അയൽവാസിയുടെ ഗർഭിണിയായ പശുവിനെ മോഷ്ടിച്ചു കടത്തി; ക്രൂരമായി കൊലപ്പെടുത്തി ഇറച്ചി കറിവെച്ചു കഴിച്ച ആൾ പിടിയിലായി

കൊല്ലത്ത് അയൽവാസിയുടെ ഗർഭിണിയായ പശുവിനെ മോഷ്ടിച്ചു കടത്തികൊണ്ടുവന്ന് കൊന്ന് ഇറച്ചിയാക്കിയ യുവാവ് പിടിയിൽ. ചിറക്കര ഒഴുകുപാറ തെങ്ങുവിള കോളനിയിലാണ് സംഭവം. പ്രദേശവാസിയായ ജയപ്രസാദിന്റെ ഉടമസ്ഥതയിൽ ഉളള പശുവിനെയാണ് പ്രതി ജയ കൃഷ്ണൻ കടത്തികൊണ്ടു പോയത്. ഇത് ജയകൃഷ്ണൻ തന്നെ തന്റെ സുഹൃത്തിനെ അറിയിച്ചു കറി വക്കുന്ന കാര്യത്തിൽ സഹായവും തേടിയിരുന്നു. എന്നാൽ സഹായം നിരസിക്കുകയും പൊലീസ്കൺട്രോൾ റൂമിൽ വിവരം ധരിപ്പിക്കുകയും ചെയ്തതാണ് സംഭവം പുറത്തറിയാൻ കാരണം.രാത്രിയിൽ തന്നെ പരവൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലർച്ചെ …

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തി; എക്സറേയിൽ ഡോക്ടർമാർ കണ്ടത് പപ്പടംകുത്തി വിഴുങ്ങിയ നിലയിൽ; മാനസിക വെല്ലുവിളി നേരിടുന്ന 33 കാരി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന യുവതി പപ്പടംകുത്തി വിഴുങ്ങി. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും യുവതി ഇപ്പോൾ ഗുരുതരാവസ്ഥയിൽ. മലപ്പുറം സ്വദേശിനിയായ 33കാരിക്കാണ് ഈ ദുർഗതി ഉണ്ടായത്. നെഞ്ചുവേദനയെത്തുടർനാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. സ്വകാര്യ ആശുപത്രിയിൽ നിന്നും യുവതിയെ ഇന്നലെ പുലർച്ചെ കോഴിക്കോട് മെഡി.കോളജ് ആശുപത്രിയിലേക്ക് മാറ്റി.തുടർന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിൽ നെഞ്ചിൽ പപ്പടം കുത്തി കണ്ടെത്തുകയായിരുന്നു. രണ്ടു മണിക്കൂർ നീണ്ട അടിയന്തര ശസ്ത്ര ക്രിയയിലൂടെ പപ്പടം കുത്തി ഡോക്ടർമാർ പുറത്തെടുത്തു. എന്നാൽഅന്നനാളത്തിലും നെഞ്ചിലും കമ്പി തുളച്ച് കയറിയ നിലയിലായിരുന്നു. …

വാക് തർക്കത്തെ തുടർന്ന് മകൻ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

കൊല്ലം:മൂന്നാംകുറ്റിയില്‍ പിതാവിനെ ചുറ്റികകൊണ്ട് തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ മകൻ അറസ്റ്റില്‍. മങ്ങാട് സ്വദേശി രവീന്ദ്രനാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് മകൻ അഖിലിനെ അറസ്റ്റ് ചെയ്തു.രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഫാൻസി കടയില്‍ വച്ചാണ് സംഭവം. കടയിലെത്തിയ മകനുമായി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് അടിപിടിയിലേക്കും കൊലപാതകത്തിലേക്കും കലാശിക്കുകയായിരുന്നു. ചുറ്റിക കൊണ്ട് മകൻ പിതാവിന്റെ തലയ്‌ക്ക് അടിയ്‌ക്കുകയായിരുന്നു. തലയില്‍ ആഴത്തില്‍ മുറിവേറ്റ ഇയാള്‍ സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു.

