മമ്മൂട്ടിയുടെ ‘കാതൽ’ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നു; വാനോളം പുകഴ്ത്തി ന്യൂയോർക്ക് ടൈംസ്

മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം കാതലിനെ പ്രശംസിച്ച് ന്യൂയോർക് ടൈംസ്. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദി കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗ്ഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പുകഴ്ത്തിയിട്ടുണ്ട്. മമ്മൂട്ടി വളരെ സെൻസിറ്റീവ് ആയി അവതരിപ്പിച്ച ചിത്രം കേരളത്തിൽ മാത്രമല്ല പുറത്തും പ്രശംസനേടി എന്നും ലേഖനത്തിൽ പറയുന്നു.മലയാള സിനിമ ലോകത്തിനു മുന്നിൽ അറിയപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാതൽ. കുറഞ്ഞ ചെലവും സൂക്ഷ്മതയുള്ള ചിത്രീകരണവും യഥാർത്ഥ മനുഷ്യ …

ബൈക്ക് അപകടത്തിൽ പെട്ട് രക്തം വാർന്നൊഴുകുന്ന ആളെ പ്രഥമ ശ്രുശ്രൂഷ നൽകി ജീവൻ രക്ഷിച്ചത് ആശുപത്രി ജീവനക്കാരി; നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും കൈയ്യടി വാങ്ങി ഷാനിബ

കണ്ണൂർ: റോഡിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ചോര വാർന്ന് റോഡിൽ കിടന്നയാളെ മരണത്തിൽ നിന്ന് രക്ഷിച്ചത് ആശുപത്രി ജീവനക്കാരി. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെ ജീവനക്കാരി ഷാനിബയാണ് പ്രഥമ ശുശ്രൂഷ നൽകി യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. ഷാനിബയുടെ മാതൃകാപരമായ പ്രവർത്തനത്തിന് പല കോണുകളിൽ നിന്നും അഭിനന്ദനപ്രവാഹമാണ് ഇപ്പോൾ.വെള്ളിയാഴ്ച ഉച്ചയ്ക്ക് തലശ്ശേരി മലബാർ കാൻസർ സെന്ററിന് സമീപമാണ് ബൈക്ക് യുവാവിനെ ഇടിച്ചത്. അപകടത്തിൽ പരിക്കേറ്റ് രക്തം വാർന്ന നിലയിൽ കിടക്കുകയായിരുന്ന കോടിയേരി നജ്മ മൻസിൽ അബ്ദുൽഖാദർ. …

സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്ത നിലപാട് അല്ല; അയോധ്യയില്‍ ആര് പോയാലും ഞങ്ങളുടെ വികാരം വ്രണപ്പെടില്ലെന്നു ജിഫ്രി തങ്ങള്‍

കോഴിക്കോട്: അയോധ്യ വിഷയത്തില്‍ വ്യക്തമായ പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്ത നിലപാട് അല്ലെന്നും രാഷ്ട്രീയ കക്ഷികളുടെ രാഷ്രീയ നയങ്ങളില്‍ സമസ്തക്ക് അഭിപ്രായമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. കോഴിക്കോട് നടന്ന സമസ്ത യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍ അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനത്തിന് സമസ്തക്ക് ഏതായാലും ക്ഷണമില്ല. ക്ഷണിച്ചാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്ഷണം സ്വീകരിക്കാം, അല്ലെങ്കില്‍ തള്ളാം. അത് അവരുടെ നയം. സമസ്തയുടെ നയം സമസ്തയാണ് പറയേണ്ടതെന്നും …

മുന്നോട്ടുള്ള ജീവിതത്തില്‍ കരുതലായി കരുത്തായി ഒരാള്‍ കൂട്ട് വരികയാണ്.; ബിഗ് ബോസ് താരം ശാലിനി നായര്‍ വിവാഹിതയായി

