ജമ്മുകാശ്മീരിൽ സൈനിക വാഹനം ഭീകരർ ആക്രമിച്ചു; മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു; സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുന്നു

ശ്രീനഗർ: പൂഞ്ചിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. 4 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. സുരാൻകോട്ട് തെഹ്സിലിലെ ദേരാ കി ഗലി വനമേഖലയിലാണ് ആക്രമണം നടന്നത്. കൂടുതൽ സൈനികർ പൂഞ്ചിൽ എത്തിയിട്ടുണ്ട്.
രജൗരി ജില്ലയിൽ കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ക്യാപ്റ്റനുൾപ്പെടെ രണ്ട് പേർ വീരമൃത്യു വരിച്ചിരുന്നു. പ്രദേശത്ത് കഴിഞ്ഞ വർഷങ്ങളായി ഭീകരാക്രമണം ഈ കുറച്ചു രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. രജൗരി, പൂഞ്ച് ജില്ലകളിലായി ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ആക്രമണത്തിൽ 10 സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ട് വർഷത്തിനിടെ ഈ പ്രദേശത്ത് 35 സൈനികരാണ് ഏറ്റമുട്ടലിൽ വീരമൃത്യവരിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page