ഉള്ളാളിൽ ദർഗ സന്ദർശിക്കാനെത്തിയ മൂന്നു യുവാക്കൾ കടലിൽ കുളിക്കവേ തിരയിൽപ്പെട്ടു; ആശുപത്രിയിൽ എത്തിച്ച ഒരാൾ മരിച്ചു; ഒരാളെ കാണാതായി

മംഗളൂരു: ഉള്ളാളിൽ ദർഗ സന്ദർശിക്കാനെത്തിയ ചിക്കമംഗളൂരു സ്വദേശികളായ മൂന്ന് പേർ കടലിൽ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. മറ്റൊരാളെ രക്ഷപ്പെടുത്തി. സൽമാൻ (19) ആണ് മരിച്ചത്. സെയ്ഫ് അലി (27)യെയാണ് ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയത്.ഒപ്പം വന്ന ബഷീറിനെ (23), കാണാതായി. തിരച്ചിൽ തുടരുകയാണ്. രാവിലെ ഉള്ളാളിൽ എത്തി ദർഗയിൽ ദർശനം നടത്തിയിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷം അടുത്തുള്ള കടൽത്തീരത്തേക്ക് പോയിരുന്നു. മൂവരും കടലിൽ കുളിക്കുന്നതിനിടെ തിരമാലയിൽ പെടുകയായിരുന്നു. കടലിൽ മുങ്ങിത്താഴുന്നത് കണ്ട ആളുകൾ മൊഗവീര ലൈഫ് ഗാർഡ് സംഘത്തെ വിവരം …

കുപ്പിവെള്ളം വാങ്ങുന്നവർ സൂക്ഷിക്കുക; നിരോധിത കുപ്പിവെള്ള കടത്ത് സജീവമാകുന്നു; കടത്തിയ വാഹനം എൻഫോഴ്‌മെന്റ് സ്‌ക്വാഡ് പിടികൂടി പിഴ ചുമത്തി

കാസർകോട്: ജില്ലയിൽ നിരോധിത കുപ്പിവെള്ള കടത്ത് സജീവമാകുന്നു. പള്ളിക്കര ഗ്രാമപഞ്ചായത്ത് 22ാം വാര്‍ഡില്‍ വാഹനത്തില്‍ കടത്തുകയായിരുന്ന നിരോധിത 275 മില്ലി കുപ്പിവെള്ളം ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. 30 ബോട്ടിലുകള്‍ വീതമുള്ള 650 കേയ്‌സ് കുപ്പിവെള്ളമാണ് പിടികൂടിയത്. കുപ്പിവെള്ളം കടത്തിയ വാഹനത്തിന് 25000 രൂപ പിഴ ചുമത്തി.നടപടി സ്വീകരിക്കാന്‍ പള്ളിക്കര ഗ്രാമപഞ്ചായത്തിന് നിര്‍ദ്ദേശവും നല്‍കി. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ പി.വി.ഷാജി, എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ എം.ടി.പി.റിയാസ്, എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് അംഗം ഇ.കെ.ഫാസില്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി …

വിമാനത്തിന്റെ സീറ്റ്‌ പോക്കറ്റിലൂടെയും ട്രിമ്മറിൽ വച്ചും  കടത്താൻ ശ്രമിച്ച സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ കണ്ടെത്തി; സീറ്റ് പോക്കറ്റിലെ സ്വർണ്ണം പിടിക്കപ്പെടുമെന്നു കണ്ടപ്പോൾ ഉപേക്ഷിച്ചതെന്ന് സൂചന

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ട്രിമ്മറിന്റെ യന്ത്രഭാഗത്തിന് അകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം എയർ കസ്റ്റംസ് കണ്ടെത്തി. മസ്കറ്റ് വഴി ജിദ്ദയിൽ  നിന്നും സലാം എയർഫ്ലൈറ്റ് നമ്പർ OV773 ൽവന്ന യാത്രക്കാരൻ മഞ്ചേരി സ്വദേശി മുഹമ്മദ് മുഷിറുൽ നിന്നാണ് ട്രിമ്മറിൻ്റെ യന്ത്രഭാഗത്തിന് അകത്തു കൊണ്ടുവന്ന  2 സ്വർണ്ണ കഷണങ്ങൾ   കണ്ടെത്തിയത്. ഇവയ്ക്ക് ആകെ 250 ഗ്രാം തൂക്കമുണ്ട്. മറ്റൊരു സംഭവത്തിൽ ദുബായ്ൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിചേർന്ന എയർഇന്ത്യ ഫ്ലൈറ്റ് നമ്പർ 6E474 ന്റെ …