ബിഗ് ബോസ് മലയാളം മുന്‍ മത്സരാര്‍ഥിയും അവതാരകയുമായ ശാലിനി നായര്‍ വിവാഹിതയായി. ദിലീപ് ആണ് വരന്‍. ശാലിനി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.മലയാളം ടെലിവിഷന്‍ അവതരണ മേഖലയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് അശ്വതി എന്ന ശാലിനി നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ എത്തിയപ്പോള്‍ കൂടുതല്‍ പേര്‍ ശാലിനി നായരെ അറിയപ്പെടാനും തുടങ്ങി. എന്നാല്‍ ആ സീസണില്‍ അധികകാലം ബിഗ് ബോസ് ഹൗസിനുള്ളില്‍ തുടരാന്‍ ശാലിനി നായര്‍ക്ക് സാധിച്ചിരുന്നില്ല. ഇമോഷണലി വീക്കായ …

മുഖ്യമന്ത്രിക്ക് വീണ്ടും വധഭീഷണി; കത്ത് എത്തിയത് പഴയ കമ്മ്യൂണിസ്റ്റുകാർ എന്ന് അവകാശപ്പെട്ട്; കുഴിബോംബ് വക്കുമെന്ന ഭീഷണിയിൽ അന്വേഷണം തുടങ്ങി പൊലീസ്

കൊച്ചി: മുഖ്യമന്ത്രിയ്ക്ക് ബോംബ് ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ഇന്നലെ  എഡിഎമ്മിന്റെ ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്.കുഴിബോംബ് വയ്ക്കുമെന്നാണ് ഭീഷണി. സംഭവത്തില്‍ തൃക്കാക്കര പൊലീസ് കേസെടുത്തു.പഴയ കമ്മ്യൂണിസ്റ്റുകളാണ് തങ്ങളെന്നും ഭരണം നശിപ്പിച്ചുവെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കത്ത് തൃക്കാക്കര പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ബോംബ് വയ്ക്കുമെന്നാണ് കത്തില്‍ പറയുന്നത്. കത്തിലെ സീല്‍ ഉള്‍പ്പെടെയുള്ളവ വ്യക്തമല്ല. കത്ത് എവിടെനിന്നാണ് അയച്ചതെന്ന് പരിശോധിക്കുകയാണ് പൊലീസ്. സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. നവകേരള സദസിന്റെ മാറ്റിവച്ച യോഗം …

കേരളാ തീരത്തും തമിഴ്നാട് തീരത്തും ഒരു മീറ്ററിലേറെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത;തീരദേശ വാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും  ഇന്ന് രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള …

മറ്റൊരാള്‍ക്കൊപ്പമുള്ള ഭാര്യയുടെ ഫോട്ടോ കണ്ട് പ്രകോപിതനായി; ഭര്‍ത്താവിന്റെ കുത്തേറ്റ് യുവാവ് ആശുപത്രിയില്‍

കാസര്‍കോട്: ഫോട്ടോയുമായി ബന്ധപ്പെട്ട പ്രശ്നത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു. പരിക്കേറ്റ നെക്രാജെ, പൈക്ക സ്വദേശി ചാമുണ്ഡിമൂല ഹൗസിലെ എം.ബാലകൃഷ്ണ(38) നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി നെക്രാജെ, അര്‍ളടുക്കയിലെ രജ്ഞിത്തിനെ ബദിയഡുക്ക പൊലീസ് അറസ്റ്റു ചെയ്തു. കോടതി ഇയാളെ റിമാന്റു ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ ബാലടുക്ക ഓട്ടോ സ്റ്റാന്റിനു സമീപത്താണ് സംഭവം. കുത്തേറ്റ യുവാവും പ്രതിയുടെ ഭാര്യയും ഒരുമിച്ചുള്ള ഫോട്ടോ, മൊബൈലിലേയ്ക്ക് ആരോ അയച്ചു കൊടുത്തതാണ് അക്രമത്തിനു കാരണമെന്ന് കേസില്‍ പറയുന്നു. ഓട്ടോ സ്റ്റാന്റിനു സമീപത്ത് …

ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശോധന;15 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി

തിരുവനന്തപുരം: ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ നടത്തി. ചിക്കന്‍ വിഭവങ്ങളില്‍ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ന്യൂ ഇയര്‍ വിപണികളിൽ പരിശോധനകള്‍ ശക്തമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അല്‍-ഫാം, തന്തൂരി ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, ഷവായ തുടങ്ങിയ ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കടകള്‍ …

