മുന്നോട്ടുള്ള ജീവിതത്തില്‍ കരുതലായി കരുത്തായി ഒരാള്‍ കൂട്ട് വരികയാണ്.; ബിഗ് ബോസ് താരം ശാലിനി നായര്‍ വിവാഹിതയായി

ബിഗ് ബോസ് മലയാളം മുന്‍ മത്സരാര്‍ഥിയും അവതാരകയുമായ ശാലിനി നായര്‍ വിവാഹിതയായി. ദിലീപ് ആണ് വരന്‍. ശാലിനി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
മലയാളം ടെലിവിഷന്‍ അവതരണ മേഖലയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് അശ്വതി എന്ന ശാലിനി നായര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ എത്തിയപ്പോള്‍ കൂടുതല്‍ പേര്‍ ശാലിനി നായരെ അറിയപ്പെടാനും തുടങ്ങി. എന്നാല്‍ ആ സീസണില്‍ അധികകാലം ബിഗ് ബോസ് ഹൗസിനുള്ളില്‍ തുടരാന്‍ ശാലിനി നായര്‍ക്ക് സാധിച്ചിരുന്നില്ല. ഇമോഷണലി വീക്കായ മത്സരാര്‍ത്ഥി എന്ന് ശാലിനി നായരെ പലരും വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് ശാലിനി. എന്നാല്‍ അതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റാന്‍ ശാലിനി നായര്‍ക്ക് സാധിച്ചിരുന്നു. അതിന് ശേഷം സ്വന്തം യൂട്യൂബ് ചാനലുമായി സജീവമായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത പങ്ക് വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാലിനി നായര്‍. ആദ്യ വിവാഹത്തില്‍ ഒരു മകന്‍ ശാലിനിക്കുണ്ട്.

ഫേസ് ബുക്കില്‍ കുറിച്ച വരികള്‍ ഇതാണ്…

എന്തെഴുതണമെന്നറിയാതെ വിരലുകള്‍ നിശ്ചലമാവുന്ന നിമിഷം
വിറക്കുന്ന കൈകളോടെ, നെഞ്ചിടിപ്പോടെ ഉള്ളകം നിറയുന്ന നിമിഷം പ്രിയപ്പെട്ടവരിലേക്ക് പങ്കുവെക്കുകയാണ്,,
സമൂഹത്തിന് മുന്നില്‍ ഒരിക്കല്‍ ചോദ്യചിഹ്നമായവള്‍ക്ക് ,,അവളെ മാത്രം പ്രതീക്ഷയര്‍പ്പിച്ചു ജീവിക്കുന്ന കുഞ്ഞിന്,,താങ്ങായി ഇന്നോളം കൂടെയുണ്ടായ കുടുംബത്തിന്,,മുന്നോട്ടുള്ള ജീവിതത്തില്‍ കരുതലായി കരുത്തായി ഒരാള്‍ കൂട്ട് വരികയാണ്..
ദിലീപേട്ടന്‍
ഞാന്‍ വിവാഹിതയായിരിക്കുന്നു..
സ്‌നേഹം പങ്കുവെച്ച എല്ലാവരുടെയും പ്രാര്‍ത്ഥന കൂടെയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page