ദൈവനാമത്തില്‍ ഗണേഷും സഗൗരവത്തില്‍ കടന്നപ്പള്ളിയും മന്ത്രിമാരായി ചുമതലയേറ്റു

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവമാണ് കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലാണ് ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഘടകകക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിച്ചു. രാജ്ഭവന്റെ പാര്‍ക്കിങ് ഏരിയയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ആയിരം പേര്‍ക്ക് പങ്കെടുക്കാവുന്ന തരത്തിലായിരുന്നു സദസ്സ്. പുതിയ മന്ത്രിമാര്‍ പങ്കെടുക്കുന്ന മന്ത്രിസഭായോഗം ജനുവരി മൂന്നിന് ചേരും.മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രണ്ടര …

പെട്രോൾ ഡീസൽ വില കുറച്ചേക്കുമെന്ന് റിപ്പോർട്ടുകൾ;നീക്കം തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ

വെബ്ബ് ഡെസ്ക്:പുതുവർഷത്തിൽ പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് പത്തുരൂപ വരെ കുറച്ചേക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എണ്ണ കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്നാണ് വിവരം. 2022 മെയ് മാസത്തിന് ശേഷം പെട്രോള്‍, ഡീസല്‍ വില കുറച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുമെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു.നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 77 ഡോളറാണ്. …

എൻ എസ് എസ് ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു

തിരൂർ:എന്‍എസ്‌എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു. തൃപ്രങ്ങോട് തൃപ്രങ്ങോട് കളരിക്കല്‍ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകന്‍ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്.വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു. ഈ സ്‌കൂളിലെ എന്‍എസ്‌എസ് ക്യാംപ് മാവണ്ടിയൂര്‍ സ്‌കൂളില്‍ വച്ചാണ് നടന്നിരുന്നത്. ക്യാംപില്‍ സുധീഷും പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ ക്യാംപ് ആരംഭിക്കുന്നതിനു മുന്‍പ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സുധീഷ് ജ്യോത്സ്യനായും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്‌കാരം …

ഓഡിറ്റോറിയത്തില്‍ വിവാഹത്തിനെത്തിയ പിഞ്ചുകുഞ്ഞിന്റെ മാല കവര്‍ന്ന സ്ത്രീ അറസ്റ്റില്‍

തലശേരി: വിവാഹത്തിന് ഓഡിറ്റോറിയത്തിലെത്തിയ കുടുംബത്തിലെ കുട്ടിയുടെ മാല കവര്‍ന്ന യുവതി പിടിയില്‍. കതിരൂര്‍ ആറാം മൈല്‍ സ്വദേശി ബറാട്ട് ഹൗസില്‍ റഫ്‌ലയെ (44)യാണ് എസ്.ഐ. സജേഷ് സി. ജോസ് അറസ്റ്റു ചെയ്തത്. ലോട്ടസ് തിയേറ്ററിന് സമീപത്തെ ഓഡിറ്റോറിയത്തില്‍ വിവാഹത്തിനെത്തിയ രണ്ടു വയസുകാരിയുടെ ഒരു പവന്റെ മാലയാണ് യുവതികവര്‍ന്നത്. കുട്ടിയുടെമാല കാണാതായതിനെ തുടര്‍ന്ന് കുടുംബം തലശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്ത പോലീസ് കെട്ടിടത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മാല പിന്നീട് വില്‍പന …

റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഗൃഹനാഥന്‍ ബൈക്കിടിച്ച് മരിച്ചു

കാസര്‍കോട്: ജാല്‍സൂറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗൃഹനാഥന്‍ ബൈക്കിടിച്ച് മരിച്ചു. ദേലംപാടി, ബെള്ളിപ്പാടി സ്വദേശിയും കര്‍ഷകനുമായ പുരുഷോത്തമ ഗൗഡ(72)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം. ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമ ഗൗഡയെ ആദ്യം സുള്ള്യയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേയ്ക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം രാത്രി തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിന് പേര്‍ സംബന്ധിച്ചു. ഭാര്യ: സവിത. മകന്‍: തിലക്(ഓട്ടോ ഡ്രൈവര്‍ ജാല്‍സൂര്‍). മരുമകള്‍: …