ഒന്നര വയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു; അസ്വഭാവിക മരണത്തിന് കേസ്സെടുത്ത് പൊലീസ്

പാലക്കാട്: ഒന്നര വയസ്സുള്ള ആണ്‍കുഞ്ഞ് കുളത്തില്‍ വീണു മരിച്ചു. വണ്ടുംതര നീര്‍പ്പാറ കിഴക്കേതില്‍ ഉമ്മറിന്റെയും മുബീനയുടെയും മകൻ മുഹമ്മദ് ഇഹാൻ ആണ് മുങ്ങി മരിച്ചത്.ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. വീട്ടില്‍ കളിക്കുന്നതിനിടെ സമീപത്തെ നീര്‍പ്പാറ കുളത്തിലേക്കു പോയ കുട്ടി അബന്ധത്തില്‍ വീണതാകാം എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ വീണ നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ കുട്ടിയെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉമ്മര്‍, മുബീന ദമ്ബതികളുടെ ഏക മകനാണ്. …

അടഞ്ഞു കിടന്ന വീട്ടില്‍ അഞ്ച് മനുഷ്യരുടെയും വളര്‍ത്തുമൃഗത്തിന്റെയും അസ്ഥികൂടങ്ങള്‍; ഞെട്ടിക്കുന്ന കാഴ്ച

കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ നാലുവര്‍ഷത്തോളമായി അടഞ്ഞു കിടന്ന വീട്ടില്‍നിന്ന് അഞ്ച് മനുഷ്യരുടെയും ഒരു വളര്‍ത്തുമൃഗത്തിന്റെയും അസ്ഥികൂടങ്ങള്‍ കണ്ടെത്തി. വീട്ടില്‍ താമസിച്ചവരെന്നു കരുതപ്പെടുന്ന കുടുംബാംഗങ്ങളുടെ അസ്ഥികൂടങ്ങളാണ് കണ്ടെടുത്തത്. മദ്യ ലഹരിയില്‍ വീട് തുറന്ന് അകത്തു കയറിയ ആളാണ് അസ്ഥികൂടങ്ങള്‍ ആദ്യം കണ്ടത്. പേടിച്ചു നിലവിളിച്ചു പുറത്തേക്കോടിയ ഇദ്ദേഹം രണ്ടു ദിവസം കഴിഞ്ഞാണ് മറ്റുള്ളവരോട് വിവരം പുറത്തു പറഞ്ഞത്. ഇതുവഴി പ്രഭാത സവാരിക്ക് പോകുന്നവര്‍ വ്യാഴാഴ്ച വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി …

എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

കണ്ണൂര്‍: എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ വിവിധ വകുപ്പുകള്‍ പ്രകാരം 95 വര്‍ഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയടക്കാനും കണ്ണൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചു. ചിറക്കല്‍ പഞ്ചായത്തിലെ 51 വയസുകാരനെയാണ് അതിവേഗ പ്രത്യേക പോക്‌സോ ജഡ്ജ് പി. നിഷ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാലു വര്‍ഷവും എട്ടു മാസവും കൂടുതലായി ശിക്ഷ അനുഭവിക്കണം. ശിക്ഷകള്‍ ഒരുമിച്ചു ഒരുമിച്ചു അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷം ശിക്ഷ അനുഭവിക്കണം. പീഡനത്തിന് ഇരയായ പെണ്‍കുട്ടി …

വയനാട്ടിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി; അസുഖം ബാധിച്ചതെന്ന നിഗമനത്തിൽ വനം വകുപ്പ്

കൽപ്പറ്റ: വയനാട് നടവയലില്‍ പുലിയെ അവശനിലയില്‍ കണ്ടെത്തി. അസുഖം ബാധിച്ചുള്ള അവശതയാണെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി ടീമും സ്ഥലത്തെത്തിയിട്ടുണ്ട്.തോടിനോട് ചേര്‍ന്ന് പുലിയെ കണ്ടതോടെ നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. പുലിക്ക് പരിക്കോ മറ്റോ ഉണ്ടോ എന്ന് അറിയാന്‍ പിടികൂടി പരിശോധിക്കണം. ഇടയ്ക്കിടെ പുലി ചെറുതായി സഞ്ചരിക്കുന്നുമുണ്ട്.പുലിയെ വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്. മയക്കുവെടി വയ്ക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.

