വയറുവേദനക്ക് ചികിത്സ വാടകവീട്ടില്‍; മരുന്നില്‍ മയക്കി യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍

വയറുവേദന ചികിത്സിക്കാമെന്ന് പറഞ്ഞ് മരുന്ന് നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. മലപ്പുറം കാവനൂര്‍ സ്വദേശി അബ്ദുള്‍ റഹ്‌മാനെയാണ് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ഡിസംബര്‍ ഒന്‍പതാം തീയതി മടവൂരില്‍ മുറിയെടുത്തായിരുന്നു പീഡനം.
വയറുവേദനയ്ക്ക് ചികിത്സ നല്‍കാമെന്ന് പറഞ്ഞാണ് പ്രതി യുവതിയെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മുറിയിലെത്തിയ യവതിയെ മരുന്ന് നല്‍കി മയക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. യുവതി പരാതി നല്‍കിയതോടെ അരീക്കോട്ടുനിന്നാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വ്യാജസിദ്ധനായ അബ്ദുള്‍ റഹ്‌മാന്‍ സമാനരീതിയില്‍ കൂടുതല്‍ യുവതികളെയും കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. 2019-ല്‍ ഇയാള്‍ പോക്സോ കേസില്‍ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page