ഗള്‍ഫില്‍ വാഹനാപകടത്തിൽ പരിക്കേറ്റ കാസർകോട് സ്വദേശി മരിച്ചു

ഗള്‍ഫില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. അജാനൂര്‍ കൊത്തിക്കാല്‍ സ്വദേശി അബ്ദുള്ളയുടെ മകന്‍ അഷ്‌ക്കര്‍ അബ്ദുള്ള (30) യാണ് മരിച്ചത്. ഷാര്‍ജയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിവരികയായിരുന്ന അഷ്‌ക്കര്‍ അബ്ദുല്ല ഇക്കഴിഞ്ഞ 17ന് ആണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച്ച അജ്മാന്‍ ജംഗ്ഷനില്‍ ട്രാഫിക്ക് സിഗ്‌നല്‍ കാത്ത് നില്‍ക്കുകയായിരുന്ന അഷ്‌ക്കറിന്റെ ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. ബൈക്കില്‍ നിന്നും തെറിച്ച അഷ്‌ക്കര്‍ സിഗ്‌നല്‍ പോസ്റ്റില്‍ തലയിടിച്ച് വീണിരുന്നു. ഗുരുതര പരിക്കുകളോടെ അജ്മാന്‍ അല്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സക്കിടെ വ്യാഴാഴ്ച രാത്രി മരണപ്പെട്ടു. ബൈക്കില്‍ സാധനം വാങ്ങാന്‍ പോകുമ്പോഴായിരുന്നു അപകടം. മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ: മിസ്രിയ. മകള്‍: ആമിന (മൂന്നു വയസ്). സഹോദരങ്ങള്‍: അഷ്ഫല, ആഷ്ഫാന, ആഷിഫ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page