വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; കണ്ണൂർ സ്വദേശിനി പിടിയിൽ


കൊച്ചി:വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. മഹാരാഷ്ട്ര നവി മുംബൈയില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയായ മേരി സാബു(34)വാണ് പിടിയിലായത്.നവി മുംബൈ സ്വദേശി കിഷോര്‍ വെനേറാമിനെ കേസിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അസര്‍ബയ്ജാനില്‍ റിഗ്ഗില്‍ ജോലി വാഗ്ദാനം ചെയ്ത് മലയാറ്റൂര്‍ സ്വദേശി സിബിനില്‍ നിന്ന് 1.25 ലക്ഷം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. പ്രതികളുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ഏഷ്യാ ഓറിയ എന്ന റിക്രൂട്ടിങ് സ്ഥാപനം വഴിയാണ് വിദശത്തേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തത്. പരാതിക്കാരനെ മുംബൈയിലേക്ക് വിളിച്ചു വരുത്തി അഭിമുഖവും മെഡിക്കല്‍ പരിശോധനയും നടത്തി. വിസയ്ക്കും മറ്റുമായി 1.25 ലക്ഷം രൂപ കൈപ്പറ്റി തട്ടിപ്പുസംഘം വ്യാജ വിസ നല്‍കുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരന്‍ പോലീസില്‍ പരാതി നല്‍കി.
വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. നിരവധി പേരില്‍ നിന്ന് ഇവര്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഇന്‍സ്പെക്ടര്‍ എന്‍.എ.അനൂപ്, എസ്.ഐമാരായ ജെ. റോജോമോന്‍, എം.സി. ഹാരീഷ്, ജെയിംസ് മാത്യു, വി.കെ. രാജു, സീനിയര്‍ സി.പി.ഒമാരായ മീര രാമകൃഷ്ണന്‍, എം.ബി. ജയന്തി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page