ബി.ജെ.പി സര്‍ക്കാര്‍ ചരിത്രത്തെ വക്രീകരിക്കുന്നു: സീതാറാം യെച്ചുരി

കണ്ണൂര്‍: ചരിത്രത്തെ ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ തിരുത്തിയെഴുതുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കണ്ണൂരില്‍ പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായുള്ള ദേശീയ വിദ്യാഭ്യാസ സെമിനാര്‍ കണ്ണൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള നയത്തിന്റെ ഭാഗമാണ് പുതിയ വിദ്യാഭ്യാസ നയം. പൊതുവിദ്യാഭ്യാസമാണ് രാജ്യത്തിന്റെ അടിസ്ഥാന ശില. ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള മൂല്യബോധമാണ് വിദ്യാഭ്യാസത്തില്‍ വേണ്ടത്.
ഹിന്ദുരാഷ്ട്രത്തിലേക്കുള്ള ബിജെപിയുടെ യാത്രയില്‍ വിദ്യാഭ്യാസത്തെ ആയുധമാക്കി മാറ്റുന്നു. ഇതിനായി ചരിത്രത്തെ വക്രീകരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ചരിത്രത്തെ മതം മാത്രം വെച്ച് അളന്ന് ചിത്രീകരിക്കുന്നു. ഹിന്ദു ഭരണാധികാരികളെ മാത്രം മഹാന്‍മാരായി ചിത്രീകരിക്കുന്നു. മുസ്ലീം ഭരണാധികാരികളെ അപകീര്‍ത്തിപ്പെടുത്തിയും ചിത്രീകരിക്കുന്നു. അയോധ്യയ്ക്ക് സമാനമായ സംഭവങ്ങള്‍ പലയിടത്തും സൃഷ്ടിക്കുകയാണ് ബിജെപി സര്‍ക്കാരെന്നും യെച്ചൂരി വിമര്‍ശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page