ഭിന്ന ശേഷിക്കാരിയായ മകളെ ശ്വാസം മുട്ടിച്ച് കൊന്ന് കിണറ്റിൽ തള്ളി; കൊടും ക്രൂരത നടത്തിയ അമ്മ കീഴടങ്ങി

തിരുവനന്തപുരം: ഭിന്നശേഷിക്കാരിയായ മകളെ അമ്മ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി കിണറ്റില്‍ തളളിയിട്ടു.ചിറയിൻകീഴ് പടുവത്ത് വീട്ടില്‍ അനുഷ്‌കയാണ് (8) കൊല്ലപ്പെട്ടത്.കഴിഞ്ഞ രണ്ട് ദിവസമായി അമ്മ മിനിയെയും അനുഷ്കയെയും കാണാനില്ലായിരുന്നു. ഇന്ന് രാവിലെയോടെ മിനി പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതിന് ശേഷം കിണറ്റിലിട്ടെന്നാണ് മിനി നല്‍കിയ മൊഴി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഇവരെ കൂടുതൽ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page