കടയിലേക്ക് പുറപ്പെട്ട ആള്‍ പുഴയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടില്‍ നിന്നും രാത്രി കടയിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ട ആളെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വോര്‍ക്കാടി ആനക്കല്ല് സ്വദേശി ബാലകൃഷ്ണ നായ്ക്(39) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി കൂലിപ്പണി കഴിഞ്ഞ് എത്തിയ ബാലകൃഷ്ണ കടയില്‍ പോകണമെന്നും ഒരു സാധനം വാങ്ങാനുണ്ടെന്നും വീട്ടുകാരെ അറിയിച്ചാണ് അവിടെ നിന്നും ഇറങ്ങിപ്പോയത്. അര്‍ധരാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതേതുടര്‍ന്ന് അയല്‍വാസികളും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ആനക്കല്ല് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരക്കെത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് കൊണ്ടുപോയി. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദേവകിയാണ് മാതാവ്. ഭാര്യ: സാംബവി. സഹോദരങ്ങള്‍: ഈശ്വര നായ്ക്, സുമതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page