എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ പിതാവിന് 95 വര്‍ഷം കഠിന തടവും 2.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

കണ്ണൂര്‍: എട്ടാം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതാവിനെ വിവിധ വകുപ്പുകള്‍ പ്രകാരം 95 വര്‍ഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയടക്കാനും കണ്ണൂര്‍ അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചു. ചിറക്കല്‍ പഞ്ചായത്തിലെ 51 വയസുകാരനെയാണ് അതിവേഗ പ്രത്യേക പോക്‌സോ ജഡ്ജ് പി. നിഷ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാലു വര്‍ഷവും എട്ടു മാസവും കൂടുതലായി ശിക്ഷ അനുഭവിക്കണം. ശിക്ഷകള്‍ ഒരുമിച്ചു ഒരുമിച്ചു അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 20 വര്‍ഷം ശിക്ഷ അനുഭവിക്കണം. പീഡനത്തിന് ഇരയായ പെണ്‍കുട്ടി സ്‌കൂളില്‍ ഛര്‍ദ്ദിക്കുന്നതും തലകറങ്ങി വീഴുന്നതും പതിവായോടെയാണ് കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത്. പിന്നീട് കോടതിയുടെ അനുമതിയോടെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി. ഇതോടെ കുട്ടിയുടെ പഠനവും നിലച്ചു. കേസില്‍ 21 സാക്ഷികളെ വിസ്തരിച്ചു. 35 രേഖകളും പരിശോധിച്ചു. വളപട്ടണം സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍മാരായ പി.വി. രാജന്‍, എം.കൃഷ്ണന്‍, പി.വി നിര്‍മ്മല എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്. പ്രൊസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ കെ.പി. പ്രിതാകുമാരി ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page