കടയിലേക്ക് പുറപ്പെട്ട ആള്‍ പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടില്‍ നിന്നും രാത്രി കടയിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട ആളെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വോര്‍ക്കാടി ആനക്കല്ല് സ്വദേശി ബാലകൃഷ്ണ നായ്ക്(39) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കൂലിപ്പണി കഴിഞ്ഞ് എത്തിയ ബാലകൃഷ്ണ കടയില്‍ പോകണമെന്നും ഒരു സാധനം വാങ്ങാനുണ്ടെന്നും വീട്ടുകാരെ അറിയിച്ചാണ് അവിടെ നിന്നും ഇറങ്ങിപ്പോയത്. അര്‍ധരാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതേതുടര്‍ന്ന് അയല്‍വാസികളും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ആനക്കല്ല് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരക്കെത്തിച്ചു. ഇന്‍ക്വസ്റ്റ് …

വനിതാ പഞ്ചായത്തംഗത്തിൻ്റെ വീട്ടിലേക്ക് പാമ്പിനെ ചാക്കിൽ കെട്ടി എറിഞ്ഞു; പരാതിയിൽ അന്വേഷണം തുടങ്ങി പൊലീസ്

പത്തനംതിട്ട:വനിതാ പഞ്ചായത്ത് അംഗത്തിന്‍റെ വീട്ടിലേക്ക് പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളി. പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.ചെന്നീര്‍ക്കര ആറാം വാര്‍ഡ് മെമ്പർ ബിന്ദു ടി. ചാക്കോ ഇതുസംബന്ധിച്ച്‌ ഇലവുംതിട്ട പൊലീസില്‍  പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടിയെന്നും വനംവകുപ്പിനെ വിളിക്കണം എന്നും നാട്ടുകാരില്‍ ചിലര്‍ മെമ്പറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിനുപിന്നാലെ ആരോ പാമ്പിനെ ചാക്കിലാക്കി മെമ്പറുടെ വീടിന് മുന്നില്‍ തന്നെ തള്ളുകയായിരുന്നു.  ഈ സംഭവത്തിനുശേഷം മെമ്പറുടെ …

കോവിഡ് പുതിയ വകഭേദം JN.1 അതിവേഗം പടരുന്നു; കുട്ടികളെ രോഗബാധയില്‍ നിന്ന് രക്ഷിക്കാനുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം

കോവിഡ്-19 പുതിയ വകഭേദം ജെഎൻ.1 ആഗോളതലത്തിൽ അതിവേഗം വ്യാപിക്കുകയാണ്. ഇന്ത്യയിലും പുതിയ കേസുകൾ ഉണ്ടായിക്കോണ്ടേയിരിക്കുന്നു. നിലവിലുള്ള വാക്സിനേഷനുകൾ ഈ പുതിയ ഉപ വകഭേദത്തിൽ നിന്ന് പൂർണ്ണമായ സംരക്ഷണം നൽകുമോ എന്ന് വ്യക്തമല്ലെങ്കിലും, കുട്ടികളുൾപ്പെടെയുള്ള പ്രതിരോധ ശക്തി കുറഞ്ഞ ആളുകളില്‍ രോഗം പടരാതിരിക്കാൻ പ്രതിരോധ നടപടികൾ പാലിക്കണം. മാസ്‌കുകൾ തിരികെ കൊണ്ടുവരുന്നത് മുതൽ ശുചിത്വ നടപടികൾ വരെ. വൈറസിനെ കുറിച്ചും അതിന്റെ വ്യാപനം തടയുന്നതിനെ കുറിച്ചും മാതാപിതാക്കൾ കുട്ടികളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണ്. കേസുകളുടെ വർദ്ധനവിനിടയിലും കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ …

കവിത കൊല്ലപ്പെട്ടത് പുറം ലോകമറിയിച്ചതാര്?മാവോയിസ്റ്റ് പോസ്റ്ററിനു പിന്നിലെ ദുരൂഹത തേടി പൊലിസ്

കണ്ണൂര്‍: ഇരിട്ടി അയ്യന്‍കുന്ന് പഞ്ചായത്തിലെ ഞെട്ടിത്തോട് വന മേഖലയില്‍ തണ്ടര്‍ബോള്‍ട്ടിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായ മാവോയിസ്റ്റ് കവിതയുടെ മരണം പുറംലോകത്ത് എത്തിച്ച മാവോയിസ്റ്റുകളുടെ നടപടിയെ കുറിച്ചും തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതലയോഗം ചേര്‍ന്നതായി സൂചന. കണ്ണൂര്‍ റെയ്ഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് ഈക്കാര്യത്തില്‍ വിലയിരുത്തല്‍ നടത്തിയത്. വയനാട്, കണ്ണൂര്‍ കലക്ടര്‍മാര്‍ക്ക് യോഗതീരുമാനങ്ങളെ കുറിച്ചുളള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. സി.പി. എം മാവോയിസ്റ്റ് കബനീദളം ഏരിയാസെക്രട്ടറി ആന്ധ്ര സ്വദേശി റായല്‍, സീമ സ്വദേശി കവിത(ലക്ഷ്മി) തണ്ടര്‍ബോള്‍ട്ടിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട വിവരം കബനിദളം …

വിനോദ യാത്രക്കിടെ വിദ്യാർത്ഥിക്ക് ചുംബനം; വിവാദത്തിൽ പ്രതികരണവുമായി അധ്യാപിക; തങ്ങൾ തമ്മിലുള്ള ബന്ധം ഇങ്ങിനെയെന്ന് പ്രധാന അധ്യാപിക

ബംഗളൂരു: സ്‌കൂള്‍ വിനോദയാത്രക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് ചുംബനം നൽകിയ  ഫോട്ടോകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച്‌ അധ്യാപിക ആര്‍ പുഷ്പലത.അമ്മ-മകന്‍ ബന്ധമാണ് തങ്ങള്‍ തമ്മിലെന്നാണ് ഫോട്ടോയെ കുറിച്ചുള്ള സ്‌കൂള്‍ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് പുഷ്പലത നല്‍കിയ മറുപടി. ടൂറിനിടെ എടുത്ത സ്വകാര്യ ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ടെന്നും പുഷ്പലത പറഞ്ഞു.ചിന്താമണി മുരുഗമല്ല സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയാണ് പുഷ്പലത. ഫോട്ടോകള്‍ വൈറലായതിനെ തുടര്‍ന്ന് പുഷ്പലതയെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിസംബര്‍ 22 മുതല്‍ 25 വരെയാണ് സ്‌കൂളില്‍ നിന്ന് …

ചായക്കടയിലേക്ക് ലോറി ഇടിച്ചുകയറി അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം; മൂന്ന് വയസുകാരൻ ഉള്‍പ്പെടെ 19 പേര്‍ ആശുപത്രിയിൽ

ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. ചായക്കടയിലേയ്‌ക്ക് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.19പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പുതുക്കോട്ടയില്‍ നിന്ന് രാമേശ്വരത്തേക്കുള്ള വഴിയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. രണ്ട് വാനിലും ഒരു കാറിലുമായാണ് തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്നത്. പുലര്‍ച്ചെ ചായ കുടിക്കുന്നതിനായി വഴിയോരത്തുള്ള ഒരു കടയ്‌ക്ക് സമീപം വാഹനം നിര്‍ത്തിയിട്ടപ്പോഴാണ് അപകടമുണ്ടായത്. സിമന്റ് കയറ്റിവന്ന ലോറി വാഹനങ്ങളില്‍ ഇടിച്ച ശേഷം ചായക്കടയിലേയ്‌ക്ക് ഇടിച്ചു കയറുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സ് സംഘവം ഉടൻ തന്നെ സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് വാഹനം പൊളിച്ച്‌ മൃതദേഹം …