കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ ചാരപ്രവർത്തനം; താത്കാലിക ജീവനക്കാരൻ പിടിയിൽ; നിർമ്മാണത്തിലിരുന്ന കപ്പലിൻ്റെ ചിത്രങ്ങൾ പകർത്തി കൈമാറിയെന്ന് കണ്ടെത്തൽ

കൊച്ചി:കൊച്ചി കപ്പല്‍ നിർമ്മാണ ശാലയിലെ ഔദ്യോഗിക രഹസ്യം ചോര്‍ത്തിയതിനെ തുടർന്ന് കരാര്‍ ജീവനക്കാരൻ അറസ്റ്റില്‍. മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് (30) സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്.

നാവികസേനക്കായി നിര്‍മിക്കുന്ന കപ്പലിന്റെ തന്ത്രപ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെ മെയിന്റനൻസ്, ലൊക്കേഷൻ, വിവിഐപി സന്ദർശനങ്ങൾ എന്നിവയുടെ ചിത്രങ്ങൾ ഇയാള്‍ മൊബൈലില്‍ പകര്‍ത്തുകയും തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ അത് മറ്റൊരാള്‍ക്ക് കൈമാറുകയും ചെയ്തെന്നാണ് കണ്ടെത്തിയത്. മാർച്ച് 1 മുതൽ ഡിസംബർ 19 വരെ പല ദിവസങ്ങളിലായി എയ്ഞ്ചല്‍ പായല്‍ എന്ന സമൂഹമാധ്യമ അക്കൗണ്ടിലേക്കാണ് ചിത്രങ്ങള്‍ കൈമാറിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്റലിജൻസ്‌ ബ്യൂറോ, കപ്പല്‍ ശാലയിലെ ആഭ്യന്തരസുരക്ഷ അന്വേഷണ വിഭാഗം എന്നിവയുടെ അന്വേഷണത്തിലാണ്‌ സംഭവം കണ്ടെത്തിയത്‌. തുടര്‍ന്ന്‌ പൊലീസിന് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.ഇയാൾക്ക് എതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ്സെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page