ഓണ്‍ലൈന്‍ റമ്മി കളിച്ച് 3 ലക്ഷം രൂപ നഷ്ടമായി; തിരിച്ചുപിടിക്കാന്‍ യുവാവ് ചെയ്തത് ബൈക്കില്‍ കറങ്ങി മാല മോഷണം

ഓണ്‍ലൈന്‍ റമ്മി കളിക്കാനുള്ള പണത്തിന് വേണ്ടി കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്. ഓണ്‍ലൈന്‍ റമ്മി കളിച്ച് അമലിന്റെ 3 ലക്ഷം രൂപ നഷ്ടമായിരുന്നു. ആ പണം വീണ്ടെടുക്കാന്‍ പത്തനംതിട്ട നെടിയകാല സ്വദേശിയായ 80 വയസ്സുകാരിയുടെ കഴുത്തില്‍ കത്തി വെച്ച് മാല പിടിച്ചു പറിക്കുകയായിരുന്നു. പത്തനംതിട്ട ഇലവുംതിട്ട പൊലീസാണ് പ്രതിയെ പിടികൂടിയത്. സ്ത്രീകള്‍ ഒറ്റയ്ക്ക് കഴിയുന്ന വീടുകളും കടകളും ഇയാള്‍ ലക്ഷ്യം വെച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page