ചായക്കടയിലേക്ക് ലോറി ഇടിച്ചുകയറി അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദാരുണാന്ത്യം; മൂന്ന് വയസുകാരൻ ഉള്‍പ്പെടെ 19 പേര്‍ ആശുപത്രിയിൽ


ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. ചായക്കടയിലേയ്‌ക്ക് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.19പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പുതുക്കോട്ടയില്‍ നിന്ന് രാമേശ്വരത്തേക്കുള്ള വഴിയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. രണ്ട് വാനിലും ഒരു കാറിലുമായാണ് തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്നത്. പുലര്‍ച്ചെ ചായ കുടിക്കുന്നതിനായി വഴിയോരത്തുള്ള ഒരു കടയ്‌ക്ക് സമീപം വാഹനം നിര്‍ത്തിയിട്ടപ്പോഴാണ് അപകടമുണ്ടായത്. സിമന്റ് കയറ്റിവന്ന ലോറി വാഹനങ്ങളില്‍ ഇടിച്ച ശേഷം ചായക്കടയിലേയ്‌ക്ക് ഇടിച്ചു കയറുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സ് സംഘവം ഉടൻ തന്നെ സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് വാഹനം പൊളിച്ച്‌ മൃതദേഹം പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ കൂട്ടത്തില്‍ മൂന്ന് വയസുള്ള ഒരു കുട്ടിയും ഉണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page