രാമ ക്ഷേത്രത്തെ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഉപകരണമാക്കുന്നു: സീതാറാം യെച്ചൂരി

കണ്ണൂര്‍: വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ഉപകരണമായി രാമക്ഷേത്രത്തെ ബിജെപി ഉപയോഗിക്കുകയാണെന്ന് സി.പി.എം അഖിലേന്ത്യാജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മത വിശ്വാസത്തെ അവര്‍ ചൂഷണം ചെയ്യുകയാണ്. ഓരോരുത്തരുടെയും മത വിശ്വാസത്തെയും അംഗീകരിക്കണമെന്നുംസിതാറാം യെച്ചൂരി പറഞ്ഞു രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സി.പി.എം പങ്കെടുക്കില്ലന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസ് പങ്കെടുക്കണമോയെന്നത് അവരുടെ ആഭ്യന്തര വിഷയമാണെന്നും അദേഹം വ്യക്തമാക്കി. സിപിഎം വിശ്വാസത്തിന് എതിരല്ല. വിശ്വാസത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നതിനെയാണ് എതിര്‍ക്കുന്നത്. ഇന്ത്യ …

വിനോദ യാത്രക്കിടെ വിദ്യാർത്ഥിയെ ചുംബിച്ചു; ദൃശ്യങ്ങൾ വൈറലായി; പ്രധാന അധ്യാപികക്ക് സസ്പെൻഷൻ

വെബ്ബ് ഡെസ്ക്:വിനോദയാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയ ഹെഡ്മിസ്ട്രസിന് സസ്പെൻഷൻ. കര്‍ണാടകത്തിലെ ചിക്കബല്ലാപ്പൂര്‍ ജില്ലയിലുള്ള മുരുകമല്ല ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ 42 കാരിയായ ഹെഡ്മിസ്ട്രസിനെതിരെയാണ് നടപടി.അടുത്തിടെ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ വിദ്യാര്‍ത്ഥിയെ ഇവര്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തുകയും ഹെഡ്മിസ്ട്രസിനെതിരെ സംസാരിക്കുകയും ചെയ്തിരുന്നു. ബ്ലോക്ക് എഡ്യുക്കേഷണല്‍ ഓഫീസര്‍ (ബിഇഒ) ഉമാദേവി സ്‌കൂള്‍ സന്ദര്‍ശിച്ച്‌ വസ്തുതകള്‍ ചോദിച്ചു മനസിലാക്കിയെന്നും വിനോദയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും വീഡിയോകളും ഹെഡ്മിസ്ട്രസ് ഡിലീറ്റ് ചെയ്‌തതായി കണ്ടെത്തിയതായും ചിക്കബെല്ലാപൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് …

നാരങ്ങാവിലയെ ചൊല്ലിയുണ്ടായ തര്‍ക്കം; തലയ്ക്ക് കുത്തേറ്റ വ്യാപാരിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി

കാസര്‍കോട്: നാരങ്ങാവിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ പഴക്കച്ചവടക്കാരനു തലക്കടിയേറ്റ് ഗുരുതരം. ബേക്കല്‍, മൗവ്വല്‍ സ്വദേശി മുഹമ്മദ് ഷബീറി(26)നാണ് പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ കോട്ടച്ചേരിയിലാണ് സംഭവം.നാരങ്ങയുടെ വിലയെചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ നെല്ലിക്കാട് സ്വദേശി കൃഷ്ണനുമായി കയ്യാങ്കളിയില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് മുഹമ്മദ് ഷബീറിന്റെ തലയ്ക്ക് കല്ലുകൊണ്ട് കുത്തേറ്റത്. ഇതോടെ അബോധാവസ്ഥയിലായ ഷബീറിന്റെ ചെവിയില്‍ നിന്നും തലയില്‍ നിന്നും രക്തം വരാന്‍ തുടങ്ങി. സ്ഥലത്തുണ്ടായിരുന്നവര്‍ ഷബീറിനെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ …

