മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു


പത്തനംതിട്ട: മദ്യപിച്ച്‌ വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്ത ആള്‍ കുഴഞ്ഞു വീണു മരിച്ചു. കണ്ണംകോട് സ്വദേശി ഷെരിഫാണ് (60) മരിച്ചത്.അടൂര്‍ പൊലീസാണ് ഷെരിഫിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ കുഴഞ്ഞുവീണു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page