വീട്ടില്‍ നടന്ന ചടങ്ങിന്റെ ഭക്ഷണ അവശിഷ്ടങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഉപേക്ഷിച്ചത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍; പിഴയീടാക്കി ആരോഗ്യവകുപ്പ്

കാസര്‍കോട്: വീട്ടില്‍ നടന്ന ചടങ്ങിന്റെ ഭക്ഷണ അവശിഷ്ടങ്ങളും നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഉപേക്ഷിച്ചത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍. പരാതിയെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതരെത്തി പിഴ ചുമത്തി. മടിക്കൈ ചായ്യോത്ത് കൊടുവക്കുന്നാണ് സംഭവം. പ്രദേശവാസികള്‍ വിവരമറിയിച്ചതനുസരിച്ച് വാര്‍ഡ് മെമ്പറും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സനുമായ കെ.സത്യ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് മടിക്കൈ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ബിജുവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. ചന്ദ്രനും ചേര്‍ന്ന് ചായ്യോം സ്വദേശിയില്‍ നിന്ന് 10,000 രൂപ പിഴയീടാക്കി. ചായ്യോം സ്വദേശിയുടെ വീട്ടില്‍ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടന്നിരുന്നു. ഇതിനോടനുബന്ധിച്ച് ഭക്ഷണം വിതരണം ചെയ്യുന്നതിനായി, നിരോധിച്ച പ്ലാസ്റ്റിക് കപ്പുകളും പാത്രങ്ങളും ഉപയോഗിക്കുകയും മടിക്കൈ പഞ്ചായത്തിലെ കൊടുവക്കുന്ന് പ്രദേശത്ത് തള്ളുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page