വയനാട്ടിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി; അസുഖം ബാധിച്ചതെന്ന നിഗമനത്തിൽ വനം വകുപ്പ്

കൽപ്പറ്റ: വയനാട് നടവയലില്‍ പുലിയെ അവശനിലയില്‍ കണ്ടെത്തി. അസുഖം ബാധിച്ചുള്ള അവശതയാണെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി ടീമും സ്ഥലത്തെത്തിയിട്ടുണ്ട്.തോടിനോട് ചേര്‍ന്ന് പുലിയെ കണ്ടതോടെ നാട്ടുകാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്.

പുലിക്ക് പരിക്കോ മറ്റോ ഉണ്ടോ എന്ന് അറിയാന്‍ പിടികൂടി പരിശോധിക്കണം. ഇടയ്ക്കിടെ പുലി ചെറുതായി സഞ്ചരിക്കുന്നുമുണ്ട്.
പുലിയെ വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്. മയക്കുവെടി വയ്ക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.


Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page