെ മറിയക്കുട്ടിയുടെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണം. മറ്റ് കാര്യങ്ങള്‍ക്ക് പണം ചെലവാക്കാന്‍ സര്‍ക്കാരിനുണ്ട്. പണം കൊടുക്കാന്‍ വയ്യെങ്കില്‍ മരുന്നിന്റേയും ആഹാരത്തിന്റേയും ചെലവെങ്കിലും കൊടുക്കൂവെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അഞ്ച് മാസമായി വിധവാപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലി സ്വദേശി മറിയക്കുട്ടി നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ …

വീട്ടില്‍ നടന്ന ചടങ്ങിന്റെ ഭക്ഷണ അവശിഷ്ടങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഉപേക്ഷിച്ചത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍; പിഴയീടാക്കി ആരോഗ്യവകുപ്പ്

കാസര്‍കോട്: വീട്ടില്‍ നടന്ന ചടങ്ങിന്റെ ഭക്ഷണ അവശിഷ്ടങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഉപേക്ഷിച്ചത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍. പരാതിയെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതരെത്തി പിഴ ചുമത്തി. മടിക്കൈ ചായ്യോത്ത് കൊടുവക്കുന്നാണ് സംഭവം. പ്രദേശവാസികള്‍ വിവരമറിയിച്ചതനുസരിച്ച് വാര്‍ഡ് മെമ്പറും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സനുമായ കെ.സത്യ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് മടിക്കൈ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ബിജുവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. ചന്ദ്രനും ചേര്‍ന്ന് ചായ്യോം സ്വദേശിയില്‍ നിന്ന് 10,000 രൂപ പിഴയീടാക്കി. ചായ്യോം …

അനധികൃത സ്വത്ത് സമ്പാദനം; തമിഴ്നാട് മന്ത്രിക്കും ഭാര്യക്കും തടവും പിഴയും ശിക്ഷ

ചെന്നൈ:അനധികൃത സ്വത്ത് സമ്പാദന കേസില്‍ തമിഴ്നാട് മന്ത്രി പൊന്മുടിക്കും ഭാര്യക്കും മൂന്ന് വര്‍ഷം തടവ്. മന്ത്രി 50 ലക്ഷം രൂപ പിഴയും അടക്കണം.മദ്രാസ് ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. ചൊവ്വാഴ്ച പൊന്മുടിയും ഭാര്യയും കേസില്‍ കുറ്റക്കാരാണെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഇരുവരേയും വെറുതെവിട്ട കീഴ്ക്കോടതി വിധി റദ്ദാക്കിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. തുടര്‍ന്ന് തങ്ങളുടെ പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച്‌ കുറഞ്ഞ ശിക്ഷ നല്‍കണമെന്നും ഇരുവരും കോടതിയില്‍ വാദിച്ചു. ഈ വാദം കൂടി പരിഗണിച്ചാണ് മൂന്ന് വര്‍ഷം തടവുശിക്ഷ കോടതി …

വയറുവേദനക്ക് ചികിത്സ വാടകവീട്ടില്‍; മരുന്നില്‍ മയക്കി യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍

വയറുവേദന ചികിത്സിക്കാമെന്ന് പറഞ്ഞ് മരുന്ന് നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. മലപ്പുറം കാവനൂര്‍ സ്വദേശി അബ്ദുള്‍ റഹ്‌മാനെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഡിസംബര്‍ ഒന്‍പതാം തീയതി മടവൂരില്‍ മുറിയെടുത്തായിരുന്നു പീഡനം.വയറുവേദനയ്ക്ക് ചികിത്സ നല്‍കാമെന്ന് പറഞ്ഞാണ് പ്രതി യുവതിയെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മുറിയിലെത്തിയ യവതിയെ മരുന്ന് നല്‍കി മയക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതി നല്‍കിയതോടെ അരീക്കോട്ടുനിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വ്യാജസിദ്ധനായ അബ്ദുള്‍ റഹ്‌മാന്‍ സമാനരീതിയില്‍ കൂടുതല്‍ യുവതികളെയും കുട്ടികളെയും …

ടാങ്കിനു കുഴിയെടുക്കുന്നതിനിടയിൽ മണ്ണിടിഞ്ഞു വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

കാസർകോട്: സെപ്റ്റിക് ടാങ്കിനായി കുഴിയെടുക്കുന്നതിനിടയില്‍ കല്ലും മണ്ണും ഇടിഞ്ഞു വീണു കല്ലുകെട്ട് മേസ്തിരി മരിച്ചു. തമിഴ്‌നാട്, സേലം കള്ളക്കുറിച്ചി, തണ്ടലെയിലെ അയ്യനാര്‍ (63)ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ഉളിയത്തടുക്ക, ബിലാല്‍ നഗറിലെ ഒരു വീട്ടില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അപകടം. ഉടന്‍ കുഴിയില്‍ നിന്നു മുകളില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കാസര്‍കോട്, ഫോര്‍ട്ട് റോഡിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു അയ്യനാര്‍ താമസിച്ചിരുന്നത്. വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഭാര്യ: ലക്ഷ്മി. മക്കള്‍: അരുണ്‍ദാസ്, അരുള്‍പ്രകാശ്, അരുള്‍മണി. സഹോദരങ്ങള്‍: പാണ്ഡ്യന്‍, പാര്‍വ്വതി, ഇന്ദിര, …