എംഡിഎംഎ വിൽപ്പന; പൊലീസിനു വിവരം നല്‍കിയെന്ന് ആരോപിച്ച് യുവാവിനെ ആക്രമിച്ചു

കാസർകോട്: എംഡിഎംഎ കടത്തുകേസിലെ വാറന്റ് പ്രതിയെ കര്‍ണ്ണാടക പൊലീസ് അറസ്റ്റു ചെയ്തതിന്റെ വിരോധത്തിൽ യുവാവിനെ മാരകായുധങ്ങളുമായെത്തിയ ഒരു സംഘം ആള്‍ക്കാര്‍ ആക്രമിച്ചു. തലക്ക് മുറിവേറ്റ നിലയില്‍ ഉപ്പളഗൈറ്റ്, ഷാഫി നഗറിലെ ബഷീര്‍ അബ്ബാസി(35) നെ ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം വീട്ടിനു മുന്നില്‍ നില്‍ക്കുന്നതിനിടയിലായിരുന്നു സംഭവം. ഒരു ചടങ്ങില്‍ പോകാനായി ഒരുങ്ങി നില്‍ക്കുകയായിരുന്നു ബഷീര്‍ അബ്ബാസ്. ഇതിനിടയില്‍ കാറിലും ബൈക്കുകളിലുമായി എത്തിയ ഇരുപത്തിയഞ്ചോളം വരുന്ന സംഘം മാരകായുധങ്ങളുമായി എത്തി അക്രമിക്കുകയായിരുന്നുവെന്നു ബഷീര്‍ അബ്ബാസ് പറഞ്ഞു. …

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍മരിച്ചു. പാലക്കാട് ജില്ലയിലെ മേലാര്‍കാട് പുളിഞ്ചുവടിന് സമീപത്താണ് അപകടം ഉണ്ടായത്. ബൈക്കില്‍ യാത്ര ചെയ്ത നെന്മാറ കണിമംഗലം ചെന്നംകോട് പൊന്നുമണി (60) സന്തോഷ് (40) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. ആലത്തൂര്‍ ഭാഗത്ത് നിന്ന് നെന്മാറയിലേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍. നെന്മാറ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് പിക്കപ്പ് വാനിന്റെ വലതുവശത്ത് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബൈക്കില്‍ …

അയ്യന്‍ കുന്നില്‍ മാവോയിസ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു; തങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടുവെന്ന് പോസ്റ്ററില്‍ പരാമര്‍ശം

കണ്ണൂര്‍: ഇരിട്ടിക്കടുത്തെ അയ്യന്‍കുന്ന് പഞ്ചായത്തിലെ ഞെട്ടിത്തോട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് വ്യക്തമാക്കി മാവോയിസ്റ്റ് പോസ്റ്റര്‍. നവംബര്‍ 13ന് രാവിലെ 9:50 നായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. കവിത(ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് തിരുനെല്ലിയില്‍ പതിച്ച പോസ്റ്ററില്‍ മാവോയിസ്റ്റുകള്‍ പറയുന്നത്. പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരംവീട്ടുമെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു. തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് പോസ്റ്റര്‍ പതിച്ചത്. വ്യാഴാഴ്ച രാത്രി വൈകി ആറ് പേരുടെ …

പുതുവർഷ ആഘോഷത്തിന് വൻ ലഹരി ഒഴുകുന്നു; കാറിൽ കടത്തിയ 77 കിലോ കഞ്ചാവ് വാളയാറിൽ പിടികൂടി; 2 പേർ അറസ്റ്റിൽ

പാലക്കാട്:കാറില്‍ കടത്താൻ ശ്രമിച്ച 77 കിലോ കഞ്ചാവുമായി രണ്ടു യുവാക്കള്‍ അറസ്റ്റില്‍. അട്ടപ്പാടി താവളം പാടവയല്‍ സ്വദേശി സുരേഷ് കുമാര്‍ (34), മുതലമട പോത്തംപാടം പെരിഞ്ചിറ വീട്ടില്‍ ഇര്‍ഷാദ് (29) എന്നിവരാണ് പിടിയിലായത്.സ്വിഫ്റ്റ് കാറില്‍ രഹസ്യ അറ നിര്‍മിച്ചാണ് 77.786 കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.വാളയാര്‍ പൊലീസും പാലക്കാട് ജില്ല പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും ഉള്ളില്‍ സൂക്ഷിച്ച ആന്ധ്ര രജിസ്ട്രേഷൻ വ്യാജ നമ്പര്‍ …