കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഉള്ളാളിലെ ബീച്ചില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചിക്കമംഗളൂരു സ്വദേശി ബഷീറി(23)ന്റെ മൃതദേഹമാണ് ശനിയാഴ്ച വൈകീട്ട് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഉള്ളാളിലെ മൊഗവീര പട്ന ബീച്ചില്‍ മൂന്നംഗ സംഘം കടലില്‍ വീണത്. സല്‍മാനെ(19)യും സെയ്ഫ് അലി(27)യെയും ലൈഫ് ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും സല്‍മാന്‍ മരണപ്പെട്ടിരുന്നു. കടലലിറങ്ങിയ ബഷീറിനെ കാണാതായിരുന്നു. മൂന്ന് യുവാക്കളും ഉള്ളാള്‍ ദര്‍ഗ സന്ദര്‍ശിച്ച ശേഷം മൊഗവീര പട്ന ബീച്ചിലേക്ക് പോയതായിരുന്നു. ചിക്കമംഗളൂരു ജില്ലയിലെ അയ്യപ്പ നഗര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page